അനുയോജ്യമായ ഐ മേക്കപ്പിലൂടെ നിങ്ങൾക്കും സുന്ദരിയാകാം. വിശേഷ ദിവസത്തിന്‍റെ പ്രാധാന്യമനുസരിച്ച് കണ്ണുകൾക്ക് മേക്കപ്പിടാനാണ് മിക്കവർക്കും താല്പര്യം.
വിവാഹം, റിസപ്ഷൻ, പാർട്ടി, ചെറിയ ഗെറ്റ് റ്റുഗദറുകൾ… തുടങ്ങി ഓരോ അവസരത്തിനും യോജിച്ച സ്പെഷ്യൽ ഐ മേക്കപ്പുകളെക്കുറിച്ചാണ് പരിചയപ്പെടുത്തുന്നത്.
ആർട്ടിസ്റ്റിക് ഐ ലൈനർ
ഐ മേക്കപ്പിൽ കാജലിനേക്കാൾ ഐ ലൈനറാണ് കൂടുതൽ ട്രെൻഡി. ഓഫീസിൽ പോകുമ്പോൾ ഐ ലൈനർ വളരെ നേർത്തതായി വരച്ച് സിമ്പിൾ ലുക്ക് നൽകാനാണ് പൊതുവേ സ്ത്രീകൾക്ക് താല്പര്യം. എന്നാൽ പാർട്ടി പോലെയുള്ള വിശേഷാവസരങ്ങളിൽ കണ്ണുകളിൽ വൈൽഡ് മേക്കപ്പിടുന്നതാണ് ട്രെൻഡ്. എന്നാൽ ഗ്ലാമറസ്സായ അവസരങ്ങളിൽ സെക്സ് അപ്പീൽ വേണമെന്നുള്ളവർക്ക് സ്മോക്കി, പ്രിന്‍റഡ് അല്ലെങ്കിൽ ഡിസൈനർ ഐ ലൈനര ഇടാം.
ഡേ പാർട്ടി ഐ മേക്കപ്പ്
ഡേ ടൈം പാർട്ടിയിൽ സ്പോർട്ടീവ് ലുക്ക് ഇഷ്ടപ്പെടുന്നവരുടെ ഫസ്റ്റ് ചോയിസാണ് ഗോത്തിക് ഐ മേക്കപ്പ്. ചെറുപ്പക്കാരായ സ്ത്രീകളും പെൺകുട്ടികളുമാണ് ഇതിന്‍റെ ആരാധകർ. തിളക്കം കുറഞ്ഞതും അവ്യക്തവുമായ രൂപമാണ് ഈ മേക്കപ്പിലൂടെ തെളിഞ്ഞു വരുന്നത്. ഷിമറിംഗ് പർപ്പിൾ, ഡാർക്ക് ബ്ലൂ, ഗ്രീൻ, വൈറ്റ്, ഡാർക്ക് ഗ്രേ, ബ്രൗൺ ഐ ഷാഡോ… എന്നിവയ്ക്കൊപ്പം ബ്ലാക്ക്, ബ്രൗൺ അല്ലെങ്കിൽ ഏതെങ്കിലും ഡാർക്ക് നിറമുള്ള ലിക്വിഡ് ഐലൈനറുകളും ചാമിംഗ് ഗേൾസിന് പരീക്ഷിച്ചു നോക്കാം.
ഈവ്നിംഗ് പാർട്ടി ഐ മേക്കപ്പ്
മോഡലുകളാണ് ഈവ്നിംഗ് പാർട്ടി മേക്കപ്പിന്‍റെ വക്താക്കൾ. ഈ മേക്കപ്പിൽ സ്മോക്കി ലുക്കായിരിക്കും. സാധാരണ അവസരത്തിൽ പോലും വളരെ സ്പെഷ്യൽ ലുക്ക് ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും വൈകുന്നേരത്തെ പാർട്ടിയിൽ ഡ്രമാറ്റിക് ഐ മേക്കപ്പിന്‍റെ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടാം.
ന്യൂട്രൽ ഷാഡോ ഐ മേക്കപ്പ്
പതിവിലും വിപരീതമായി വേറിട്ട ഒരു ലുക്ക് വേണമെന്നുണ്ടോ അല്ലെങ്കിൽ ഒരു സ്വീറ്റ് ഡേറ്റിംഗിനുള്ള പുറപ്പാടിലാണോ നിങ്ങൾ? എങ്കിൽ ന്യൂട്രൽ ഷാഡോ ഐ മേക്കപ്പു കൊണ്ട് കണ്ണിണകളെ കൂടുതൽ മനോഹരമാക്കിക്കോളൂ. ഇഷ്ടമുള്ള ഏതു നിറവും കൊണ്ട് ഈ സുന്ദരൻ മേക്കപ്പ് സ്വന്തമാക്കാം. ബ്രൗൺ, റിച്ച് കോപ്പർ, ബ്രിക് തുടങ്ങിയ നിറങ്ങളിലേതെങ്കിലുമൊന്നു കൊണ്ട് മുകളിലെ കൺപോളയ്ക്ക് മീതെ വളരെ കട്ടിയായി വരച്ച് സ്റ്റണിംഗ് ലുക്ക് സൃഷ്ടിക്കാം. ഈ ലുക്കിന് കോംപ്ലിമെന്‍റ് എന്ന രീതിയിൽ നേരിയ ഐ ഷാഡോ കണ്ണിന് മുകളിലും താഴെയും ടച്ച് ചെയ്ത് ഗംഭീരമാക്കാം.
പിറ്റി ഗ്രീൻ ഐ മേക്കപ്പ്
നൈറ്റ് ക്ലബ്ബ് പാർട്ടിയിലോ, തീം പാർട്ടിയിലോ സുഹൃത്തുക്കൾക്കൊപ്പമുള്ള ഗെറ്റ് റ്റുഗദറുകളിലോ ഷൈൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഗേൾസിന് പ്രിറ്റി ഗ്രീൻ ഐ മേക്കപ്പ് ബെസ്റ്റ് ചോയിസാണ്. ഡ്രസ് ഏതു നിറത്തിലുള്ളതായാലും ഗ്രീൻ ഷെയ്ഡിലുള്ള ലൈനർ കൊണ്ട് കണ്ണുകൾക്ക് താഴെയും മുകളിലും ഔട്ട്ലൈൻ വരച്ച് കവർ ചെയ്ത് കോണുകളിലൂടെ പുറത്തേക്ക് പോകുന്നതാണീ അടിപൊളി മേക്കപ്പ്.
ക്ലിയോപാട്ര ഐ മേക്കപ്പ്
വൈകുന്നേരം ഓഫീസ് കഴിഞ്ഞെത്തുന്ന പ്രിയതമനെ കാത്തിരിക്കുകയാണോ നിങ്ങൾ… എങ്കിൽ പ്രിയതമനെ വരവേല്ക്കാൻ സുന്ദരിയായി അണിഞ്ഞൊരുങ്ങുന്നതിനിടയ്ക്ക് കണ്ണുകളെയും മനോഹരമാക്കാൻ മറക്കരുത്. അതിന് ക്ലിയോപാട്ര ഐ മേക്കപ്പ് തന്നെ തെരഞ്ഞെടുക്കാം. കണ്ണുകൾക്ക് ബോൾഡ്, സെക്സിലുക്ക് പകരുന്ന ക്ലിയോപാട്ര മേക്കപ്പ്… മറ്റേത് അവസരത്തിനാണ് കൂടുതൽ യോജിക്കുക.
കൺകോണുകളുടെ വശങ്ങളിൽ നിന്നും മുകളിലോട്ടും താഴോട്ടും 40 ഡിഗ്രി ഉയർന്ന രീതിയിൽ ഡാർക്ക് ഷിമർ ലൈനർ കൊണ്ടുള്ള തടിച്ച ലൈൻ… അതോടൊപ്പം കറുത്തതോ നേവി ബ്ലൂ നിറത്തിലുള്ളതോ ആയ ഐ ഷാഡോ കൂടിയാവുമ്പോൾ പെർഫെക്ട് ലുക്കാവും.
ഇർമോ ഐ മേക്കപ്പ്
ദിവസേന അണിയുന്ന വേഷത്തിനിണങ്ങുന്ന കോളേജുകുമാരിമാർക്കുള്ള റഗുലർ ഹോട്ട് മേക്കപ്പാണിത്. കൗമാരക്കാരികൾക്കിടയിൽ ഏറെ പോപ്പുലറാണീ മേക്കപ്പ്. കോസ്മെറ്റിക് വസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും രക്ഷപ്പെടാമെന്നു മാത്രമല്ല കൗമാരത്തിന്‍റെ നിഷ്കളങ്കതയും കുട്ടിത്തവും എടുത്തു കാട്ടുന്ന മേക്കപ്പ് കൂടിയാണിത്.
സംവേദനത്വം, ലജ്ജ തുടങ്ങിയ വികാരങ്ങൾക്കൊപ്പം പ്രായത്തിന്‍റെ ഇമോഷണലായ സന്ദേശവും പ്രകടമാക്കുന്ന മേക്കപ്പാണിത്. കണ്ണുകൾക്ക് ചുറ്റുമായി ബ്ലാക്ക് ഷൈനി ഐ ലൈനർ കൊണ്ട് വരച്ച് കണ്ണുകളിൽ റോസ്, ബ്ലൂ തുടങ്ങിയ നേരിയ നിറങ്ങളിലുള്ള ഐ ഷാഡോ ടച്ചപ്പ് ചെയ്താണ് ഇർമോ ഐ മേക്കപ്പ് പൂർണ്ണമാവുന്നത്.