കാടും മലയും കയറുന്നതിന് മുമ്പായി ചില പ്രധാനപ്പെട്ട കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതായുണ്ട്. യാത്ര നിയമാനുസൃതം ആണോയെന്ന് ഉറപ്പ് വരുത്തണം. അത്തരം സംരക്ഷിത മേഖലയിൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് അതിക്രമിച്ച് കടക്കുന്നത് കുറ്റകരമാണ്. അതിനാൽ അത്തരം മേഖലകൾ സന്ദർശിക്കാൻ പോകും മുമ്പ് നിയമ വശങ്ങളും അറിഞ്ഞിരിക്കുക.
- അനുകൂലമായ കാലാവസ്‌ഥയിൽ ട്രക്കിംഗ് നടത്തുന്നതാണ് നല്ലത്. കാലാവസ്‌ഥ പ്രതികൂലമായാൽ അത് സഞ്ചാരത്തിന് തടസ്സങ്ങൾ സൃഷ്ടിക്കും. മലയിടിച്ചിൽ, വെള്ളപ്പാച്ചിൽ വനത്തിലുണ്ടാകുന്ന അപ്രതീക്ഷിത അഗ്നിബാധയൊക്കെ അത്തരത്തിൽ തടസ്സങ്ങളാകാം.
- ഉയരമേറിയ ഇടങ്ങളിൽ കയറുമ്പോൾ ചെറിയ ചുവടുകൾ വച്ച് കയറുന്നതാണ് നല്ലത്. ഇങ്ങനെ നടക്കുമ്പോൾ മുന്നോട്ട് വയ്ക്കുന്ന ചുവട് പിന്നിലെ ചുവടിൽ നിന്നും (മറ്റേ പാദത്തിന്‍റെ) 2 ഇഞ്ച് ഗ്യാപ് സൃഷ്ടിച്ച് വേണം മുന്നോട്ട് നടക്കാൻ. അതായത് പാദങ്ങൾ തമ്മിൽ രണ്ടിഞ്ച് അകലമെ പാടുള്ളൂ. ഇത്തരത്തിൽ നടക്കുന്നതിനാൽ കിതപ്പ് ഒട്ടും അനുഭവപ്പെടുകയില്ല. എന്നാൽ സാധാരണയിൽ കവിഞ്ഞ് ശ്വാസഗതി ഇത്തിരി ഉയർന്നിരിക്കാമെന്ന് മാത്രം. ഇത്തരത്തിൽ നടക്കുന്നതു കൊണ്ട് നല്ലൊരു ദൂരം നിർത്താതെ താണ്ടാൻ പറ്റും. സ്ലോ ആന്‍റ് സ്റ്റണ്ടി വിൻസ് ദി റെയിസ് എന്ന് പറയുന്നതു പോലെ. എന്നാൽ അതിവേഗത്തിൽ നടക്കുന്നവർക്ക് ഇടയ്ക്കിടെ വിശ്രമമെടുത്ത് വർദ്ധിച്ച ശ്വാസഗതി നോർമലാകുന്നതു വരെ വിശ്രമിക്കേണ്ടിയും വരും. ഇത്തരം ആളുകൾക്ക് അടിക്കടി വിശ്രമിക്കേണ്ടി വരുന്നതിനാൽ ധാരാളം സമയനഷ്ടമുണ്ടാകാം. സിഗ് സാഗ് രീതിയിൽ മല കയറുന്നതാണ് ഉചിതം. ഇടയ്ക്ക് വിശ്രമിച്ച് കിതപ്പകറ്റാം. കിതപ്പു മാറുന്നതിന് മുമ്പായി വെള്ളം കുടിക്കരുത്. അങ്ങോട്ട് കയറുന്ന വഴിയിലൂടെ തന്നെ തിരിച്ചിറങ്ങാനും ശ്രമിക്കാം.
- അതുപോലെ പ്രധാന ലൈറ്റ് വെയ്റ്റായ ബാക്ക് പായ്ക്ക്, യാത്രയ്ക്ക് ആവശ്യമുള്ള വസ്ത്രം അടക്കമുള്ള ആവശ്യ സാധനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ള ബാക്ക്പായ്ക്ക് ആയിരിക്കണം. ബാഗിന് സപ്പോർട്ടിംഗ് സ്ട്രാപ്പും ക്രമീകരിക്കാവുന്ന ബെൽറ്റുകളും ഉണ്ടായിരിക്കുന്നത് ശരീരത്തിന് സ്ട്രെയിൻ കുറയ്ക്കും. ബാഗിന്‍റെ സ്ട്രാപ്പും ബെൽറ്റും ശരീരത്തിന് അനുസരിച്ച് അഡ്ജസ്റ്റും ചെയ്യാം. ബാഗിൽ എമർജൻസി മെഡിക്കൽ ബോക്സ്, ടോർച്ച്, ഹെഡ് ലൈറ്റ്, ബിസ്ക്കറ്റ്, നട്സ്, ഒആർഎസ് എന്നിവ ബാഗിൽ കരുതിയിരിക്കണം. യാത്ര ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്നത് ആണെങ്കിൽ മൊബൈൽ ചാർജ് ചെയ്യാനുള്ള പവർബാങ്ക് അത്യാവശ്യമായും കരുതണം.
- ട്രക്കിംഗിന് പോകുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് പ്രത്യേകം ശ്രദ്ധ നൽകണം. അതിനുള്ള വാട്ടർ ബോട്ടിൽ കയ്യിൽ കരുതാം. ഇടയ്ക്കിടയ്ക്ക് ചെറിയ അളവിൽ വെള്ളം കുടിച്ച് തളർച്ചയും ദാഹവും അകറ്റാം. ട്രക്കിംഗിനായി ഒരു ഗൈഡിനെ ഒപ്പം കൂട്ടുന്നത് അപകടങ്ങളിൽ അകപ്പെടാതിരിക്കാൻ സഹായിക്കും.
- കാടിന്‍റെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ വേണം നമ്മുടെ യാത്രകൾ. കാടിന്‍റെ നിഗൂഢവും വന്യവുമായ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് സുരക്ഷിതമായ രീതിയിൽ വേണം കാടിന്‍റെ ഹൃദയത്തിലൂടെയുള്ള യാത്രകൾ. വന്യജീവികളും വനസമ്പത്തും ചേർന്ന കാടിന്‍റെ അദ്ഭുത കാഴ്ചകളെ നാം ബഹുമാനപുരസ്സരം നോക്കി കാണുകയാണ് വേണ്ടത്.
- അതുപോലെ പ്രധാനമാണ് ട്രക്കിംഗിന് ഉപയോഗിക്കുന്ന വസ്ത്രങ്ങളും പ്രധാനമാണ്. കടും വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. മറിച്ച് ഇളം നിറത്തിലുള്ള കാടിന് ഇണങ്ങുന്ന തരം വസ്ത്രങ്ങൾ അണിയാം. ഇത്തരം യാത്രകൾക്കായി ഷൂസ് ധരിക്കുന്നതാണ് നല്ലത്. പരുപരുത്ത പ്രതലങ്ങളിലൂടെയുള്ള സഞ്ചാരത്തെ അത് സുഖകരമാക്കും. ഇഴജന്തുക്കൾ യഥേഷ്ടം കാണാനിടയുള്ള ഇടങ്ങളായതിനാൽ ഷൂസ് നിർബന്ധമായും ധരിച്ചിരിക്കണം.
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और