മിക്കവരുടേയും ബ്യൂട്ടി കിറ്റിൽ ഉള്ള ഒരു ക്രീം ആണ് വാസ്‍ലിൻ. ധാരാളം മിനറലുകളും ഓയിലുകളും കൊണ്ട് തയ്യാറാക്കിയിരിക്കുന്നതിനാൽ ചർമ്മത്തെയിത് മോയിസ്ച്ചുറൈസ് ചെയ്യും. വരണ്ടു പൊട്ടിയ ചുണ്ടുകൾ മൃദുലമാക്കാൻ അല്ലെങ്കിൽ ചർമ്മത്തിന്‍റെ വരൾച്ച അകറ്റാൻ എല്ലാത്തിനും ഉത്തമ പരിഹാരമാണ് വാസ്‍ലിൻ. എന്നാൽ വാസ്‍ലിൻ ശരീരത്തെ മോയിസ്ച്ചുറൈസ് ചെയ്യാൻ മാത്രമല്ല മേക്കപ്പ് സമയത്ത് ഉപയോഗിച്ചും സൂപ്പർ ലുക്ക് കൈവരിക്കാം. മേക്കപ്പിനായി വാസ്‍ലിൻ എങ്ങനെ ഉപയോഗപ്പെടുത്താം എന്നറിയാം.

ലിപ്സിനെ ഗ്ലോസിയാക്കാം

സ്വന്തം ചുണ്ടുകൾക്ക് ഗ്ലോസി ടച്ച് വേണമെന്ന ആഗ്രഹമുണ്ടോ? എങ്കിൽ വാസ്‍ലിൻ ഉപയോഗിച്ച് സ്വന്തം ചുണ്ടുകളെ ഗ്ലോസിയാക്കാം. ഇത് നിങ്ങളുടെ ചുണ്ടുകളുടെ നാച്ചുറൽ കളറിനെ ഹൈലൈറ്റ് ചെയ്യുന്നു. ചുണ്ടുകൾക്ക് നല്ല തുടിപ്പും തിളക്കവും പകരുകയാണ്. സ്വന്തം ചുണ്ടുകളുടെ ക്യൂപിഡ് ബോ അതായത് ഉയർന്നയിടത്തും കീഴ്ച്ചുണ്ടിലെ മധ്യഭാഗത്തും വാസ്‍ലിൻ പുരട്ടി ഹൈലൈറ്റ് ചെയ്യുക.

ഐഷാഡോ

ഐഷാഡോ അപ്ലൈ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ നാച്ചുറൽ ഐഷാഡോ ഇഫക്റ്റ് പകരാൻ ആഗ്രഹിക്കുന്നുവെങ്കിൽ വാസ്‍ലിൻ അതിനായി ഉപയോഗിക്കാം. കണ്ണുകളിൽ മൃദുവായി പുരട്ടി കൊടുക്കാം.

ഇനി ഷൈനി ലുക്ക് വേണമെന്നുണ്ടെങ്കിൽ ഐഷാഡോ അപ്ലൈ ചെയ്യും മുമ്പ് വാസ്‍ലിൻ പുരട്ടി നോക്കൂ.

ഇൻസ്റ്റന്‍റ് ഹൈലൈറ്റർ

ചീക്ക് ബോൺസിനെ ഹൈലൈറ്റ് ചെയ്ത് അതിനെ ഒന്നു കൂടി തുടുപ്പ് പകരുകയാണ് ഹൈലൈറ്റർ ചെയ്യുക. പെട്ടെന്ന് ഏതെങ്കിലും പാർട്ടിയ്ക്ക് പോകേണ്ടി വരികയാണെങ്കിൽ കയ്യിൽ ഹൈലൈറ്റർ ഇല്ലെങ്കിൽ വിഷമിക്കേണ്ടതില്ല. വാസ്‍ലിൻ ഉപയോഗിച്ച് ഇൻസ്റ്റന്‍റ് ഹൈലൈറ്റർ തയ്യാറാക്കാം. വിരലു കൊണ്ട് അൽപ്പം വാസ്‍ലിൻ എടുത്ത് സ്വന്തം ചീക്ക് ബോൺസിൽ അപ്ലൈ ചെയ്‌താൽ മതി.

കളർഫുൾ ലിപ്ബാം

എപ്പോഴും ഒരേതരം കോസ്മെറ്റിക് പ്രൊഡക്റ്റ് ഉപയോഗിച്ച് മടുത്തെങ്കിൽ അതങ്ങ് മാറ്റി വയ്ക്കുക. അതുപോലെ ഹൈലൈറ്റർ, ഐഷാഡോ മാത്രം ഉപയോഗിച്ച് മടുത്തെങ്കിൽ അവ രണ്ടും ഉപയോഗിച്ച് കളർഫുൾ ലിപ്ബാം തയ്യാറാക്കാം.

അതിനൽപ്പം ഹൈലൈറ്റർ അല്ലെങ്കിൽ ഐഷാഡോ കയ്യിലെടുത്ത് അതിൽ വാസ്‍ലിൻ മിക്‌സ് ചെയ്യുക. തുടർന്ന് ചുണ്ടുകളിൽ അപ്ലൈ ചെയ്യാം.

പെർഫ്യൂം സുഗന്ധം ദീർഘസമയം

പെർഫ്യൂം ഇഷ്ടപ്പെടുന്നവരാണോ പെർഫ്യൂമിന്‍റെ സുഗന്ധം ദീർഘനേരം ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ പെർഫ്യൂം സ്പ്രേ ചെയ്യും മുമ്പ് വാസ്‍ലിൻ അൽപ്പം ലൈറ്റായി കഴുത്തിലും കൈത്തണ്ടയിലും പുരട്ടിയ ശേഷം പെർഫ്യൂം സ്പ്രേ ചെയ്യുക. പെർഫ്യൂം മോളിക്യൂൾസിനെ തടഞ്ഞ് നിർത്താൻ വാസ്‍ലിൻ മികച്ചതാണ്.

കൺസീൽ സ്പ്ലിറ്റ് എൻഡ്സ്

മുടിയിൽ സ്പ്ലിറ്റ് എൻഡ്സ് പ്രശ്നമുള്ളവർ മുടിയുടെ അറ്റത്ത് വാസ്‍ലിൻ അപ്ലൈ ചെയ്‌ത് നോക്കൂ. വാസ്‍ലിൻ മുടിയുടെ അഗ്രഭാഗത്തെ സോഫ്റ്റും ഗ്ലോസിയുമാക്കും.

ചർമ്മ സംരക്ഷണം

മുടിയ്ക്ക് കളർ കൊടുക്കുമ്പോൾ എത്രയൊക്കെ ശ്രദ്ധിച്ചാലും കഴുത്തിലും നെറ്റിയിലും ചെവിക്ക് സമീപത്തുമൊക്കെ ഹെയർ കളർ പറ്റി പിടിക്കാറുണ്ട്. കെമിക്കൽ അടങ്ങിയ ഹെയർ കളറാണെങ്കിൽ അത് ചർമ്മത്തിൽ അലർജി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. ഈ സാഹചര്യത്തിൽ വാസ്‍ലിൻ ചർമ്മത്തെ പ്രൊട്ടക്റ്റ് ചെയ്യും. കളർ ഉപയോഗിക്കുന്നതിന് മുന്നോടിയായി മേൽ വിവരിച്ച ഭാഗങ്ങളിൽ തീർച്ചയായും വാസ്‍ലിൻ അപ്ലൈ ചെയ്യുക. വാസ്‍ലിൻ പുരട്ടുന്നതിനാൽ ചർമ്മത്തിൽ കളർ പറ്റിപ്പിടിക്കുകയില്ല.

और कहानियां पढ़ने के लिए क्लिक करें...