കൗമാരപ്രായത്തിൽ, പ്രേമമോ മറ്റൊരാളോടുള്ള ആകർഷണമോ തോന്നുന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. ഈ പ്രായത്തിലെ ഇത്തരം കൂതൂഹലങ്ങളിൽ നിന്ന് രക്ഷപ്പെട്ട ഒരു വ്യക്തിയും ഇല്ല. കുട്ടികളുടെ ഈ പ്രായത്തിലെ കുഞ്ഞു പ്രണയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇപ്പോഴും പല മാതാപിതാക്കൾക്കും അറിയില്ല. ഏത് പ്രായത്തിലും ആർക്കും പ്രണയം സംഭവിക്കുമെന്ന് പറയപ്പെടുന്നു.

ഹൃദയം ഉണ്ടെങ്കിൽ പ്രണയം സംഭവിക്കും…

മൃഗങ്ങൾ പോലും സ്നേഹത്തെ തിരിച്ചറിയുന്നു. പ്രണയം എന്ന വികാരം, 60 വയസ്സുള്ള ഒരു ഹൃദയത്തെ കൗമാരക്കാരെ പോലെ മിടിക്കാൻ പ്രേരിപ്പിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, കൗമാരത്തിന്‍റെ ആദ്യപടിയിലേക്ക് ചുവടുവെക്കുന്ന 13-15 വയസ്സുള്ള ഒരു കുട്ടിയിൽ ഇതേ പ്രണയം സംഭവിച്ചാൽ നിങ്ങൾ എന്ത് പറയും? കുട്ടിയുടെ വീട്ടിൽ കൊടുങ്കാറ്റ് വന്ന പ്രതീതി ആണ് പിന്നെ. അരുതാത്തത് സംഭവിച്ചതായി മാതാപിതാക്കൾ ചിന്തിക്കുന്നു, വീട്ടിൽ ആർക്കും അവരുടെ പ്രണയം അംഗീകരിക്കാൻ കഴിയുകയില്ല.

ടീനേജ് ലവ് വിജയിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സ്കൂൾ ദിവസങ്ങളിൽ, ഈ സ്നേഹം പുസ്തകങ്ങളുടെ പേജുകളിൽ ഒതുങ്ങുന്നു. പക്വതയുള്ള പ്രണയത്തിലോ ബന്ധത്തിലോ ഉണ്ടാകുന്ന വിവാദങ്ങൾ പരിഹരിക്കാൻ ദമ്പതികൾ ശ്രമിക്കുന്നു, പക്ഷേ കൗമാരത്തിൽ ഇതുപോലൊന്ന് സംഭവിക്കുകയാണെങ്കിൽ, പരസ്പരം പിരിയാനുള്ള വഴികൾ തേടാൻ തുടങ്ങുന്നു.

തുടക്കത്തിൽ കൗമാര പ്രണയം അതിന്‍റെ ഉച്ചസ്ഥായിയിലാണെന്നത് ശരിയാണ്. സമൂഹത്തിന്‍റെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഭയം ഇല്ലെങ്കിലും നിയന്ത്രണം അതിജീവിച്ച ആരും ഇല്ല. ഓരോ വ്യക്തിക്കും അവരുടെ സ്കൂൾ സമയത്ത് ഒരു ക്രഷ് ഉണ്ടായിരിക്കും. തങ്ങളുടെ ക്രഷ് പ്രണയമാക്കി മാറ്റാൻ ധൈര്യമുള്ളവർ കുറവാണ്.

കൗമാര പ്രണയം ഒരു സാധാരണവും സ്വാഭാവികവുമായ പ്രക്രിയയാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം, ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കുട്ടികളിൽ സംഭവിക്കുന്നു. ഒപ്പം ലൈംഗികതയ്ക്കുള്ള ആഗ്രഹം വർദ്ധിക്കുന്നത് സ്വാഭാവികമാണ്. സെക്സ് ആകർഷണമാണ് പ്രധാനമായും ഉണ്ടാകുന്നത്, ഈ ആകർഷണം ആർക്കും ആരുമായും ഉണ്ടാകാം..

2002 ൽ ഒരു സിനിമ ഇറങ്ങിയിരുന്നു.- എ സ്മാൾ ലവ് സ്റ്റോറി

ഇതിൽ, ഈ വിഷയം സൂക്ഷ്മമായി കാണിക്കുന്നുണ്ട്.. 15 വയസുള്ള ഒരു ആൺകുട്ടി തന്‍റെ വീടിന്‍റെ മുന്നിലുള്ള മറ്റൊരു ഫ്ലാറ്റിൽ താമസിക്കുന്ന ഒരു മുതിർന്ന സ്ത്രീയെ സ്ഥിരമായി എല്ലാ രാത്രിയിലും ബൈനോകുലർ ഉപയോഗിച്ച് കാണുകയും അവരുടെ എല്ലാ ചലനങ്ങളും നിരീക്ഷിക്കുകയും ചെയ്യുന്നു. ആ സ്ത്രീയുടെ കാമുകൻ അവളുടെ വീട്ടിലേക്ക് വരുന്നു, ആ കാമുകനും ആ സ്ത്രീയും സെക്സിൽ ഏർപെടുന്നു, അത് കണ്ട് ആ പതിനഞ്ചുകാരൻ  ദേഷ്യപ്പെടുന്നു, ഒടുവിൽ അവൻ ആ സ്ത്രീയോട് തന്‍റെ പ്രണയം തുറന്നു പറയാൻ ധൈര്യപ്പെടുന്നു.

താൻ അവനു യോജിച്ച പെൺകുട്ടിയല്ലെന്ന് ആൺകുട്ടിയെ ബോധ്യപ്പെടുത്താൻ ആ സ്ത്രീ ശ്രമിക്കുന്നു. പക്ഷേ, അവൻ അതൊന്നും പ്രശ്‌നമില്ലെന്ന് പറയുന്നു, കാരണം അവൻ അവളെ സ്നേഹിക്കുന്നു. തുടർന്ന് ഇത് എതിർലിംഗത്തിലുള്ളവരുടെ ഒരു ആകർഷണം മാത്രമാണെന്ന് സ്ത്രീ അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു.

സ്നേഹമില്ലാത്ത ആനന്ദത്തിന് 2 മിനിറ്റ് ദൈർഘ്യം മാത്രമേയുള്ളൂ എന്ന് ബോധ്യപ്പെടുത്താൻ ആ സ്ത്രീ  അവനെ മാസ്റ്റർബേറ്റ് ചെയ്യാൻ സഹായിക്കുന്നു. 15 വയസ്സിൽ മസ്തിഷ്കം പക്വത ആർജിച്ചിട്ടില്ലെന്നു ഈ ചിത്രം കാണിക്കുകയും ചെയ്യുന്നു. പലതും അവന്‍റെ ഗ്രാഹ്യത്തിന് അതീതമാണ്. സ്ത്രീ വിട്ടുപോയപ്പോൾ മാനസികമായ പ്രയാസം നിമിത്തം അവൻ കൈയുടെ ഞരമ്പ് മുറിക്കുകയും ചെയ്യുന്നു.

ഇതൊരു സിനിമയായിരുന്നു, എന്നാൽ വാസ്തവത്തിൽ സംഭവിക്കുന്ന കാര്യങ്ങളും ആണ്. മനസ്സിൽ ഒരുതരം അഭിനിവേശം ഉണ്ടാകുന്ന തരത്തിലാണ് ഈ പ്രായം പ്രണയത്തെ ഉൾക്കൊള്ളുന്നത്. സ്നേഹത്തിന്‍റെ ലഹരി മനസ്സിൽ നിലനിൽക്കുന്നു. ഈ പ്രായത്തിലുള്ളവർക്ക് സ്വയം കണ്ടെത്താനോ അവർക്ക് എന്താണ് വേണ്ടതെന്നും അറിയാത്ത ഒരു പ്രയാസകരമായ സമയമാണ്.

ഇന്നത്തെ ആധുനിക ജീവിതശൈലിയും മാറുന്ന ജീവിതശൈലിയും ഇതിന് കൂടുതൽ പ്രചോദനം നൽകി. ഏഴാം ക്ലാസുകാരിയായ നമ്രത പറയുന്നത് കേൾക്കു., “എന്‍റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും ലവേഴ്സ് ആണ്. അത്തരമൊരു സാഹചര്യത്തിൽ, എനിക്ക് ഒരു ലവർ ഉണ്ടായിരുന്നില്ല, എനിക്ക് അതിൽ വലിയ വിഷമം തോന്നാറുണ്ടായിരുന്നു. ഇപ്പോൾ ഞാൻ എന്‍റെ ലവറിനോടൊപ്പം ഹാംഗ് ഔട്ട് ചെയ്യാറുണ്ട്.

ഇതിൽ അതിശയിക്കാനില്ല. ഇന്ന് കാമുകിയുടെയോ കാമുകന്‍റെയോ നില പ്രതീകാത്മകമായി തീർന്നിരിക്കുന്നു, പ്രണയിക്കാൻ ആൾ ഇല്ലെങ്കിൽ എന്നിൽ ആകർഷണമില്ലെന്ന് പെൺകുട്ടികൾ കരുതുന്നു, ആൺകുട്ടികൾ എന്നെ നോക്കുന്നില്ല എന്ന് ആശങ്കപ്പെടുന്നു. തിരിച്ചും.

കൗമാര പ്രണയം മറ്റു കാരണങ്ങൾ

കുടുംബത്തിൽ കുട്ടികൾക്ക് തനിച്ചു ധാരാളം സമയം ലഭിക്കുന്നു. ഇത്തരക്കരുടെ മാതാപിതാക്കൾ പുറത്ത് പോയി ജോലി ചെയ്യുന്നവരായിരിക്കാം, ന്യൂക്ലിയർ കുടുംബം ആയതിനാൽ കുട്ടി വീട്ടിൽ തനിച്ചായിരിക്കും. പക്ഷേ മാതാപിതാക്കൾ‌ക്ക് സമയമില്ല അല്ലെങ്കിൽ‌ കുട്ടിയെ ശ്രദ്ധിക്കാനുള്ള ക്ഷമയില്ല.

അതുപോലെ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നത് കുട്ടികളെ സമ്മർദ്ദത്തിലാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, സ്വയം ആശ്വാസം ലഭിക്കാൻ, അവർ പ്രണയത്തിലൂടെ പിന്തുണ തേടാൻ തുടങ്ങുന്നു. കൂടാതെ സുഭിക്ഷമായ ഭക്ഷണശീലം നിമിത്തം കൂടുതൽ ഊർജ്ജം ശരീരത്തിൽ ലഭിക്കുന്നത് ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുന്നു.

കൗമാര പ്രണയം അസാധാരണമല്ല. ഇത് ഒരു സ്വാഭാവിക പ്രവർത്തനമാണ്, മിക്കവാറും ആളുകൾ ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നു. കൗമാര പ്രണയം ഒരു മോശം കാര്യമല്ല, എന്നാൽ അതിന് പ്രാധാന്യം നൽകുന്നത് തീർച്ചയായും ആശങ്കാജനകമാണ്.

ഇത്തരം സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാം

കുട്ടികളിൽ നല്ല മൂല്യങ്ങളും സ്വഭാവ ശുദ്ധിയും നൽകാൻ മാതാപിതാക്കൾക്ക് കഴിയും. കുട്ടികളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അച്ഛനമ്മമാർ അറിഞ്ഞിരിക്കണം.

കുട്ടികളുടെ മുന്നിൽ അമിതമായ ഉപദേശം പാടില്ല,, എന്നാൽ നിയന്ത്രണം വേണം താനും… അറിവുകൾ പുസ്തകങ്ങളിൽ നിന്നും അവർ പഠിക്കും, കുട്ടികളെ സഹായിക്കാൻ എപ്പോഴും ഉപദേശ മനോഭാവം സ്വീകരിക്കരുത്.  മാതാപിതാക്കളെ ,നിങ്ങളും ഈ പ്രായത്തിലൂടെ കടന്നുപോയവരാണ്. അത് മറക്കരുത്. അവരുടെ പ്രണയത്തിന്‍റെ പേരിൽ അവരെ ശിക്ഷിക്കുന്നതിനുപകരം, അവരോട് ക്ഷമിക്കാൻ പഠിക്കുക..

തിരക്കിനിടയിൽ കുട്ടികളുടെ അവസ്ഥ അവഗണിക്കരുത്. അവരുടെ മാനസികാവസ്ഥ, സ്വഭാവം, മോഹങ്ങൾ, വിമുഖത എന്നിവ തീർച്ചയായും ശ്രദ്ധിക്കുക. കുട്ടിയോടുള്ള നിങ്ങളുടെ വിശ്വാസവും കുട്ടിക്ക് നിങ്ങളോടുള്ള വിശ്വാസവും മാത്രമേ കുട്ടികളെ തെറ്റായ പാതയിൽ നിന്ന് രക്ഷിക്കുകയുള്ളൂ.

ചിലപ്പോൾ പ്രണയത്തിൽ‌ വഞ്ചിക്കപ്പെടുകയോ അല്ലെങ്കിൽ‌ ബ്രേക്കപ്പ് ഉണ്ടാകുകയോ ചെയ്യാം. അത്തരമൊരു സാഹചര്യത്തിൽ,ചിലർക്ക് മാനസിക സമനില നഷ്ടപ്പെടുന്നു, അതിനുമുമ്പ് അവരെ ശ്രദ്ധിക്കണം. ഇതിനായി അവരുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ കുട്ടി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് നിങ്ങൾക്കറിയാമെങ്കിൽ, അത് അപക്വ പ്രായത്തിലുള്ള പ്രണയമാണെന്ന് അവനോട് പറയുക. കാലക്രമേണ കുറഞ്ഞു പോകാൻ, അല്ലെങ്കിൽ ഇല്ലാതാവാൻ സാധ്യതയുള്ള ആകർഷണം മാത്രമേയുള്ളൂ.

ഈ പ്രായത്തിൽ കുട്ടികൾ വളരെ സെൻസിറ്റീവാണ്. അവർ പ്രണയത്തിലാണെങ്കിൽ അവരെ പരിഹസിക്കരുത്. ഒരു ചങ്ങാതിയെന്ന നിലയിൽ അവരുടെ മനസ് മനസിലാക്കി സംസാരിക്കുക..

കുട്ടിയുടെ കാമുകിയെക്കുറിച്ചോ കാമുകനെക്കുറിച്ചോ പൂർണ്ണ വിവരങ്ങൾ നേടുകയും അവരുടെ വീട്ടിൽ സൗഹൃദപരമായി സംഭാഷണം നടത്തുകയും ചെയ്യുക. കൂടുതൽ പ്രയാസങ്ങൾ ഒഴിവാക്കാനും കുട്ടികളെ ശ്രദ്ധിക്കാനും ഇത് മൂലം കഴിയും.

और कहानियां पढ़ने के लिए क्लिक करें...