ചിലപ്പോൾ ഒരു സിനിമയുടെ വിജയം കഥയെയല്ല, നായകന്‍റെ രൂപത്തെ ആശ്രയിച്ചും സംഭവിക്കാറുണ്ട്. നടൻ ആമിർ ഖാന്‍റെ ചിത്രം ദംഗൽ, കരീന കപൂറിന്‍റെ ചിത്രം തഷാൻ, നടൻ സോനു സൂദിന്‍റെ ചിത്രം ആർ രാജ്കുമാർ, സിംബ, ഹാപ്പി ന്യൂ ഇയർ, ഹാസ്യനടൻ കപിൽ ശർമ്മയുടെ ‘കിസ് കിസ് കോ പ്യാർ കരൂ’ തുടങ്ങിയവ ഉദാഹരണം ആണ്. യഥാർത്ഥത്തിൽ ഇത് പരിശീലകന്‍റെ കഠിനാധ്വാനമാണ്. അഭിനേതാവിന്‍റെ ശരീരം ബിൽഡ് ചെയ്യാന്‍, കഥ ആവശ്യപ്പെടുന്ന ശരീരം ലഭിക്കാൻ അവർ അവരെ തുടർച്ചയായി പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.
യഥാർത്ഥത്തിൽ എല്ലാവരും ഫിറ്റ്നായിരിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ സെലിബ്രിറ്റികളുടെ കാര്യത്തിൽ, ഫിറ്റ്നസ് അവരുടെ ജീവിതത്തിന്‍റെ ഒരു ഭാഗമാണ്, കാരണം അവരുടെ സൗന്ദര്യം ഫിറ്റ്നസിൽ മറഞ്ഞിരിക്കുന്നു. അത് സീറോ സൈസായാലും പ്ലസ് സൈസായാലും, കഥാപാത്രത്തിന്‍റെ സ്വഭാവമനുസരിച്ച് അവരുടെ ശരീരഘടന തിരഞ്ഞെടുത്ത് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അവർ ഇതിനായി ധാരാളം പണവും ചെലവഴിക്കുന്നു. കാരണം സെലിബ്രിറ്റികൾ എവിടെ പോയാലും അവരുടെ ഫിറ്റ്നസ് പരിശീലകനെ കൂടെ കൊണ്ടുപോകുകയും അവരുടെ ഭക്ഷണക്രമം പരിശീലകൻ പറയുന്നത് അനുസരിച്ച് ചെയ്യുകയും ചെയ്യുന്നു.
ഇതേക്കുറിച്ച് സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർ യോഗേഷ് ഭട്ടേജ പറയുന്നത്, തനിക്ക് സ്‌കൂൾ കാലം മുതൽ തന്നെ ഫിറ്റ്‌നസിനോട് താൽപര്യം ഉണ്ടായിരുന്നു എന്നാണ്. “എനിക്ക് ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഞാൻ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം നേടി, എന്നാൽ ഒരു ഫുട്ബോൾ കളിക്കാരനേക്കാൾ ഒരു പരിശീലകനാകാൻ ഞാൻ ആഗ്രഹിച്ചു, തുടർന്ന് ഒരു ജിമ്മിൽ ചേർന്നു. ഈ ഫീൽഡ് എനിക്ക് വളരെ രസകരമായി തോന്നി. അതിൽ ഞാൻ ഫിറ്റ്നസ്, വ്യത്യസ്ത തരം വർക്ക്ഔട്ടുകൾ, വ്യായാമങ്ങൾ മുതലായവയിൽ സർട്ടിഫിക്കേഷൻ നടത്തുകയും ഒരു ബോഡി ബിൽഡർ മത്സരത്തിൽ ചേരുകയും ചെയ്തു. അവിടെ ശരീര പരിവർത്തനത്തെക്കുറിച്ച് വളരെ വിശദമായി പരിശീലനം ലഭിച്ചു. ഇതിൽ നിന്ന് എനിക്ക് ശരീരഭാഗങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ കഴിഞ്ഞു. അവിടെ നിന്നാണ് ഫിറ്റ്നസ് യാത്ര തുടങ്ങിയത്. അങ്ങനെ 16 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു.
സെലിബ്രിറ്റികളുടെ പരിശീലനം
ഒരു സെലിബ്രിറ്റിയെയും സാധാരണക്കാരനെയും പരിശീലിപ്പിക്കുന്നത് തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് യോഗേഷ് പറയുന്നത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ്. ഒരു സാധാരണക്കാരന്‍റെ ജീവിതത്തിൽ പതിവു ദിനചര്യകൾ ആണ്. പക്ഷേ സെലിബ്രിറ്റികളുടെ സമയം അങ്ങനെ നിശ്ചയിച്ചിട്ടില്ല, ചിലപ്പോൾ ഷൂട്ടിംഗ് സമയം നീണ്ടുപോകും. എന്നാൽ മുഖത്തിന്‍റെ സൗന്ദര്യത്തിന് വേണ്ടിയും ശരീരത്തിന് വേണ്ടിയും പ്രത്യേക ഭക്ഷണക്രമം അവർക്ക് വേണം. താരങ്ങൾക്ക് പുതിയ കഴിവുകൾ പലതും പഠിക്കേണ്ടതുണ്ട്, അതിനുള്ള പോഷകാഹാരം ശരീരത്തിൽ നിന്ന് തന്നെ എടുക്കണം. ആ സമയത്ത് ദിനചര്യ വളരെ ബുദ്ധിമുട്ടുള്ളതും ഡിമാൻഡിങ്ങും ആയി തോന്നാം. ഓരോ തവണയും അവർക്കനുസൃതമായി പരിശീലനം നടത്തണം, അത് വളരെ ബുദ്ധിമുട്ടാണ്.
പ്രചോദനം ആവശ്യം
സെലിബ്രിറ്റികളെല്ലാം യോഗേഷിന്‍റെ നിർദേശം അതേപടി പിന്തുടരുന്നു. കാരണം അവർക്ക് കഥാപാത്രത്തിനനുസരിച്ച് ശരീരം വേണം. സ്വയം പ്രചോദിതനായ നടൻ സോനു സൂദ് ആണെന്നും അദ്ദേഹം പറയുന്നു. അവിടെ എന്‍റെ കഠിനാധ്വാനം കുറച്ചുകൂടി കുറയുന്നു. എല്ലാവർക്കും അവരുടെ അനുസരിച്ചുള്ള ശരീരം കൊടുക്കുക എന്നത് എന്‍റെ ജോലിയാണ്. അതിനാൽ ഫിറ്റ്നസ് ആഗ്രഹിക്കുന്ന സാധാരണക്കാരോട് ഞാൻ പറയും, നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഫിറ്റ്നസിന് ശ്രമിച്ചാൽ അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.
ഫിറ്റ്നസ് ചാർട്ട്
യോഗേഷിന് സ്വന്തമായി ഒരു ജിം ഇല്ല, കാരണം ചിലപ്പോൾ സിനിമകൾക്കായി മാസങ്ങളോ ഒരു വർഷമോ മുംബൈക്ക് പുറത്ത് താമസിക്കേണ്ടി വരും. അത്തരമൊരു സാഹചര്യത്തിൽ ജിമ്മിൽ ജോലി ബുദ്ധിമുട്ടാണ്. പല ജിമ്മുകളുമായും യോഗേഷിന് ബന്ധമുണ്ടാകാനുള്ള കാരണം ഇതാണ്. യോഗേഷ് പരിശീലിപ്പിച്ച സഹോദരൻ ദേവേന്ദ്ര ഭട്ടേജയും മറ്റ് 5 പേരും അദ്ദേഹത്തിന്‍റെ ടീമിലുണ്ട്, ഒരു സെലിബ്രിറ്റിയുടെ കൂടെ പോകുന്നതിന്‍റെ ഉദ്ദേശം ആ കഥാപാത്രത്തിനനുസരിച്ച് ശരീരത്തിന്‍റെ ആകൃതി നിലനിർത്തുക എന്നതാണെന്നും യോഗേഷ് പറയുന്നു.
അന്തരിച്ച ജയലളിതയെപ്പോലെയാകാൻ ‘തലൈവ’ എന്ന സിനിമ ചെയ്യുമ്പോൾ നടി കങ്കണ റണാവത്തിന് ഏകദേശം 20+ കിലോഗ്രാം വർദ്ധിപ്പിക്കേണ്ടി വന്നു. ഇക്കാരണത്താൽ, ശരീരത്തിന്‍റെ ജോയിന്‍റിനു വളരെയധികം ഭാരം താങ്ങേണ്ടി വന്നു. തുടർന്ന് വേദന ആരംഭിച്ചു, അതിനാൽ അവർ ഷൂട്ടിന് പോകുമ്പോൾ ഞാൻ അവരുടെ ഭക്ഷണക്രമവും ആരോഗ്യവും പരിശോധിക്കുമായിരുന്നു. അവർക്കായി ഉണ്ടാക്കിയ ഫിറ്റ്നസ് ചാർട്ട് ഉപയോഗിച്ച് ക്രമേണ ഭാരം കുറയ്ക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ ‘ദംഗൽ’ സിനിമയിൽ തന്‍റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനായി ശരീരഭാരം കൂട്ടിയിരുന്നു.
3 മാസത്തിനുള്ളിൽ പ്ലസ് 3 അല്ലെങ്കിൽ മൈനസ് 3 ചെയ്യാമെന്നും ഇതിൽ കൂടുതൽ ചെയ്യുന്നത് ശരീര വ്യവസ്ഥയെ തീർച്ചയായും ബാധിക്കുമെന്നും യോഗേഷ് പറയുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതവും കൊണ്ട് ശരീരഭാരം വർദ്ധിപ്പിക്കുകയാണെങ്കിൽ അത് ശരിയാണ്. അതുപോലെ തന്നെ പരിമിതമായ രീതിയിൽ ശരീരഭാരം കുറയ്ക്കുന്നതിൽ ഒരു പ്രശ്നവുമില്ല. വീണ്ടും വീണ്ടും ശരീരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് ശരിയല്ല. ഇന്ന് ഇക്കാര്യത്തിൽ ഏറ്റവുമധികം തെറ്റ് ചെയ്യുന്നത് യുവാക്കളാണ്. എവിടെയെങ്കിലും വായിച്ചോ കണ്ടോ ചുരുങ്ങിയ സമയം കൊണ്ട് ഇത്തരമൊരു ശരീരം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നത് ശരിയല്ല. ഇത് ഉറക്ക പ്രശ്‌നങ്ങൾ, പലതരം രോഗങ്ങൾ, ഹോർമോൺ പ്രശ്‌നങ്ങൾ തുടങ്ങിയവയിലേക്ക് നയിക്കുന്നു. ഇതുകൂടാതെ, ഉപ്പ് ഉപേക്ഷിക്കുകയോ കുറച്ച് വെള്ളം കുടിക്കുകയോ ചെയ്യുന്നത് ഒരിക്കലും ശരീരഭാരം കുറയ്ക്കില്ല.
എല്ലാ പ്രൊഫഷണലുകളും അവരുടെ ഡോക്‌ടർമാർ, പരിശീലകർ, ഡയറ്റീഷ്യൻമാർ, ഷെഫുകൾ തുടങ്ങി എല്ലാവരും ആയി ഒരുമിച്ച് പ്രവർത്തിക്കുന്നു. നടൻ അമിതാഭ് ബച്ചൻ വളരെ കൃത്യനിഷ്ഠ പാലിക്കുന്ന ആളാണ് കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, കൃത്യസമയത്ത് ജോലി ചെയ്യുക എന്നിവയെല്ലാം അദേഹത്തിന്‍റെ പട്ടികയിലുണ്ട്.
ശരീരഭാരം കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല
ശരീരഭാരം കൂട്ടുന്നതിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ശരീരത്തിന്‍റെ ആവശ്യത്തിനും തരത്തിനും അനുസരിച്ചുള്ള ഡയറ്റ് ചാർട്ട് ഉണ്ടായിരിക്കണം, അതിൽ പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ മുതലായവ ഒഴിവാക്കരുത്. അതിനാൽ, ഒരു പോഷകാഹാര വിദഗ്ധനുമായി ശരിയായ ഡയറ്റ് പ്ലാൻ ഉണ്ടാക്കേണ്ടത് പ്രധാനമാണ്. അങ്ങനെ ശരീരഭാരം കുറയ്ക്കാൻ പ്രയാസമില്ല. സമീകൃതാഹാരവും ചിട്ടയായ വർക്കൗട്ടും കൊണ്ട് ശരീരഭാരം വളരെ വേഗത്തിൽ കുറയുന്നു. ഇന്നത്തെ കാലത്ത് കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ചില കാരണങ്ങൾ ഇവയാണ്:
- പുറത്ത് കളിക്കാത്തതാണ് കുട്ടികളിൽ പൊണ്ണത്തടി കൂടാനുള്ള പ്രധാന കാരണം.
- കുട്ടികളുടെ ജീവിതത്തിൽ ഗാഡ്‌ജെറ്റുകളുടെ വലിയ സ്വാധീനം.
- ജങ്ക് ഫുഡിന്‍റെ അമിത ഉപഭോഗം,
- കൃത്യസമയത്ത് ഉറക്കമില്ലായ്മ ഇതൊക്കെ ശരീര ഭാരം കൂട്ടുന്ന കാര്യങ്ങൾ ആണ്.
ഇതുകൂടാതെ, പഞ്ചസാര, ശീതളപാനീയങ്ങൾ, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുക, ഇലക്കറികളും സീസണൽ പഴങ്ങളും കഴിക്കുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, എല്ലാ ദിവസവും രാവിലെ ശരീരത്തെ ഡിട്ടോക്സ് ചെയ്യുക.