ഉത്സവ സീസണിൽ മധുരപലഹാരങ്ങൾ കഴിച്ച് നിങ്ങൾ മടുത്തുവെങ്കിൽ, പാപ്പടി ചാട്ടിന്‍റെ പാചകക്കുറിപ്പ് പരീക്ഷിക്കാം. കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ റെസിപ്പി തീർച്ചയായും ഇഷ്ടമാവും.

ചേരുവകൾ

1 കപ്പ് വേവിച്ച ഗ്രീൻപീസ്

1/4 കപ്പ് അരിഞ്ഞ വെള്ളരിക്ക

1/4 കപ്പ് കാരറ്റ് അരിഞ്ഞത്

1/4 കപ്പ് ഉള്ളി ചെറുതായി അരിഞ്ഞത്

കുറച്ച് ബീറ്റ്റൂട്ട് അരിഞ്ഞത്

കുറച്ച് ഇഞ്ചി അരിഞ്ഞത്

10-15 പാപ്പടി

1 ടീസ്പൂൺ ചാട്ട് മസാല

1 ടീസ്പൂൺ റൈത്ത മസാല

1 ടീസ്പൂൺ വറുത്ത ജീരകം

മല്ലിയില അരിഞ്ഞത് ആവശ്യത്തിന്

2 ടീസ്പൂൺ മധുരമുള്ള ചട്ണി

2 ടീസ്പൂൺ ഗ്രീൻ ചട്ണി

1 ടീസ്പൂൺ നാരങ്ങ നീര്

ഉപ്പ് ആവശ്യത്തിന്

4 ടീ സ്പൂൺ സേവ

തയ്യാക്കുന്ന വിധം

വേവിച്ച ഗ്രീൻപീസിലേക്ക് ചാട്ട് മസാല, ജീരകം, റൈത്ത മസാല, ഉപ്പ് എന്നിവ ചേർക്കുക. അതിനുശേഷം നാരങ്ങ നീര് ചേർക്കുക. ഇനി വെള്ളിരിക്ക, കാരറ്റ്, ഉള്ളി എന്നിവ ചേർക്കുക.

കുറച്ച് ഗ്രീൻ ചട്ണി ചേർത്ത് നന്നായി ഇളക്കുക. പാപ്പടി നുറുക്കുകൾ കൊണ്ടു ട്രേ അലങ്കരിക്കുക. ഓരോ പപ്പടി കഷ്ണത്തിലും ഒരു സ്പൂൺ കൊണ്ട് തയ്യാറാക്കിയ മസാല മിക്സ് കുറച്ച് ഇടുക.

മല്ലിയില, ബീറ്റ്റൂട്ട്, ഇഞ്ചി അരിഞ്ഞത് എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. മുകളിൽ ചട്ണി ഇടുക. സേവ ധാരാളം വിതറി ഉടൻ വിളമ്പുക.

और कहानियां पढ़ने के लिए क्लिक करें...