അമിതവണ്ണത്തിന് പല കാരണങ്ങളുണ്ടാകാം. ഭക്ഷണ ശീലങ്ങൾ, ജീവിതശൈലി, രാത്രി വൈകി ഉറക്കം ഇവയെല്ലാം കാരണങ്ങളാണ്. ചിലപ്പോൾ ജനിതക കാരണങ്ങളാലും പൊണ്ണത്തടി ഉണ്ടാകുന്നു. എന്നാൽ നമ്മൾ ശ്രദ്ധിക്കാത്ത ചില കാരണങ്ങളുമുണ്ട്. തൈറോയ്ഡ് അത്തരം ഒരു രോഗമാണ്, അതിൽ ശരീരഭാരം അതിവേഗം വർദ്ധിക്കാൻ തുടങ്ങുന്നു. ഇത് സമയബന്ധിതമായി നിയന്ത്രിച്ചില്ലെങ്കിൽ ഷുഗർ പോലുള്ള പല ജീവിതശൈലി രോഗങ്ങൾക്കും കാരണമാകും. ഈ രോഗം പൂർണ്ണമായും ഭേദമാക്കാൻ കഴിയില്ലെങ്കിലും ശരിയായ ഭക്ഷണ ശീലങ്ങൾ സ്വീകരിച്ചാൽ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.

  1. അയോഡൈസ്ഡ് ഭക്ഷണം

ഈ രോഗം തൈറോയ്ഡ് ഗ്രന്ധി പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ അയോഡിൻ ധാരാളം അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ രോഗി കഴിക്കണം. സീ ഫുഡ്‌ പ്രത്യേകിച്ച് മത്സ്യം, അയോഡിൻ സമ്പുഷ്ടമാണ്. അതിനാൽ അവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്.

  1. അയേൺ അടങ്ങിയ ഭക്ഷണങ്ങൾ

തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ കോപ്പറും അയേണും അടങ്ങിയ ഭക്ഷണം കഴിക്കുക. കശുവണ്ടി, ബദാം, സൂര്യകാന്തി വിത്തുകൾ എന്നിവയിലാണ് ഏറ്റവും കൂടുതൽ കോപ്പർ കാണപ്പെടുന്നത്. പച്ച ഇലക്കറികളിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.

  1. വിറ്റാമിനുകളും ധാതുക്കളും

വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. തൈറോയ്ഡ് ക്രമക്കേടുകൾക്ക് ഇത് ഗുണം ചെയ്യും. ചീസ്, പച്ചമുളക്, തക്കാളി, ഉള്ളി, വെളുത്തുള്ളി, കൂൺ എന്നിവയിൽ മതിയായ അളവിൽ വിറ്റാമിനുകളും ലവണങ്ങളും കാണപ്പെടുന്നു.

  1. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുക. ഇതോടൊപ്പം തൈറോയ്ഡ് രോഗികൾക്ക് പശുവിൻ പാലും ഗുണകരമാണ്. പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

തൈറോയ്ഡ് രോഗികൾ എന്ത് കഴിക്കരുത്?

  1. സോയയും അതിൽ നിന്നുള്ള വസ്തുക്കളും കഴിക്കുന്നത് ഒഴിവാക്കുക.
  2. ജങ്ക്, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
  3. ബ്രോക്കോലി, കാബേജ് തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഒഴിവാക്കുക.

തൈറോയ്ഡ് രോഗികൾ ശരിയായ ഭക്ഷണത്തോടൊപ്പം യോഗയും വ്യായാമവും പതിവായി ചെയ്യണം. തൈറോയ്ഡ് പ്രശ്നമുണ്ടെങ്കിൽ, രോഗി ഡോക്ടറുടെ ഉപദേശം സ്വീകരിച്ച ശേഷം ആവശ്യമെങ്കിൽ മരുന്ന് കഴിക്കുകയും അതിനനുസരിച്ച് ജീവിതശൈലി സ്വീകരിക്കുകയും വേണം.

और कहानियां पढ़ने के लिए क्लिक करें...