ബീറ്റ്റൂട്ടിന് സൂപ്പർ ഫുഡ് എന്ന വിശേഷണമാണ് ഏറെ യോജിക്കുക. അത്രത്തോളമാണ് ബീറ്റ്റൂട്ടിന്‍റെ ഗുണങ്ങൾ. കായികമായ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ബ്ലഡ് പ്രഷർ കുറയ്ക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും ബീറ്റ്റൂട്ടിന് കഴിയുമെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങൾ പറയുന്നത്.

ഹൃദയാരോഗ്യത്തിനും രക്ത സമ്മർദ്ദത്തിനും

ഉയർന്ന സമ്മർദ്ദത്തിന് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് മികച്ച ഗുണം ചെയ്യുമെന്ന് ഇത് സംബന്ധിച്ച് നടത്തിയ ഒരു പഠനം പറയുന്നുണ്ട്. ഉയർന്ന രക്ത സമ്മർദ്ദത്തെ തടയാൻ സഹായകമായ നിട്രേറ്റ് എന്ന മൂലിക ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്‌ത സമ്മർദ്ദത്തെ പ്രതിരോധിക്കുന്നു. നിട്രേറ്റ് അടങ്ങിയ പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തിയും ഒപ്പം വൈദ്യസഹായത്തിലൂടെയും രക്‌തസമ്മർദ്ദത്തെ നിയന്ത്രണ വിധേയമാക്കാം. ഹൃദയാരോഗ്യത്തിനും ബീറ്റ്റൂട്ട് നല്ലതാണ്. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് ശരീരത്തിനാവശ്യമായ അളവിൽ നാരുകൾ ലഭിക്കാനും ദഹനത്തിനും സഹായിക്കും.

  • അതുപോലെ ശരീരത്തിനാവശ്യമായ ഓക്സിജൻ ലഭ്യമാക്കാനും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് സഹായിക്കുമെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുമുണ്ട്. ഇത് ശരീരത്തിന്‍റെ കായികക്ഷമത വർദ്ധിപ്പിക്കും.
  • അയണിന്‍റെയും ഫോളിക് ആസിഡിന്‍റെയും മികച്ചൊരു സ്രോതസാണ് ബീറ്റ്റൂട്ട്. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് ഇത് സഹായകരമാണ്. ചുവന്ന രക്‌താണുക്കളുടെ രൂപീകരണം സ്ത്രീകളിലെ ആർത്തവ ക്രമക്കേടുകളെ പരിഹരിക്കും. വിളർച്ചയെ തടയും.
  • ആന്‍റി ഓക്സിഡന്‍റ് മൂലികകളുടെ ഉത്തമ സ്രോതസാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് കഴിക്കുക വഴി ഉണ്ടാകുന്ന ആന്‍റി ഓക്സിഡന്‍റുകളുടെ വർദ്ധനവ് നീർവീക്കത്തെ തടയും. ഓസ്റ്റിയോ ആർത്രൈറ്റീസ് വേദനയ്ക്ക് ശമനവും ഉണ്ടാക്കും.
  • മസ്തിഷ്കത്തിന്‍റെ ആരോഗ്യകരമായ പ്രവർത്തനത്തിനും ബീറ്റ്റൂട്ട് നല്ലതാണ്. ബീറ്റ്റൂട്ടിലുള്ള പോഷകങ്ങൾ മസ്തിഷ്കത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഏകാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യും.
  • ശരീരത്തിലെ ദോഷകരങ്ങളായ മാലിന്യങ്ങളെ പുറന്തള്ളാൻ ബീറ്റ്റൂട്ടിലുള്ള ഫൈറ്റോ ന്യൂട്രിയന്‍റുകളായ ബെറ്റലൈൻസ് സഹായകരമാണ്. ബീറ്റ്റൂട്ടിലുള്ള ബെറ്റലൈൻസ് കരളിനേയും രക്തത്തേയും ശുദ്ധീകരിച്ച് ശാരീരിക പ്രവർത്തനങ്ങളെ മികച്ച രീതിയിലാക്കുന്നു. ചർമ്മത്തെയത് പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഓക്സിഡേറ്റീവ് ഡാമേജ് (ഓക്സീകരണം) ഉണ്ടാകുന്നതിനെ തടഞ്ഞ് കരളിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

സൗന്ദര്യത്തിന്

ആന്തരികമായി ആരോഗ്യവും അഴകും പകരുന്നതു പോലെ തന്നെ ചർമ്മ സൗന്ദര്യ പരിചരണത്തിനായും ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ട് നീരെടുത്ത് മുഖത്തും ചുണ്ടുകളിലും അപ്ലൈ ചെയ്‌ത് 15-20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ബീറ്റ്റൂട്ടിലുള്ള വിറ്റാമിൻ സി പിഗ്മെന്‍റേഷൻ ഇല്ലാതാക്കും. ബീറ്റ്റൂട്ടും കാരറ്റും അരച്ച് പേസ്റ്റാക്കിയതിൽ മുൽട്ടാണി മിട്ടി ചേർത്ത് ഫേസ് പായ്ക്കിടുന്നത് മികച്ച ഗുണം നൽകും. അതുപോലെ കണ്ണിനും ചുറ്റുമുള്ള കറുപ്പും തടിപ്പും ഇല്ലാതാക്കാൻ ബീറ്റ്റൂട്ട് പായ്ക്ക് മികച്ചതാണ്.

ബീറ്റ്റൂട്ട് അരച്ച് പേസ്റ്റാക്കിയതിൽ അൽപ്പം റോസ്‍വാട്ടറോ തേനോ പാലോ ചേർത്ത് കണ്ണിന് ചുറ്റും തുണിമുക്കി അപ്ലൈ ചെയ്യുക. ഏതാനും മിനിറ്റുകൾക്ക് ശേഷം കഴുകി കളയാം.

ബീറ്റ്റൂട്ട് ഉപയോഗിച്ച് ഓയിൽ തയ്യാറാക്കി ശരീരത്തിൽ പുരട്ടി കുളിക്കുന്നത് ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കും. ചുണ്ടുകൾക്ക് നല്ല തുടിപ്പും നിറവും ലഭിക്കാൻ ബീറ്റ്റൂട്ട് ജ്യൂസും വെണ്ണയും മിക്സ് ചെയ്‌ത് അപ്ലൈ ചെയ്യുക. ചുണ്ടുകൾ സ്ക്രബ്ബ് ചെയ്യാൻ ബീറ്റ്റൂട്ട് കഷണം പഞ്ചസാര പൊടിച്ചതിൽ മിക്സ് ചെയ്‌ത് ചുണ്ടുകളിൽ ഉരസി വൃത്തിയാക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...