ലോകത്തെ മുഴുവൻ ആഹ്ലാദവും സ്വന്തം കുഞ്ഞുങ്ങൾക്ക് ലഭിക്കുക, അവർക്ക് യാതൊരുവിധ അസുഖങ്ങളും ഉണ്ടാകാതെ മിടുക്കന്മാരും മിടുക്കികളുമായിരിക്കുക… ഏതൊരു രക്ഷിതാവും ആഗ്രഹിക്കുന്ന കാര്യങ്ങളാണിവ. മാതാപിതാക്കൾ കുട്ടികളുടെ എല്ലാ കാര്യത്തിലും ശ്രദ്ധ നൽകുക തന്നെ ചെയ്യും. ഭക്ഷണകാര്യങ്ങളിലും വളരെയേറെ ശ്രദ്ധ നൽകും. പക്ഷേ, ഇന്നത്തെ ഈയവസ്ഥ ഏറെ സങ്കടകരമാണ്. എല്ലായിടത്തും ഭയവും ആശങ്കയും മാത്രം.

കൊറോണയുടെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമോയെന്ന ഭയത്തിലാണ് രക്ഷിതാക്കൾ. പക്ഷേ, ഈയവസരത്തിൽ ഭയക്കുകയല്ല വേണ്ടത്, മറിച്ച് സ്വന്തം  കുട്ടികളുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് വേണ്ടത്. ഏത് രോഗത്തെയും ചെറുത്തു നില്ക്കും വിധം അവരുടെ ഇമ്മ്യൂണിറ്റി പവർ വർദ്ധിപ്പിച്ച് അവരെ ആരോഗ്യവാന്മാരാക്കുക.

പൊതുവെ പഴങ്ങളും പച്ചക്കറികളും കഴിക്കുകയെന്നത് കുട്ടികൾക്ക് അത്രയിഷ്ടമുള്ള കാര്യമല്ല. ഫാസ്റ്റ് ഫുഡ് കഴിച്ചാൽ വിശപ്പ് അകലുമെങ്കിലും ശരീരത്തിന് യാതൊരുവിധ പോഷകങ്ങളും ലഭിക്കുകയില്ല. മാത്രവുമല്ല ശരീരഭാരം വർദ്ധിക്കുകയും ചെയ്യും. എന്നാൽ പഴങ്ങളിലും പച്ചക്കറികളിലും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളമായി ഉള്ളതിനാൽ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വർദ്ധിക്കും. അവരുടെ എനർജി പോലും അതോടെ വർദ്ധിക്കും.

ക്രിയേറ്റീവ് ഐഡിയ

പച്ചക്കറികളും പഴങ്ങളും നേരിട്ട് നൽകുമ്പോൾ കഴിക്കാൻ കുട്ടികൾ മടി കാട്ടുകയാണെങ്കിൽ അതിനും ചില സൂത്രപ്പണികളുണ്ട്. ക്രിയേറ്റീവ് കുക്കിങ്ങിലൂടെ ചിന്തിച്ച് പഴങ്ങളും പച്ചക്കറികളും കുട്ടികൾക്ക് സർവ്വ് ചെയ്‌ത് നോക്കൂ. പരിപ്പും പച്ചക്കറികളും വച്ച് കട്‍ലെറ്റോ അല്ലെങ്കിൽ വിവിധ നിറങ്ങളിലുള്ള പച്ചക്കറികൾ കൊണ്ട് കളർ ഫുൾ സാൻവിച്ച് തയ്യാറാക്കി ഒപ്പം സോസേജും കൂടി സർവ്വ് ചെയ്ത് നോക്കൂ.

ഫ്രൂട്സ് കട്ടർ വച്ച് ഫ്രൂട്സും മറ്റും ഇഷ്ടപ്പെട്ട ആകൃതിയിൽ മുറിച്ച് ആകർഷകമായ രീതിയിൽ സർവ്വ് ചെയ്തു നോക്കൂ. അവർക്ക് പഴങ്ങളോടും പച്ചക്കറികളോടുമുള്ള താൽപര്യം വർദ്ധിക്കാനും കഴിക്കാനും ഈ ക്രിയേറ്റിവിറ്റി സർവ്വിംഗ് സഹായിക്കും.

ശക്തിയ്ക്കും ഊർജ്ജത്തിനും ഡ്രൈ ഫ്രൂട്സ്

കുട്ടികൾക്ക് വളരുന്ന പ്രായത്തിൽ തന്നെ വേണ്ട ശ്രദ്ധയും പരിഗണനയും നൽകുക തന്നെ വേണം. കാരണം കുറച്ച് കഴിയുന്നതോടെ കുട്ടികളിലെ പോഷകക്കുറവ് അവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.

അതിനാൽ അവരെ ആന്തരികമായി ശക്തിപ്പെടുത്തുന്നതിന് ദിവസവും അവർക്ക് ഡ്രൈ ഫൂട്സ് നൽകുക. പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ, ഫൈബർ എന്നിവ ഡ്രൈ ഫ്രൂട്സിൽ നിറഞ്ഞ അളവിൽ ഉള്ളതിനാൽ പലവിധ രോഗങ്ങളെ ചെറുക്കാനും കുട്ടിയുടെ ബ്രെയിൻ ഹെൽത്തിനെയും ഓർമ്മശക്തിയേയും വർദ്ധിപ്പിക്കാനും ഉത്തമമാണ്. ഡ്രൈ ഫ്രൂട്സിൽ ആന്‍റി ഓക്സിഡന്‍റ് മൂലികകൾ ഉള്ളതിനാൽ വൈറസുകളേയും വിഭിന്ന തരത്തിലുള്ള കാലാവസ്‌ഥ അനുസൃതമായി ഉണ്ടാകുന്ന രോഗങ്ങളെയും ചെറുക്കാൻ ഫലവത്തുമാണ്.

ക്രിയേറ്റീവ് ഐഡിയ

ഡ്രൈ ഫ്രൂട്സിലും ചില ക്രിയേറ്റീവ് ആശയങ്ങൾ പ്രയോഗിക്കാം. ഡ്രൈ ഫ്രൂട്സ് മിക്സിയിലടിച്ച് പേസ്റ്റാക്കി പാലിൽ ചേർത്ത് ഷേക്ക് ആയി കുട്ടികൾക്ക് നൽകാം. അതുപോലെ അവർക്കിഷ്ടപ്പെട്ട സ്മൂത്തിയിൽ ഡ്രൈ ഫ്രൂട്സും നട്സും ചേർത്ത് നൽകാം. അല്ലെങ്കിൽ ഇഷ്ടപ്പെട്ട സ്വീറ്റ് ഡിഷിൽ ചേർത്തും കുട്ടികൾക്ക് ഇത് നൽകാം. കുഞ്ഞുങ്ങൾ വളരെ താൽപര്യത്തോടെ കഴിക്കുകയും ചെയ്യും മാതാപിതാക്കളുടെ ടെൻഷൻ അകലുകയും ചെയ്യും.

തൈര് / യോഗർട്ട്

കുട്ടികൾക്ക് വിശക്കുമ്പോൾ ഒരു പ്രാവശ്യമെങ്കിലും തൈര് / യോഗർട്ട് കൊടുത്തു നോക്കൂ. പോഷകങ്ങളുടെ കലവറയാണ് അത്. കുട്ടികളുടെ ആരോഗ്യത്തിന് അത്യാന്താപേക്ഷിതമായവയാണ് അതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ. തൈരിൽ കാത്സ്യം ധാരാളമായുണ്ട്. പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം ഏറ്റവും ആവശ്യമാണ്.

തൈരിലുള്ള വിറ്റാമിൻ ഡി ഇമ്മ്യൂൺ വ്യവസ്‌ഥയെ സ്ട്രോംഗ് ആക്കുന്നതിനൊപ്പം മെറ്റബോളിസത്തെ ശക്തിയുള്ളതാക്കുന്നു. തൈരിലുള്ള മഗ്നീഷ്യം, സെലനിയം, സിങ്ക് എന്നിവ വൈറസ് മൂലം ശരീരത്തിൽ ഉണ്ടാകുന്ന നീർവീക്കത്തേയും നീറ്റലിനേയും സമർത്ഥമായി തടയും. അതിനാൽ സീസണനുസരിച്ച് ഉണ്ടാകുന്ന അസുഖങ്ങൾ കുട്ടികളിലുണ്ടാവുകയില്ല.

തൈരിൽ ഹെൽത്തി പ്രൊബയോട്ടിക് ഉള്ളതിനാൽ അണുക്കളിൽ നിന്നും ശരീരത്തെ അത് സംരക്ഷിക്കും. ദിവസവും യോഗർട്ട് / തൈര് കഴിക്കുന്ന കുട്ടികളിൽ പനി, ജലദോഷം, ചുമ, ചെവി- കഴുത്ത് വേദന എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 19% താഴെയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ക്രിയേറ്റീവ് ഐഡിയ

കുട്ടികളെ കൊണ്ട് തൈര് കഴിപ്പിക്കാനും ചില വിദ്യകളുണ്ട്. തൈരിൽ ചോക്ക്ളേറ്റ് സിറപ്പ്, റോസ് സിറപ്പ്, ഡ്രൈ ഫ്രൂട്സ് എന്നിവ ചേർത്ത് അല്ലെങ്കിൽ മാമ്പഴം, സ്ട്രോബറി, ഞാവൽപ്പഴം, ഓറഞ്ച് എന്നിവ ചേർത്ത് തൈര് സ്വാദിഷ്ടമാക്കി കുട്ടികൾക്ക് നൽകാം.

നോ സപ്ലിമെന്‍റ് ഓൺലി ന്യൂട്രീഷൻ

നമ്മുടെ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വർദ്ധിക്കാതെ രോഗങ്ങളെ ചെറുക്കാനാവില്ല. അതുകൊണ്ടാണ് കോവിഡ് കാലത്ത് എല്ലാവരും തന്നെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകുന്നത് തന്നെ. അതുകൊണ്ടാണ് ചിലരെങ്കിലും ഹെൽത്ത് സപ്ലിമെന്‍റ്സ് അതായത് വിറ്റാമിൻ – മിനറൽ സപ്ലിമെന്‍റ്സ് കഴിച്ച് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത്. എന്നാൽ കുട്ടികൾക്ക് ഇത്തരം സപ്ലിമെൻറ്സ് നൽകുന്നത് ഉചിതമാണോ? ഈ ചോദ്യം പ്രസക്തമാണ്.

കുട്ടികൾക്ക് ഒരിക്കലും സപ്ലിമെന്‍റ്സ് നൽകാൻ പാടില്ല. കാരണം ഇവ ശരീരത്തിൽ വിപരീത ഫലങ്ങൾ സൃഷ്ടിക്കും. ഇത്തരം ഔഷധങ്ങൾ ശരീരത്തിൽ ചൂട് സൃഷ്ടിച്ച് അസിഡിറ്റി, ഛർദ്ദി എന്നീ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. അതോടെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള താൽപ്പര്യവും ഇല്ലാതാവുമെന്നാണ് ഇത് സംബന്ധിച്ച് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സീനിയർ കൺസൾട്ടന്‍റ് പീഡിയാട്രിക് ആന്‍റ് ന്യൂട്രോളജിസ്റ്റ് ഡോ. സുമിത് ചക്രവർത്തി പറയുന്നത്. അതുകൊണ്ട് സപ്ലിമെന്‍റ്സിന് പകരം കുട്ടികൾക്ക് പോഷകമൂല്യമുള്ള ഭക്ഷണം നൽകാൻ ശ്രമിക്കുകയാണ് വേണ്ടത്.

വിറ്റാമിൻ സിയുടെ അപര്യാപ്തത ഇല്ലാതാക്കാൻ പുളിയുള്ള പഴങ്ങൾ ആന്‍റി ഓക്സിഡന്‍റ്, അയൺ എന്നിവയ്ക്കായി ബീറ്റ്റൂട്ട്, വിറ്റാമിനുകൾക്കായി 3-4 വയസ്സുള്ള അല്ലെങ്കിൽ അതിലും മുതിർന്ന കുട്ടികൾക്ക് ദിവസവും 10-12 ബദാം, 2-3 വാൽനട്ട് എന്നിവ കഴിക്കാൻ നൽകാം. അതുപോലെ കരിക്കിൻ വെള്ളം അടിക്കടി നൽകുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാനും ശരീരം ഹൈഡ്രേറ്റായിരിക്കാനും സഹായിക്കും.

കൃത്യസമയത്തുള്ള ഉറക്കം രോഗപ്രതിരോധശേഷി കൂട്ടും

കൃത്യ സമയത്ത് ഉറങ്ങാതിരിക്കുന്നതും ആവശ്യമായ അളവിൽ ഉറങ്ങാതിരിക്കുന്നതും ആളുകളിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനൊപ്പം ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോണിന്‍റെ അളവ് വർദ്ധിക്കാനും ഇടവരുത്തുമെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയ കാര്യങ്ങളാണ്. ഈയവസ്ഥ മാനസിക സംഘർഷം വർദ്ധിക്കാൻ കാരണവുമാകും. ഒപ്പം ഫ്ളൂവിനെ ചെറുക്കുന്ന ആന്‍റി ബോഡീസിന്‍റെ ഉൽപാദനം പാതിയായി കുറയും. 6-7 മണിക്കൂർ നേരം ഉറങ്ങുന്നത് ശരീരത്തിൽ സൈറ്റോകിൻ എന്നു പേരുള്ള ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നതിന് സഹായിക്കും. ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ദൗത്യമാണ് ഈ ഹോർമോൺ നിർവഹിക്കുന്നതെന്ന കാര്യം നിങ്ങൾക്കറിയാമോ?

ശരിയായ ഉറക്കം തലച്ചോറിലെ ഓർമ്മ സംബന്ധിയായ കോശങ്ങളെ ബലപ്പെടുത്തുമെന്നും ഇവ ഫലപ്രദമായി അണുബാധയെ ചെറുക്കുമെന്നാണ് ജർമ്മൻ ഗവേഷകർ പറയുന്നത്.

ഫിസിക്കൽ ആക്ടിവിറ്റീസ് പ്രതിരോധശേഷി വർദ്ധിപ്പിക്കും

കൊറോണയും ലോക്ക്ഡൗണുമൊക്കെ വന്നതോടെ കുട്ടികൾക്ക് പഴയതു പോലെ പുറത്തിറങ്ങി ഓടിച്ചാടി കളിക്കാൻ കഴിയാത്ത അവസ്‌ഥയാണ്. വീടിന്‍റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നുള്ള ജീവിതമാണ് അവർക്കിപ്പോൾ. ക്രിയേറ്റീവ് ആയിട്ടുള്ള ആക്ടിവിറ്റീസുകളുടെ അഭാവം അവരെ കടുത്ത മാനസിക സംഘർഷത്തിലേക്ക് നയിക്കാനുള്ള സാധ്യതയ്ക്ക് കാരണമാകും. കുട്ടികൾ ഈ അവസ്ഥയിലെത്തുന്നത് തടയുന്നതിനും അവരുടെ ഫിറ്റ്നസും ഇമ്മ്യൂണിറ്റിയും ബൂസ്റ്റ് ചെയ്യുന്നതിനുമായും ഫിസിക്കൽ ക്രിയേറ്റീവ് സംവിധാനങ്ങളുമായി അവരെ കണക്റ്റ് ചെയ്യിപ്പിക്കുകയാണ് വേണ്ടത്.

ഓൺലൈൻ സുംബ, ഫിറ്റ്നസ് ക്ലാസ് എന്നിങ്ങനെയുള്ള സംവിധാനങ്ങളുമായി അവരെ ബന്ധിപ്പിക്കാം. വീട്ടിൽ വിശാലമായ സ്പേസ് ഉണ്ടെങ്കിൽ ഹൈഡ് ആന്‍റ് സീക്ക് ഗെയിം കളിക്കാം. കുട്ടികളുടെ വിഷ്വൽ ട്രാക്കിംഗ് മെച്ചപ്പെടുന്നതിനൊപ്പം സെൻസ് ഓഫ് ഹ്യൂമർ വർദ്ധിക്കാനും ഇത്തരം ഗെയിമുകൾ സഹായിക്കും. ഓടുന്നതുകൊണ്ട് ശരീരത്തിന് നല്ല ബലവും ഉറപ്പും കിട്ടും. ഒപ്പം 5 വയസിലും മുതിർന്ന കുട്ടികളുടെ ലങ്സ് കപ്പാസിറ്റി വര്‍ദ്ധിക്കുന്നതിന് ഡീപ് ബ്രീതിംഗ്, ബോളിംഗ് എക്സർസൈസ് എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക. കുട്ടികൾക്കൊപ്പം മുതിർന്നവരും ഗെയിമുകളിൽ പങ്കു ചേരുന്നത് കുട്ടികൾക്ക് കൂടുതൽ എൻജോയ്മെന്‍റ് പകരും.

ഇവ അത്യാവശ്യമായും കഴിക്കുക

  • ബദാം, വിറ്റാമിൻ ഇ യുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയായതിനാൽ അത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഒപ്പം ശരീരഭാരം നിയന്ത്രിച്ച് നിലനിർത്തും.
  • വിറ്റാമിനുകളുടെയും പ്രോട്ടീനിന്‍റെയും ഒമേഗ -3 ഫാറ്റി ആസിഡിന്‍റെയും മികച്ച സ്രോതസാണ് വാൽനട്ട്. രോഗങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമാണ്. ഒപ്പം ചർമ്മാരോഗ്യത്തെ പരിരക്ഷിക്കും.
  • മഗ്നീഷ്യത്തിന്‍റെയും വിറ്റാമിനുകളുടെയും കലവറയാണ് കശുവണ്ടി പരിപ്പ്. പലതരം അസുഖങ്ങളെ ചെറുക്കുന്നതിന് കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് ഉത്തമമാണ്.
  • ദഹനപ്രക്രിയയെ സുഗമമാക്കുന്നതിന് ഉത്തമമാണ് കിസ്മിസ് അഥവാ ഉണക്ക മുന്തിരി. അയണിന്‍റെ കുറവിനെ പരിഹരിക്കാനും നല്ലതാണ്.
  • ആന്‍റി ഓക്സിഡന്‍റ്, മഗനീഷ്യം, കോപ്പർ, അയൺ എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പിസ്ത. പിസ്ത കഴിച്ചാൽ വയറ് ദീർഘനേരം നിറഞ്ഞിരിക്കുന്നതിനും ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യുന്നതിനും സഹായിക്കും. അയണിന്‍റെ കുറവിനെ പരിഹരിക്കാനും മികച്ചതാണ്.
और कहानियां पढ़ने के लिए क्लिक करें...