ഉഷ്ണവും വെയിലും നിറഞ്ഞ കാലാവസ്‌ഥയിൽ ചർമ്മത്തിൽ എണ്ണമയം വർദ്ധിക്കും. വരണ്ട ചർമ്മത്തിൽ പോലും എണ്ണമയം വർദ്ധിക്കുവാൻ സാധ്യതയുണ്ട്. എണ്ണമയം ഒട്ടുമില്ലാത്ത ജെൽ എണ്ണമയമുള്ള ചർമ്മക്കാർക്കു മാത്രമല്ല എല്ലാവിധ ചർമ്മക്കാർക്കും അനുയോജ്യമാണ്. ചർമ്മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി അധികമുള്ള എണ്ണമയം നീക്കം ചെയ്യാനും മൃതകോശങ്ങളെ ദൂരീകരിക്കാനും ക്ലെൻസിംഗ് ജെല്ലുകൾ സഹായിക്കുന്നു.

സോപ്പുകൾക്ക് എണ്ണമയത്തെ ഒരു പരിധി വരെ മാത്രമേ നീക്കം ചെയ്യാൻ സാധിക്കൂ. എന്നാൽ അഴുക്കുകൾ നീക്കുന്ന കാര്യത്തിൽ അവ മുൻപന്തിയിലാണ്. സോപ്പുകളിൽ ക്ലെൻസിംഗ് ജെല്ലിനെ അപേക്ഷിച്ച് ക്ഷാരഗുണം കൂടുതലുള്ളതിനാൽ ചർമ്മം ചുളിയാനും വരളാനും സാധ്യതയുണ്ട്. ജെല്ലിലുള്ള പിഎച്ച് ബാലൻസ് ഏതുതരം ചർമ്മത്തെയും മൃദുവാക്കുന്നു. വരണ്ട ചർമ്മം, ജെൽ ഉപയോഗത്തിനു ശേഷം മിനുസമേറിയതാവും.

ഫൗണ്ടേഷൻ ക്രീം, പൗഡർ, ലിക്വിഡ്, ബ്ലഷറുകൾ തുടങ്ങിയ മേക്കപ്പുകൾ സോപ്പ് ഉപയോഗിച്ച് പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കില്ല. എന്നാൽ ഏതുതരം മേക്കപ്പും ക്ലെൻസിംഗ് ജെൽ ഉപയോഗിച്ച് പൂർണ്ണമായി നീക്കം ചെയ്യാം. കണ്ണിലെ മേക്കപ്പ് നീക്കം ചെയ്യാനും ജെൽ ആണ് നല്ലത്.

ജെൽ ഉപയോഗിച്ച ശേഷം ചൂടുവെള്ളത്തിൽ തന്നെ കഴുകണമെന്ന് നിർബന്ധമില്ല. പച്ചവെള്ളവും ഉപയോഗിക്കാം. ദിവസം മുഴുവൻ ഉന്മേഷം തരുന്ന ജെല്ലിൽ പ്രകൃതിദത്തമായ നാരങ്ങ, പുതിന തുടങ്ങിയവയുടെ സത്തുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പൂക്കളുടെ സത്തുകൊണ്ട് സമ്പുഷ്ടമാക്കിയ ഇവ എല്ലാ ചർമ്മക്കാർക്കും അനുയോജ്യമാണ്.

और कहानियां पढ़ने के लिए क्लिक करें...