10 വർഷക്കാലം ഗർഹിക പീഡനത്തിനു ഇരയായ ശേഷം കുട്ടികളുടെ ഭാവി കണക്കിലെടുത്ത് രശ്മി തന്‍റെ 35-ാം വയസ്സിൽ ജീവിതം പുതിയ ദിശയിലേക്ക് തിരിച്ചുവിട്ടു. 9 വയസ്സുള്ള മകൾക്കും 5 വയസ്സുള്ള മകനും വേണ്ടി വീട്‌ വിട്ടിറങ്ങി. വേദനയുടെയും കണ്ണീരിന്‍റെയും കടൽ കടന്ന് രശ്മി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായി വളർന്നു.

ഗാർഹികപീഡനത്തിനിരയാവുന്നവർക്ക്‌ താങ്ങും തണലും നൽകുന്നു രശ്മി. വിവാഹമോചന ശേഷം ഒരുപാട് പുസ്തകങ്ങൾ എഴുതി. പലതിനും അവാർഡുകളും ലഭിച്ചു. സ്ത്രീകള്‍ക്കായുള്ള നാരി ശക്തി അവാര്‍ഡ് 2015 ല്‍ ലഭിച്ചു.

വിവാഹമോചനശേഷമുള്ള ജീവിതവും വെല്ലുവിളിയും?

എന്‍റെ കയ്യിൽ വേണ്ടത്ര പണമുണ്ടായിരുന്നില്ല. എനിക്ക് ജോലിയില്ലായിരുന്നു. ഫ്രീലാൻസ് എഴുത്ത് മാത്രമായിരുന്നു. പിതാവും അനിയനും എന്നോട് മുഖം തിരിച്ചു. മകൾ ഡിപ്രഷനിലും. ചുറ്റിലും ഇരുട്ടായിരുന്നു.

ഞാനതിനാൽ ഭൂതകാലം മറന്ന് ജീവിക്കാൻ തീരുമാനിച്ചു. രാത്രി എഴുതാനിരിക്കും. രാവിലെ മകളെ ചികിത്സിക്കാൻ കൊണ്ടുപോകും. ക്രൈം ഫോർ വുമൺ സെല്ലിന്‍റെ സഹായത്തോടെ ഭർത്താവിനെതിരെ കേസ് നടത്തി. ഡൽഹി പോലീസ് ഒരുപാട് സഹായിച്ചു. 2002 ൽ വിവാഹമോചനം ലഭിച്ചു. കുട്ടികളുടെ കസ്റ്റഡിയും ലഭിച്ചു. നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. അന്ന് ഗാർഹിക പീഡനനിയമം പ്രാബല്യത്തിൽ ഇല്ലായിരുന്നു. കുട്ടികളുടെ ഭാവി കരുപിടിപ്പിക്കാൻ വേണ്ടി എനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടിവന്നു..

സങ്കടങ്ങൾ കുട്ടികളുടെ ജീവിതത്തെ ബാധിക്കാതിരിക്കാൻ എന്താണ് ചെയ്തത്?

ഞാൻ എന്‍റെ കുട്ടികളെ ചിരിക്കാൻ പഠിപ്പിച്ചു. എന്‍റെ 2 കുട്ടികളുടെയും ഉള്ളിൽ വലിയ ഭയം ഉണ്ടായിരുന്നു. ഞങ്ങൾക്ക് എല്ലാത്തിനോടും പേടി ആയിരുന്നു. ഏതു സാഹചര്യത്തിലും തകർന്നു പോകുന്ന തരം മാനസികാവസ്ഥയാണ് ഞാൻ അനുഭവിച്ച പീഡനം എനിക്ക് നൽകിയത്. പക്ഷേ ഞാനിതെല്ലാം പോസിറ്റീവായി എടുത്ത് കരുത്താർജ്‌ജിച്ചു. ചിരിയായിരുന്നു കച്ചിത്തുരുമ്പ്. അതൊരു ശക്‌തിയാണ്. കുട്ടികൾ വിഷമിക്കുന്നത് എനിക്ക് സഹിക്കാനാവുമായിരുന്നില്ല. പുതിയ വീട്ടിൽ ഞങ്ങൾ വളരെ സ്വതന്ത്രരായിരുന്നു. കാലം സങ്കടങ്ങളെല്ലാം മായ്ച്ചു കളഞ്ഞു.

ഇതിനിടയിൽ എഴുതാനുള്ള സമയം?

എനിക്ക് രണ്ട് മിനിറ്റ് കിട്ടിയാൽ പോലും ഞാൻ എഴുതാൻ തുനിയും. ക്ഷീണിച്ചിരിക്കുകയാണെങ്കിലും എഴുതാനിരിക്കും. എഴുത്താണ് എന്‍റെ സങ്കടങ്ങൾ അകറ്റിയത്. അത് മന:ശാന്തി തന്നു. ഞാൻ 2005 ൽ എഴുതാൻ തുടങ്ങിയതാണ്. 13 പുസ്തകങ്ങൾ ഇറങ്ങി.

പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് എന്ത് പിന്തുണയാണ് നൽകുന്നത്?

ഞാനവരെ നല്ലത് പറഞ്ഞ് മനസ്സിലാക്കും. പീഡനവും അന്യായവും സഹിച്ച് ഭർതൃവീട്ടിൽ കഴിയേണ്ടതില്ല എന്ന് ഞാനവരോട് ഉപദേശിക്കാറുണ്ട്. കുട്ടികളുടെ ഭാവിയെക്കരുതിയാണ് പലരും സഹിക്കുന്നത്. പക്ഷേ കുട്ടികളുടെ ഭാവി സുരക്ഷിതമാകണെങ്കെിൽ നല്ല ഗൃഹാന്തരീക്ഷ വേണം. മിണ്ടാതിരുന്നിട്ട് കാര്യമില്ല. ധൈര്യത്തോടെ സ്വന്തം ജീവിതം ജീവിക്കാൻ തയ്യാറാകണം..

കൗൺസിലിംഗിന് വരുന്ന സ്ത്രീകൾ അധികവും പറയുന്ന കാര്യങ്ങൾ…

ഞാൻ 5 വർഷം ക്രൈം ഫോർ വുമൺ സെല്ലിന്‍റെ കൗൺസിലർ ആയി ജോലി ചെയ്തു. അതു കഴിഞ്ഞ് സ്വന്തം ട്രസ്റ്റ് തുടങ്ങി. ഗാർഹിക പീഡനത്തിനിരയായവരാണ് അധികവും വരുന്നത്. സ്ത്രീകൾ പണക്കാരായാലും പാവപ്പെട്ടവരായാലും വിദ്യാഭ്യാസമുള്ളവരായാലും നിരക്ഷരരായാലും എല്ലാരും തന്നെ ഗാർഹികപീഡനത്തിന് ഇരയാവുന്നുണ്ട്. എല്ലാ ജീവിതസാഹചര്യത്തിലുള്ളവരും ഗാർഹിക പീഡനം അനുഭവിക്കുന്നുണ്ട്.

और कहानियां पढ़ने के लिए क्लिक करें...