പഞ്ചാബി കുടുംബത്തിൽ ജനിച്ച വാമിക ഗബ്ബിക്ക് കുട്ടിക്കാലം മുതൽ സിനിമ കാണാൻ വലിയ ഇഷ്ടമായിരുന്നു. പുതിയ സിനിമ ഇറങ്ങുമ്പോൾ തിയേറ്ററിൽ പോയി കാണാൻ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഇഷ്ടമാണ്. വാമിക മുതിർന്നപ്പോൾ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹച്ചിരുന്നു.

സ്ത്രീകളോടും കുട്ടികളോടും പലരും ചെയ്യുന്ന അനീതികൾ വാമിക പ്രത്യേകമായി ശ്രധിച്ചിരുന്നു. തന്‍റെ ചിന്തകൾ ജനങ്ങളിലേക്കെത്തിക്കാൻ സിനിമ ഒരു മാധ്യമമായി മനസിലാക്കി. കാരണം രാജ്യം മുഴുവൻ സിനിമയെ ഇഷ്ടപ്പെടുന്നു. അവളുടെ പിതാവിന് സ്ഥലം മാറ്റം ലഭിക്കാവുന്ന ജോലിയുള്ളതിനാൽ വാമികയ്ക്ക് പല സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരങ്ങൾ ലഭിച്ചുകൊണ്ടിരുന്നു. ഹിന്ദി സിനിമകൾക്ക് പുറമെ പഞ്ചാബി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും വാമിക പ്രവർത്തിച്ചിട്ടുണ്ട്. 83 സിനിമയിൽ ക്രിക്കറ്റ് താരം മദൻലാലിന്‍റെ ഭാര്യ അന്നു ലാലിന്‍റെ വേഷത്തിൽ വാമിക വളരെയധികം പ്രശംസിക്കപ്പെട്ടു. വാമികയുമായി ഒരു ചെറിയ ചാറ്റ്…

ചോദ്യം – സിനിമയിലേക്ക് വരാനുള്ള പ്രചോദനം എങ്ങനെയാണ് ലഭിച്ചത്?

ഉത്തരം – ചെറുപ്പം മുതലേ എനിക്ക് സിനിമകൾ കാണാൻ ഇഷ്ടമാണ്.. എന്‍റെ കുടുംബത്തിലെ എല്ലാവർക്കും സിനിമ കാണാൻ ഇഷ്ടമായിരുന്നു, ഞാനും ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. സിനിമകൾ എപ്പോഴും എന്നെ ആകർഷിച്ചിട്ടുണ്ട്. കഥകൾ പറയാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചു. പ്രത്യേകിച്ച് അത് എന്‍റേതായ രീതിയിൽ എനിക്ക് പറയാൻ കഴിയും. 83 എന്ന സിനിമ എനിക്ക് ലഭിച്ചത് എന്‍റെ ഭാഗ്യമാണ്. അതിൽ നല്ല കഥയ്‌ക്കൊപ്പം മറ്റു താരങ്ങളിൽ നിന്ന് എന്തെങ്കിലും ഒക്കെ പഠിക്കാൻ ലഭിച്ചു.

ചോദ്യം – ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് എങ്ങനെ എത്തി ?

ഉത്തരം അച്ഛന്‍റെ ജോലി ഇടയ്ക്ക് ട്രാൻസ്ഫർ ഉള്ള ജോലി ആയിരുന്നു. ഞാൻ ജനിച്ചത് ഡൽഹിയിൽ ആണ്. പക്ഷെ ഞാൻ എന്‍റെ വിദ്യാഭ്യാസം മുംബൈയിൽ ആണ് ചെയ്തത്, അതിനു ശേഷം വീണ്ടും ഡൽഹിയിൽ പോയി. അവസാനം ഞാൻ മുംബൈയിൽ എത്തി. കഴിഞ്ഞ 18 വർഷമായി ഞാൻ മുംബൈയിൽ ഉണ്ട്.

ചോദ്യം – ആദ്യത്തെ ഹിറ്റ്‌ ലഭിക്കാൻ എത്ര സമയമെടുത്തു?

ഉത്തരം – അഭിനയ രംഗത്തേക്ക് വരുന്നതിന് മുമ്പ് ഞാൻ ഒരു ഫിലിം സ്കൂളിൽ പോയിരുന്നു. അവിടെ ഒരു ഷോർട്ട് ഫിലിം ചെയ്തു, അതിന് ശേഷം കാമ്പസ് പ്ലേസ്‌മെന്‍റിൽ എന്‍റെ ആദ്യ സിനിമ ‘മഖ്ബൂൽ’ ലഭിച്ചു. അതിനു ശേഷം വർക്ക്‌ പതുക്കെ പുരോഗമിച്ചു.

ചോദ്യം – റിയാലിറ്റി ഉള്ള സിനിമകളിൽ പ്രവർത്തിക്കാനുള്ള കാരണം എന്താണ്?

ഉത്തരം – വിനോദത്തോടൊപ്പം ഒരു സന്ദേശവും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത്തരം കഥകളിലൂടെ മാത്രമേ ചിന്തയിൽ ചെറിയ മാറ്റം ഉണ്ടാകൂ. ശരിയായ തിരക്കഥയുണ്ടെങ്കിൽ ഏത് റിയൽ ലൈഫും വെള്ളിത്തിരയിൽ രസകരമാക്കാം.

ചോദ്യം – കൊവിഡ് പാൻഡെമിക് കാരണം ഇന്ന് OTT സിനിമകളുടെ മാർക്കറ്റ് വളരെയധികം വർദ്ധിച്ചു

ഉത്തരം – ഈ സമയം കഥ പറയുന്നവർക്ക് അത്ഭുതകരമാണ്. നിർമ്മാതാക്കളും സംവിധായകരും എഴുത്തുകാരും എല്ലാത്തരം സിനിമകളും പരീക്ഷിക്കുന്നു. നേരത്തെ സമാന്തര സിനിമകൾ എന്നായിരുന്നു പേരെങ്കിൽ ഇപ്പോൾ അത്തരം സിനിമകൾ മുഖ്യധാരയിലേക്ക് എത്തിയിരിക്കുകയാണ്. ചുറ്റുപാടുമുള്ള കഥകൾ സ്‌ക്രീനിൽ കൊണ്ടുവരിക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. നല്ല കഥകളും പ്രേക്ഷകർ ഇഷ്ടപ്പെടുന്നു. OTT കാരണം, അവർക്ക് എപ്പോൾ വേണമെങ്കിലും വീട്ടിലിരുന്ന് ഇഷ്ടമുള്ള സിനിമ കാണാം.

ചോദ്യം – നിങ്ങൾക്ക് ചുറ്റും സംഭവിച്ച കാര്യങ്ങൾ സ്വാധീനിച്ചിട്ടുണ്ടോ?

ഉത്തരം – ഉണ്ട്. ഒരുപാട് സംഭവങ്ങൾ, കഥകൾ ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട കഥകൾ. ഒരു സ്ത്രീ വ്യത്യസ്ത സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു, ആ സാഹചര്യങ്ങളിലൂടെ അവൾ എങ്ങനെ കടന്നുപോകുന്നു, അത്തരം കഥകളെല്ലാം എന്‍റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു. എനിക്ക് ചുറ്റുമുള്ള അന്തരീക്ഷം എനിക്ക് പ്രചോദനാത്മക ഷോയാണ്.

ചോദ്യം – യുവാക്കളിൽ വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദത്തെക്കുറിച്ച്?

ഉത്തരം – ഇക്കാലത്ത് മാനസിക സമ്മർദ്ദം കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും ഉണ്ട്. എന്നാൽ അതിൽ അവബോധമില്ലായ്മയുണ്ട്. ശരീരത്തിന് മാത്രമല്ല, മനസ്സിനും അസുഖം വരാം, പക്ഷേ ആളുകൾ അത് അംഗീകരിക്കാൻ ആഗ്രഹിക്കുന്നില്ല. പറയാൻ പോലും ലജ്ജിക്കുന്നു. മാനസിക രോഗത്തെ നിഷിദ്ധമായി കണക്കാക്കുന്നു. എന്തെങ്കിലും മാനസിക പ്രശ്‌നങ്ങൾക്ക് ഇരയാകുമ്പോൾ, ആദ്യം നിങ്ങളുടെ അടുത്തുള്ളവരോടും പ്രിയപ്പെട്ടവരോടും പറയുക. ഇതുകൂടാതെ, ഇത്തരം കാര്യങ്ങൾ സിനിമകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് സമൂഹത്തിന്‍റെയും സൃഷ്ടാക്കളുടെയും ഉത്തരവാദിത്തം കൂടിയാണ്. അത്തരത്തിലുള്ള ഒരു കഥയുടെ ജോലികൾ പുരോഗമിക്കുകയാണ്, ഉടൻ തന്നെ അത് സ്‌ക്രീനിൽ എത്തും.

ചോദ്യം – ഭാവി പരിപാടികൾ എന്തൊക്കെയാണ്?

ഉത്തരം അടുത്തത് ‘രാമസേതു’ എന്ന ചിത്രമാണ്, അതിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനു പുറമെ, ‘ജൽസ’ എന്ന സിനിമയും നിരവധി വെബ് സീരീസുകളും ഉണ്ട്, അതിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ചോദ്യം – കുടുംബത്തിൽ നിന്ന്  എത്രമാത്രം പിന്തുണ ലഭിച്ചു?

ഉത്തരം – കുടുംബത്തിന്‍റെ പിന്തുണയില്ലാതെ സിനിമയിൽ പ്രവർത്തിക്കുക പ്രയാസമാണ്. ഓരോ ദിവസവും പുതിയ ജോലിക്ക് കുടുംബത്തില്‍ നിന്ന് പ്രോത്സാഹനം ലഭിക്കുന്നു. എന്‍റെ മകനും ഭർത്താവും അമ്മായിയമ്മയും എല്ലാവരും ഒരുമിച്ചാണ് താമസിക്കുന്നത്. സ്വന്തം കാഴ്ചപ്പാട് മെച്ചപ്പെടുത്തുന്നതിന്, കുടുംബത്തിന്‍റെ പിന്തുണ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്‍റെ ഭർത്താവ് ആരിഫ് ഷെയ്ഖ് ഒരു ഫിലിം എഡിറ്ററാണ്. എന്‍റെ മകൻ കിയാൻ ശർമ്മ ഷെയ്ഖ്, 11 വയസ്സുണ്ട്, അവനും സിനിമ കാണാൻ വളരെ ഇഷ്ടമാണ്. .

ചോദ്യം – എങ്ങനെയാണ് പുതുവർഷത്തെ കാണുന്നത് ?

ഉത്തരം – ഞാൻ പുതുവർഷം സന്തോഷത്തോടെ ആഘോഷിച്ചു. കഴിഞ്ഞ 2 വർഷങ്ങളിൽ പെഡമിക് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. അതിനാൽ എല്ലാവരോടും സ്നേഹം പങ്കിട്ട് കുടുംബത്തോടൊപ്പം സന്തോഷത്തോടെയും സുരക്ഷിതമായും ജീവിക്കാം.

और कहानियां पढ़ने के लिए क्लिक करें...