കോക്കോനട്ട് ലഡു

ചേരുവകൾ

തേങ്ങ ചിരകിയത് ഒന്നേകാൽ കപ്പ്

പാൽ 3 കപ്പ്

പഞ്ചസാര അര കപ്പ്

ഏലയ്ക്ക പൊടിച്ചത് അൽപം

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രത്തിൽ പാലും തേങ്ങ ചിരകിയതും ചേർത്ത് ചെറു തീയിൽ പാകം ചെയ്യുക. ഇനി അതിൽ പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേർത്ത് 7- 8 മിനിറ്റ് വരെ അടിയിൽ പിടിക്കാതെ ഇളക്കി പാകം ചെയ്യുക. തയ്യാറായ ചേരുവ തണുപ്പിച്ച് ഉരുട്ടി ലഡു തയ്യാറാക്കാം.

ഡ്രൈഫ്രൂട്ട് ലഡു

ചേരുവകൾ

ഈന്തപ്പഴം ചെറുതായി നുറുക്കിയത് ഒരു കപ്പ്

ബദാം മുറിച്ചത് രണ്ട് വലിയ സ്പൂൺ

കിസ്മിസ് രണ്ട് വലിയ സ്പൂൺ

അത്തിപ്പഴം( ഫിഗ്) 9-10 എണ്ണം

കശുവണ്ടിപ്പരിപ്പ് നുറുക്കിയത് ഒരു വലിയ സ്പൂൺ

ഉണങ്ങിയ തേങ്ങ ചിരകിയത് ഒരു വലിയ സ്പൂൺ

ഏലയ്ക്ക 2 എണ്ണം പൊടിച്ചത്.

തയ്യാറാക്കുന്ന വിധം

കശുവണ്ടിപ്പരിപ്പും ബദാമും ഡ്രൈ റോസ്റ്റ് ചെയ്ത് ബാക്കി തരിയായി പൊടിച്ചെടുക്കുക. എല്ലാ ചേരുവകകളും ഓരോന്നായി തരിയായി പൊടിച്ചെടുക്കുക. പൊടിച്ച ചേരുവകളെല്ലാം നന്നായി ഇളക്കി മിക്സ് ചെയ്യുക. അതിനുശേഷം ആവശ്യത്തിന് മിക്സ് എടുത്ത് ലഡു തയ്യാറാക്കാം.

ജോധ്പൂരി ലഡു

ഷുഗർ സിറപ്പിനുള്ള ചേരുവകൾ

പഞ്ചസാര ഒരു കപ്പ്

വെള്ളം ഒരു കപ്പ്

കുങ്കുമപ്പൂവ് ആവശ്യത്തിന്

വെള്ളം മുക്കൽ കപ്പ്

ഏലയ്ക്ക 2 വലുത്

തണ്ണിമത്തൻ കുരു അര ചെറിയ സ്പൂൺ

എണ്ണ ആവശ്യത്തിന്

ഷുഗർ സിറപ്പ് തയ്യാറാക്കുന്ന വിധം

ഒരു പാനിൽ പഞ്ചസരാ, വെള്ളം കുങ്കുമപ്പൂവ് ചേർത്ത് നേരിയതായി കുറുകും വരെ തിളപ്പിക്കുക.

ബൂന്ദി തയ്യാറാക്കുന്ന വിധം

കടലമാവ്, കുങ്കുമപ്പൂവ്, വെള്ളം എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കുക. മിശ്രിതം അധികം കട്ടിയുള്ളതോ നേർത്തതോ ആകരുത്. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക.

ചെറിയ ദ്വാരമുള്ള തവി ഉപയോഗിച്ച് ലഡുവിനുള്ള ബൂന്ദി തയ്യാറാക്കുക. തവി ചീനച്ചട്ടിയ്ക്ക് മീതെ പിടിച്ച് തവിയിൽ കടലമാവ് മിക്സ് ഒഴിക്കുക. മറ്റൊരു സ്പൂൺ കൊണ്ട് തവിയിൽ അമർത്തി മാവ് മുത്ത്പോലെ എണ്ണയിൽ വീഴ്ത്തി ബൂന്ദി തയ്യാറാക്കാം.

ബൂന്ദി ചൂടോടെ എടുത്ത് നേരത്തെ തയ്യാറാക്കിയ ഷുഗർ സിറപ്പിൽ ചേർക്കുക. അതിനുശേഷം ഒരു സ്പൂൺ ചൂട് വെള്ളം ബൂന്ദിയിൽ തളിക്കുക. ബൂന്ദി കട്ട പിടിക്കാതിരിക്കാൻ വെള്ളം തളിച്ച ശേഷം നന്നായി ഇളക്കുക.

ബൂന്ദി വറുക്കുന്ന സമയത്ത് മാവ് കൂടുതൽ കട്ടിയുള്ളതായി തോന്നുന്നുവെങ്കിൽ ഒരു സ്പൂണിന് പകരം 2 സ്ഫൂൺ ചൂട് വെള്ളം ബൂന്ദിയിൽ തളിക്കുക. ഇനി ഇതിൽ തണ്ണിമത്തൻ കുരുവും ഏലയ്ക്കയും പൊടിച്ച് ചേർക്കുക. അതിനുശേഷം കൈകൊണ്ട് ഉരുട്ടി ലഡു തയ്യാറാക്കുക.

കേസർ പേട

ചേരുവകൾ

ഖോയ 250 ഗ്രാം

പഞ്ചസാര 3 വലിയ സ്പൂൺ

കുങ്കുമപ്പൂവ് പാലിൽ കുതിർത്തത് അൽപം

ചൂട് പാൽ 2 വലിയ സ്പൂൺ

നെയ്യ് ആവശ്യത്തിന്

പിസ്ത നുറുക്കിയത് ആവശ്യത്തിന്

ഏലയ്ക്ക പൊടി അൽപം

തയ്യാറാക്കുന്ന വിധം

ഖോയാ ചെറിയ കഷണങ്ങളാക്കുക. ഒരു ചീനച്ചട്ടിയിൽ ഖോയയും പഞ്ചസാരയും ചേർത്ത് പഞ്ചസാര അലിയും വരെ ചെറുതീയിൽ പാകം ചെയ്യുക. പഞ്ചസാര അലിഞ്ഞശേഷം കുങ്കുമപ്പൂവ് പാലിൽ ചേർത്ത മിശ്രിതം ഒഴിച്ച് ഇളക്കുക.

ചേരുവ നന്നായി കട്ടിയാകുമ്പോൾ ഏലയ്ക്ക് പൊടിച്ചത് ചേർത്ത് അടപ്പിൽ നിന്നിറക്കി വച്ച് തണുപ്പിക്കുക. തണുത്ത ശേഷം കൈവെള്ളയിൽ നെയ്യ് പുരട്ടി ചെറിയ ഉരുളകളാക്കിയെടുത്ത് ചെറുതായി പരത്തി പേടയാക്കുക.

മലായി ചാപ്പ്

ചേരുവകൾ

2 ലിറ്റർ പാലിൽ നിന്നെടുത്ത പാൽകട്ടി (ഛേനാ)

പഞ്ചസാര സിറപ്പ് ചേരുവകൾ

പഞ്ചസാര 3 കപ്പ്

വെള്ളം 9 കപ്പ്

ക്രീം ചേരുവകൾ

പനീർ 200 ഗ്രാം

പാൽ 500 എം എൽ

പഞ്ചസാര കാൽ കപ്പ്

ചൂട് പാൽ 2 വലിയ സ്പൂൺ

നെയ്യ് ആവശ്യത്തിന്

പിസ്ത നുറുക്കിയത് ആവശ്യത്തിന്

ഏലയ്ക്ക പൊടി അൽപം

മലായി ചാപ്പ് തയ്യാറാക്കുന്ന വിധം

പാൽകട്ടി കൈകൊണ്ട് നന്നായി ഉടച്ച് മയം വരുത്തുക. ഇനിയൊരു പ്രഷർ കുക്കറിൽ അൽപം വെള്ളം ഒഴിച്ച് ചൂടാക്കുക. കുക്കറിൽ ഫിറ്റായിരിക്കാൻ പാകത്തിലുള്ള ഒരു വലിയ പാൽ എടുക്കുക. ഈ പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ഷുഗർ സിറപ്പ് തയ്യാറാക്കുക. തിള വരുമ്പോൾ ഉടച്ച് സെറ്റ് ചെയ്ത് പാൽക്കട്ടി ഇഷ്ടപ്പെട്ട ആകൃതിയിൽ മുറിച്ച് കഷണങ്ങളാക്കിയത് ഓരോന്നും ഷുഗർ സിറപ്പിൽ ഇടുക. ഇനി പാൻ തിരിച്ച് കുക്കറിൽ വച്ച് 10 മിനിറ്റ് നേരം പാകം ചെയ്യുക. പ്രഷർ കുക്കർ തണുത്ത ശേഷം തുറന്ന് പാൽക്കട്ടി പുറത്തെടുക്കുക. ഇത് ഏകദേശം 4 മണിക്കൂർ നേരം മാറ്റി വയ്ക്കുക.

ക്രീം തയ്യാറാക്കുന്ന വിധം

ഒരു പാനിൽ പാൽ ഇളക്കി ചൂടാക്കുക. പാൽ നന്നായി തിളപ്പിച്ച ശേഷം അതിൽ പഞ്ചസാര ഇടുക. പാൽ നന്നായി കുറുകി വറ്റും വരെ പാകം ചെയ്യുക. ഇങ്ങനെ കുറുക്കിയ പാലും പനീറും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ക്രീം തണുത്ത ശേഷം മലായി ചാപ്പിന് മുകളിൽ ലെയറായി പുരട്ടുക. തണുത്ത ശേഷം വിളമ്പാം.

 

കാഷ്യു റോൾ

ചേരുവകൾ

കശുവണ്ടിപ്പരിപ്പ് പൗഡർ ഒന്നര കപ്പ്

പഞ്ചസാര പൊടിച്ച് ഒരു കപ്പ്

മിൽക്ക് പൗഡർ അര കപ്പ്4ഏലയ്ക്ക പൊടിച്ചത് 1-2 നുള്ള്

വെള്ളം രണ്ട് സ്പൂൺ

റോസ് എസ്സൻസ് 2 തുള്ളി

ബീറ്റ്റൂട്ട് വെള്ളം നിറത്തിനായി

തയ്യാറാക്കുന്ന വിധം

ഒരു സാമ്പിൾ ബോയിലറിൽ വെള്ളം ചൂടാക്കുക. ബോയിലറിന് മുകളിലുള്ള ഡ്രൈ പാൻ നന്നായി ചൂടായ ശേഷം അതിൽ പഞ്ചസാര പൊടിയും മിൽക്ക് പൗഡറും ഇട്ട് 2- 3 മിനിറ്റ് നേരം ഫ്രൈ ചെയ്യുക. ഈ ചേരുവ പാനിൽ നിന്നുമെടുത്ത് കശുവണ്ടിപ്പരിപ്പ് പൊടിച്ചത് ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇനി റോസ് എസ്സൻസ് ചൂട് വെള്ളത്തിൽ ചേർത്ത് ചേരുവയിൽ ഒഴിക്കുക. ഇത് നന്നായി കുഴക്കുക. ഇതിന് ചുവപ്പ് നിറം നൽകുന്നതിന് ബീറ്റ്റൂട്ട് വെള്ളം ചേർക്കാം. തയ്യാറാക്കിയ ചേരുവ ഗ്രീസ് ചെയ്ത റോളിംഗ് പിന്നിൽ പൊതിച്ച് ആവശ്യമുള്ളത്ര ഘനത്തിൽ റോൾ ചെയ്യുക. റോൾ ഇഷ്ടമുള്ള ഷെയ്പിൽ മുറിച്ച് സർവ്വ് ചെയ്യാം.

ഖീർ കദം

ചേരുവകൾ

കറുത്ത ഗുലാബ് ജാമുൻ 16 എണ്ണം

ഖോയ 3 കപ്പ്

നെയ്യ് 2 വലിയ സ്പൂൺ

പഞ്ചസാര പൊടിച്ചത് 4 വലിയ സ്പൂൺ

റോസ് എസ്സൻസ് ഒന്നര ചെറിയ സ്പൂൺ

ഖോയ പൗഡർ  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഗുലാബ് ജാമുനിലുള്ള ഷുഗർ സിറപ്പ് മാറ്റുക. ഖോയ നന്നായി പൊടിച്ച ശേഷം അതിൽ പഞ്ചസാര പൊടിച്ചത് ചേർക്കുക. മിശ്രിതം മൃദുവാകാൻ അതിൽ പാൽ ചേർത്ത് 2- 3 മിനിറ്റ് വരെ നല്ല ഫ്ളെയിമിൽ പാകം ചെയ്യുക.

ഇത് തണുപ്പിച്ച ശേഷം റോസ് എസ്സൻസ് ചേർത്ത് 16 ബോളുകൾ തയ്യാറാക്കുക. തയ്യാറാക്കിയ ബോൾസിനെ കൈകൊണ്ട് നന്നായി പ്രസ്സ് ചെയ്ത് പരത്തി ഗുലാബ് ജാമുൻ കൊണ്ട് ഇതിനെ കവർ ചെയ്ത് റോൾ ചെയ്യുക. ശേഷം അതിന് മീതെ ഖോയ പൗഡർ വിതറി തണുപ്പിച്ച് സർവ്വ് ചെയ്യാം.

ഷാഹി പിന്നി

ചേരുവകൾ

അരിപ്പൊടി 250 ഗ്രാം

പഞ്ചസാര പൊടിച്ചത് 50 ഗ്രാം

നെയ്യ് 100 ഗ്രാം

കിസ്മിസ് 25 ഗ്രാം

കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, ഈന്തപ്പഴം എന്നിവ ചെറിയ കഷണങ്ങളാക്കിയത്

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി അതിൽഡ്രൈ ഫ്രൂട്ട്സ് ന്നായി വറുത്തെടുക്കുക. അതിനുശേഷം അരിപ്പൊടിയിട്ട് നന്നായി വറുക്കുക.

തീയിൽ നിന്നിറിയക്കിയ ശേഷം അരിപ്പൊടിയിൽ ബാക്കിയുള്ള ചേരുവകൾ ഇട്ട് നന്നായി കുഴക്കുക. തണുത്തശേഷം ഇഷ്ടപ്പെട്ട ആകൃതിയിൽ ഷാഹി പിന്നി തയ്യാറാക്കാം.

और कहानियां पढ़ने के लिए क्लिक करें...