മനസ്സിനും ശരീരത്തിനും ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഓയിൽ ടെക്‌നിക്കാണ് അരോമ തെറാപ്പി. ആധുനിക ജീവിതത്തിന്‍റെ ഓട്ടപാച്ചിലിനിടയിൽ ക്ഷീണം നിങ്ങളെ പിടുകൂടാറില്ലെ. ജോലി, വീട്ടിലെ കാര്യങ്ങൾ… അങ്ങനെ നൂറുകൂട്ടം ടെൻഷൻ ഉള്ളപ്പോൾ റീ ചാർജ് ആവാൻ അരോമ തെറാപ്പി ചെയ്‌താൽ മതി.
നമ്മുടെയൊക്കെ ജീവിതത്തിൽ സുഗന്ധത്തിനു വലിയ പങ്കുണ്ട്. നല്ല ഗന്ധം ഭാവനയെ ഉണർത്തും. ഉന്മേഷം നൽകും. ടെൻഷനടിച്ചിരിക്കുമ്പോൾ മനസ്സിനിഷ്‌ടപ്പെട്ട മണം കിട്ടിയാൽ മനസ്സും ശരീരവും ഉന്മേഷം കൈവരിക്കുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
രണ്ട് തരത്തിലുള്ള സുഗന്ധമാണുള്ളത്, ഒന്ന് ശരീരത്തിനുള്ളതും മറ്റൊന്ന് അന്തരീക്ഷം മനം മയക്കുന്നതാക്കാനുള്ളതും. ശരീരത്തിൽ സുഗന്ധം പകരുന്നതാണ് അരോമ തെറാപ്പി. ശരീരത്തിൽ പ്രയോഗിക്കാനുള്ള സുഗന്ധം തയ്യാറാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. അവ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. അവ ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് പഠിയ്‌ക്കാം. മനസ്സിനും ശരീരത്തിനും ആനന്ദം നൽകാം.
സ്‌പ്രേ ബോട്ടിൽ – 1
രണ്ടുതുള്ളി ടീ ട്രി ഓയിൽ, രണ്ടു തുള്ളി പാചൗലി ഓയിൽ, അര സ്‌പൂൺ ഡെഡ് സീ സാൾട്ട്, തിളപ്പിച്ച് ആറ്റിയ വെള്ളം ഒരു ഗ്ലാസ്സ്. ഇവ അലുമിനിയം/ കടും നിറത്തിലുള്ള സ്‌പ്രേ ബോട്ടിലിൽ നിറയ്‌ക്കുക. സൂര്യപ്രകാശം കടക്കാത്ത വിധത്തിലുള്ള സ്‌പ്രേ ബോട്ടിലിൽ ആവണമെന്നു മാത്രം. ഇനി ബോട്ടിൽ നന്നായി കുലുക്കുക. ഇത് ദിവസം രണ്ടുതവണ മുഖത്ത് സ്‌പ്രേ ചെയ്യിക്കാം. ഏകദേശം 15 ദിവസം തുടർച്ചയായി ഉപയോഗിച്ചാൽ ചർമ്മ സംബന്ധമായ ഒട്ടനവധി പ്രശ്നങ്ങൾക്ക് ശമനമുണ്ടാവും.
സ്‌പ്രേ ഉപയോഗങ്ങൾ
- താരന്‍റെ ശല്യമുണ്ടെങ്കിൽ സ്‌കാൽപ്പിൽ സ്‌പ്രേ ചെയ്യാം.
- മുഖക്കുരുവും അലർജിയുമുള്ള ഭാഗത്ത് സ്‌പ്രേ ചെയ്യാം. ചൊറിച്ചിൽ, എരിച്ചിൽ എന്നിങ്ങനെയുള്ള അസ്വസ്‌ഥതകൾക്ക് ശമനം ലഭിക്കും.
- സന്ധിവേദനയുണ്ടെങ്കിൽ വേദനയുള്ള ഭാഗത്ത് സ്‌പ്രേ ചെയ്യാം.
- കാൽ വിരലുകൾക്കിടയിൽ വളം കടിയുള്ള ഭാഗത്ത് ഇത് സ്‌പ്രേ ചെയ്യാം.
- എണ്ണമയമുള്ള ചർമ്മത്തിൽ ബോഡി സ്‌പ്രേയായി ഉപയോഗിക്കാം.
- വേനലിൽ പൊതുവേ വിയർപ്പ് അധികമായിരിക്കുമല്ലോ? ഈ അവസരത്തിലും സ്‌പ്രേ ഉപയോഗിക്കാം.
- ഇത് സാധാരണ ചർമ്മത്തിലും അപ്ലൈ ചെയ്യാം.
സ്‌പ്രേ ബോട്ടിൽ – 2
രണ്ടു തുള്ളി നരോലി (മ്മ൹ത്സഗ്ന₨ദ്ധ മ്പദ്ധ₨) ഓയിൽ ഒരു ഗ്ലാസ്സ് ചൂടാറിയ വെള്ളത്തിൽ ചേർത്ത് ഒരു കുപ്പിയിൽ നിറച്ച് നന്നായി കുലുക്കുക. ദിവസം രണ്ടുതവണ മുഖത്തും കൈകളിലും സ്‌പ്രേ ചെയ്യാം. ലോഷൻ ഒരു ബൗളിലെടുത്ത് ഇതിൽ സോഫ്‌റ്റ് ടവൽ/ടിഷ്യു പേപ്പർ മുക്കി മുഖവും കൈകളും തുടച്ചു വൃത്തിയാക്കുകയും ആവാം. ഇത് റൂം ഫ്രഷ്‌ണറായി കിടപ്പറയിൽ ഉപയോഗിച്ചാൽ നല്ല ഉറക്കം ലഭിക്കും. പതിവായ ഉപയോഗം മാത്രമേ ഫലം ചെയ്യൂ എന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.
ദേഷ്യം, ടെൻഷൻ, ക്ഷീണം, പെട്ടെന്ന് അസ്വസ്‌ഥരാവുക, ഉറക്കക്കുറവ്, കൺഫ്യൂഷൻ, അമിത രക്‌തസമ്മർദ്ദം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഈ സ്‌പ്രേ ഗുണം ചെയ്യും.
മികച്ച വേദന സംഹാരി
ചിലരുടെ ചർമ്മത്തിനു സംവേദന ക്ഷമതയേറെയായിരിക്കും. വാക്‌സിംഗിനും ത്രെഡിംഗിനും ശേഷമുള്ള എരിച്ചിൽ, വേദന, ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടുക, ചർമ്മം ചുവന്നു തടിക്കുക എന്നിങ്ങനെ അസ്വസ്‌ഥതകളുണ്ടാവാം. ഇതൊഴിവാക്കാൻ ത്രെഡിംഗിനും വാക്‌സിംഗിനും മുമ്പും ശേഷവും ബോട്ടിൽ – 2 സ്‌പ്രേ ഉപയോഗിക്കാം. വാക്‌സിംഗ്, ത്രെഡിംഗ് ചെയ്‌ത ഭാഗത്ത് ഉപയോഗിക്കണമെന്നു മാത്രം.
പെഡിക്യൂർ, മാനിക്യൂർ
ഒരു ടബ്ബിൽ ചൂടുവെള്ളമെടുത്ത ശേഷം ഇതിൽ അല്‌പം ഡെഡ് സീ സാൾട്ട് രണ്ടോ- മൂന്നോ തുള്ളി ബേസിൽ/ യൂക്കാലിപ്‌സ് ഓയിൽ മിക്‌സ് ചെയ്യുക. ഇനി ഇതിൽ അല്‌പം ഷാംപൂവും ചേർക്കുക. ഇതിലേയ്‌ക്ക് കൈകാലുകൾ മുക്കി വയ്‌ക്കുക. ടവ്വലുപയോഗിച്ച് കൈകാലുകൾ മസാജ് ചെയ്യുക. ശരിയായി ഫലം ലഭിക്കണമെങ്കിൽ പതിവായി ഉപയോഗിക്കണമെന്നു മാത്രം.
അരോമ തെറാപ്പി എണ്ണകൾ
തുളസി : ഏകാഗ്രത നഷ്‌ടപ്പെടുക, വിഷാദം, മൂക്കടപ്പ്. തലക്കനം തോന്നുക, തൊണ്ടവേദന, ജലദോഷം, ഫ്‌ളൂ, ലോ/ ഹൈ രക്‌തസമ്മർദ്ദം എന്നിവയ്‌ക്ക് ശമനം വരുത്തുന്നതിനു തുളസി എണ്ണ ഗുണകരമാണ്.
യൂക്കാലിപ്‌സ് : ഇത് മൂത്ര തടസ്സം, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്നും ശമനം നൽകും. വസൂരിക്കലകൾ വന്ന പാട്, ചർമ്മ സംബന്ധമായ ഒട്ടനവധി പ്രശ്നങ്ങൾ എന്നിവയും ദൂരീകരിക്കും.
കുരുമുളക് : പേശികളിലെ വേദന, പരിക്ക്, നീരുവീക്കം എന്നിവ ഒഴിവാക്കുന്നതിനു സഹായകരമാണ്.
ലെമൺ ഗ്രാസ് : റൂം ഫ്രഷ്‌ണർ ആയും കീടങ്ങളേയും പ്രാണികളേയും തുരത്താനുള്ള ക്രീമിലും ലെമൺ ഗ്രാസ് ഉപയോഗിക്കാറുണ്ട്. ഫ്രഷ്‌നസ്സ് നൽകാൻ ഇത് അനുയോജ്യമാണ്.
ഗ്രാമ്പൂ എണ്ണ : പല്ലുവേദന, ഛർദ്ദി, മനംപിരട്ടൽ എന്നീ അസ്വസ്‌ഥതകൾക്ക് ശമനം നൽകുമെന്നതിനു പുറമേ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഗ്രാമ്പൂ എണ്ണ ഫലപ്രദമാണ്.
നീലഗിരി : തലവേദന ശമിപ്പിക്കുന്നതിനും മസാജിംഗ് പോലുള്ള ആവശ്യങ്ങൾക്കുമാണ് ഈ എണ്ണ ഉപയോഗിക്കുന്നത്.
ജെറേനിയം എണ്ണ : ജെറേനിയം എണ്ണ ആന്‍റിസെപ്‌റ്റിക്കായി ഉപയോഗിക്കാറുണ്ട്. അമിത രക്‌തസ്രാവം തടയുന്നതിനു സഹായകരമാണ്.
ജാസ്‌മിൻ, ചന്ദനം : കുളിർമ്മ നൽകുന്നതിനാൽ ഇവ രണ്ടും റൂം ഫ്രഷ്‌ണറായി ഉപയോഗിക്കാറുണ്ട്. ഉണർവ്വും പ്രസരിപ്പും നൽകും.
ലാവൻഡർ എണ്ണ : ഇത് തലവേദന, മൈഗ്രേൻ തുടങ്ങിയ അസ്വസ്‌ഥതകളിൽ നിന്നും ആശ്വാസം നൽകും. ലാവൻഡർ എണ്ണ പൊള്ളലേറ്റ ഭാഗത്ത് ആന്‍റിസെപ്‌റ്റിക്കായും ഉപയോഗിക്കാറുണ്ട്. ഉറക്കക്കുറവ് അലട്ടുന്നവർ ഈ എണ്ണ ഉപയോഗിക്കുന്നതു ഫലപ്രദമായിരിക്കും. ശരിയായ ഉറക്കം ലഭിക്കും.
ലെമൺ ഓയിൽ : വിഷാദം മാറ്റി ഫ്രഷ്‌നസ്സ് പകരുമെന്നത് ഇതിന്‍റെ സവിശേഷതയാണ്. ടെൻഷൻ, ആഘാതം, വിഷാദം, ഭീതി എന്നിവ മൂലമുണ്ടാകുന്ന ഉറക്കക്കുറവിൽ നിന്നും ആശ്വാസം നൽകും.
ടി ട്രീ / തേയില എണ്ണ : ടീ ട്രി ഓയിൽ നല്ലൊരു ആന്‍റിസെപ്‌റ്റിക്കാണ്. വായ്‌നാറ്റം അകറ്റുന്നതിനും ഈ എണ്ണ ഫലപ്രദമാണ്.
തൈം ഓയിൽ : (സ്സ*ത്നണ്ഡ൹ മ്പദ്ധ₨) ക്ഷീണം, ഭയം, ടെൻഷൻ അകറ്റും.
യോറൊ എണ്ണ : (ൺന്റത്സത്സഗ്നന്ദ മ്പദ്ധ₨) നീര്, തണുപ്പ്, ഇൻഫ്‌ളുവെൻസ എന്നീ പ്രശ്നങ്ങൾ മാറിക്കിട്ടും.
റോസ് മെരി ഓയിൽ : റിലാക്‌സേഷൻ നൽകും, ദഹനത്തിനു അത്യുത്തമമാണ്. ഉറക്കക്കുറവ്, തന്തുക്കളിലുണ്ടാവുന്ന പ്രശ്നങ്ങൾ, വലിച്ചിൽ, വിഷാദം, തലവേദന, മനംപിരട്ടൽ, ആസ്‌തമ, ലൈംഗിക താൽപര്യമില്ലായ്‌മ എന്നീ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു സഹായകരമാണ്.
പൊതിന: ഉണർവ്വും ഫ്രഷ്‌നസ്സും നൽകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഭക്ഷണത്തിൽ സൾഫർ അനിവാര്യമാണ്. അതിനാൽ ഭക്ഷണത്തിൽ സവാള, കാബേജ്, ബ്രോക്കോളി എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.
- മുഖത്ത് ക്രീം പുരട്ടുന്ന ശീലമുള്ളവർ രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകുക.
- ഒരു നേരം നന്നായി ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ലെന്ന് കരുതി രാത്രി വാരിവലിച്ച് ഭക്ഷണം കഴിക്കരുത്.
- ധാരാളം വെള്ളം കുടിക്കുക. ദിവസം ചുരുങ്ങിയത് 3- 4 ലിറ്ററെങ്കിലും.
- വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്‌തുക്കൾ ഒഴിവാക്കണം.
- വേനൽക്കാലത്ത് കഴിവതും ദ്രവരൂപത്തിലുള്ള വസ്‌തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
- ത്രെഡിംഗിനു ശേഷം ചർമ്മത്തിൽ മുറിവുണ്ടായിട്ടുണ്ടെങ്കിൽ കുറഞ്ഞത് ഒരാഴ്‌ചയെങ്കിലും സ്‌കിൻ ടോണർ ത്രെഡിംഗ് ചെയ്‌ത ഭാഗത്ത് പുരട്ടുക. അല്ലാത്ത പക്ഷം ഈ ഭാഗത്തെ സ്‌കിന്നിൽ കുരുക്കൾ പ്രത്യക്ഷപ്പെടാനും കരിവാളിപ്പുണ്ടാവാനും സാധ്യതയുണ്ട്. സൗന്ദര്യവും ആരോഗ്യവും കാക്കുന്നതിനു ഈയൊരു മുന്നൊരുക്കം നല്ലതാണ്.
അരോമ തെറാപ്പി ഫേഷ്യൽ
റിലാക്‌സേഷനും കുളിർമ്മയും പ്രദാനം ചെയ്യുന്ന ഒരു ഫേഷ്യലാണിത്. ഇതിലടങ്ങിയ അരോമ ഓയിൽ ഉദാ: ലാവൻഡർ, കാമോമൈൽ (ങ്കന്റണ്ഡണ്ഡഗ്നണ്ഡദ്ധ₨൹), ടീട്രി ഓയിൽ ചർമ്മത്തിൽ ആഴത്തിലിറങ്ങി മസാജ് ചെയ്‌ത് രക്‌തയോട്ടം വർദ്ധിപ്പിച്ച് ചർമ്മത്തിലടങ്ങിയ വിഷാംശം പുറന്തള്ളുന്നു. 15 ദിവസം കൂടുമ്പോൾ ഫേഷ്യൽ ചെയ്യാം. ചർമ്മത്തിനു ഏറെ ഗുണകരമായ ഈ ഫേഷ്യൽ പ്രായഭേദമെന്യ ആർക്കും ചെയ്യാം.” ബ്യൂട്ടി എക്‌സ്‌പെർട്ട് ഡോ.നിധി പറയുന്നു.
ഫേഷ്യൽ ചെയ്യുന്ന അവസരത്തിൽ സ്‌റ്റീമർ ഉപയോഗിക്കുന്നുവെങ്കിൽ ഇത് മുഖത്തു നിന്നും 14 ഇഞ്ച് ദൂരെ വയ്‌ക്കണം. സ്‌ക്രബ്ബിനും സ്‌റ്റീമിനും ശേഷം രോമകൂപങ്ങൾ തുറക്കും. അതിനുശേഷം ഉചിതമായ ഫേയ്‌സ് മാസ്‌ക് ഉപയോഗിക്കുമ്പോൾ ഇവ താനെ അടയും.
ഫേഷ്യലിനു ശേഷം
ഫേഷ്യലിനു ശേഷം മുഖം സോപ്പ് ഉപയോഗിച്ച് കഴുകരുത്. ഫേഷ്യൽ ചെയ്ത ശേഷം മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുന്നുവെങ്കിൽ ഫേഷ്യൽ സ്‌കിൻ ടോണിനു അനുയോജ്യമല്ലെന്നു മനസ്സിലാക്കാം. ചർമ്മത്തിന്‍റെ സ്വഭാവം അറിഞ്ഞ് ഫേഷ്യൽ ചെയ്യുന്നതാണ് അഭികാമ്യം. രാത്രി ക്രീം/ മോയ്‌സ്‌ചറൈസർ പുരട്ടി ഉറങ്ങരുത്. മുഖക്കുരുവുണ്ടാകാം. ഇത്തരം ചർമ്മ പ്രശ്നങ്ങളുള്ളവർ അരോമ സ്‌പ്രേ ബോട്ടിൽ- 1 ഉപയോഗിക്കുക.