ഗ്യാസിൽ നിന്ന് തീ പടർന്നും ഗ്യാസ് ലീക്കായും സിലിണ്ടർ പൊട്ടിത്തെറിച്ചും അടുക്കളയിൽ അപകടങ്ങൾ ഉണ്ടാവാറുണ്ട്. അളപയം വരെ ഉണ്ടാകുന്ന സാഹചര്യങ്ങളും വിരളമല്ല.

അടുത്തയിടെ നടന്ന ഒരു സംഭവം തന്നെ ഉദാഹരണമായി എടുക്കാം. മോഹൻ ഓഫീസിൽ പോയതിനു ശേഷം അനിത മകന് കുറച്ച് കളിപ്പാട്ടങ്ങൾ നൽകിയ ശേഷം അടുക്കളയിൽ എത്തി. പെട്ടെന്ന് എങ്ങനെയോ അനിതയുടെ സാരിയിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. അലർച്ചയും കരച്ചിലും കേട്ട് അയൽപക്കത്തുള്ളവർ ഓടി എത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ചില കാര്യങ്ങളിൽ കുടുതൽ ശ്രദ്ധ നൽകിയാൽ അശ്രദ്ധ വഴി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാം.

ശ്രദ്ധിക്കേണ്ടത്

ആദ്യമായാണ് ഗ്യാസ് സിലിണ്ടർ എടുക്കുന്നതെങ്കിൽ ഏജൻസിയിലെ ഉത്തരവാദിത്തപ്പെട്ടവരെ കൊണ്ട് ചെക്ക് ചെയ്യിപ്പിക്കണം. വീട്ടിലേയ്ക്ക് സിലിണ്ടർ എത്തിയാൽ ഉടനെ അതു വെറുതേ വാങ്ങി സ്റ്റോർ ചെയ്യുന്നതിന് പകരം ഗ്യാസ് കത്തിച്ച് കുഴപ്പങ്ങൾ ഒസന്നും ഇല്ലെന്ന് ഉറപ്പു വരുത്തണം. ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടെങ്കിൽ സിലിണ്ടർ ഉടനെ മാറ്റി വാങ്ങേണ്ടതാണ്. സേഫ്റ്റി ക്യാപ്പ് ശരിയായ രീതിയിലാണോ വച്ചിരിക്കുന്നതെന്നും നോക്കണം.

  • നിശ്ചിത കാലയളവ് കഴിയുമ്പോൾ ഗ്യാസ് പൈപ്പ് മാറ്റാൻ ശ്രദ്ധിക്കണം. ചൂടുള്ള വസ്തുക്കൾ വീണ് പൈപ്പിൽ തുള വീണിട്ടുണ്ടെങ്കിൽ ഗ്യാസ് ലീക്ക് ആവുന്നതിനുള്ള സാദ്ധ്യത ഏറെയാണ്.
  • ഗ്യാസ് ലീക്ക് ആവുന്നുണ്ടെന്ന് തോന്നുകയാണെങ്കിൽ റെഗുലേറ്റർ ഉടനെ തന്നെ ഓഫ് ചെയ്യണം. വാതിലും ജനലും തുറന്നിടണം. തീപ്പട്ടി കത്തിക്കുകയോ സ്വിച്ച് ഓൺ ചെയ്യുകയോ ചെയ്യാൻ പാടില്ല.
  • ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അപാകത തോന്നുകയാണ് എങ്കിൽ ഉടൻ ഗ്യാസ് ഏജൻസിയുടെ ഹെൽപ് ലൈൻ നമ്പറിലേയ്ക്ക് വിളിച്ച് സഹായം തേടാം.
  • സിലിണ്ടർ ഒരിക്കലും ബ്ലാക്കിൽ വാങ്ങരുത്.
  • സിലിണ്ടറിൽ നിന്നും നിശ്ചിത അടി മുകളിലായി ഗ്യാസ് അടുപ്പ് വയ്ക്കണം.
  • സിലിണ്ടർ ചരിച്ചോ മറിച്ചോ വയ്ക്കരുത്. നേരെ നിവർത്തി തന്നെ വയ്ക്കണം. തീപിടുത്തം ഉണ്ടാവുന്ന വസ്തുക്കൾ ഗ്യാസ് പൈപ്പിന് അടുത്ത് വയ്ക്കരുത്.

കിച്ചൺ- കെയർ

അടുക്കളയിൽ ജോലി ചെയ്യുമ്പോൾ കോട്ടൺ വസ്ത്രങ്ങൾ തന്നെ ധരിക്കാൻ ശ്രദ്ധിക്കുക. അയഞ്ഞുതൂങ്ങിയ വസ്ത്രങ്ങൾ ഒഴിവാക്കുക. സാരി ഒതുക്കി വയ്ക്കണം. ഏപ്രൺ ധരിച്ച് ജോലി ചെയ്യുന്നതാണ് നല്ലത്. പിൻ ചെയ്യാത്ത ഷോൾ അപകടം ക്ഷണിച്ചു വരുത്തും.

  • മണ്ണെണ്ണ അല്ലെങ്കിൽ അതുപോലുള്ള ഏളുപ്പം തീപിടുത്തം ഉണ്ടാക്കാവുന്ന വസ്തുക്കൾ ഒരു കാരണവശാലും അടുക്കളയിൽ വയ്ക്കരുത്.
  • കൊച്ചു കുട്ടികളെ എടുത്തു കൊണ്ട് ഗ്യാസ് അടുപ്പിന് അടുത്ത് ജോലി ചെയ്യരുത്.
  • നല്ല വായു സഞ്ചാരം ഉള്ള ഇടമായിരിക്കണം അടുക്കള.
  • അപകടങ്ങൾ അപ്രതീക്ഷിതമായി ഉണ്ടാകാം എന്നതിനാൽ സദാ ജാഗരൂകരായിരിക്കണം.

വീട്ടിൽ അപകടം ഉണ്ടായാൽ അപകടത്തിന് ഇരയായ ആളോട് നിലത്ത് കിടന്ന് ഉരുളാൻ പറയണം. തീ പടരാതിരിക്കാൻ ഇത് സഹായിക്കും. കട്ടിയുള്ള കമ്പിളി കൊണ്ട് അടിച്ച് തീ കെടുത്താം. പോള്ളൽ ഏറ്റിട്ടുണ്ട് എങ്കിൽ ഉടനടി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...