മഴക്കാലം സുന്ദരമായ കാലാവസ്ഥയാണെങ്കിലും ചർമ്മത്തെ സംബന്ധിച്ച് പലപ്പോഴുമത് വെല്ലുവിളിയാകാറുണ്ട്. ഉദാ: മുഖക്കുരു, അണുബാധ, അലർജി, ഓയിലി സ്കിൻ എന്നിങ്ങനെയുള്ള ധാരാളം പ്രശ്നങ്ങൾ ഈ സമയത്ത് ഉണ്ടാകാം. അതിനാൽ മഴക്കാല ചർമ്മപരിചരണം വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.ഏത് ഉൽപ്പന്നവും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മുമ്പ് അതെക്കുറിച്ച് പൂർണ്ണമായ അറിവ് നേടിയിരിക്കുകയെന്നത് പ്രധാനമാണ്.
സ്കിൻ കെയർ ഉൽപ്പന്നങ്ങൾ വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില മുൻകരുതലുകളെക്കുറിച്ച് ഭാരതി തനേജ പറയുന്നു.
സ്കിൻ ടൈപ്പ് അനുസരിച്ച് പരിചരണം
ഓയിലി സ്കിൻ: മഴക്കാലം ഓയിലി സ്കിൻക്കാരെ സംബന്ധിച്ച് വളരെ പ്രശ്നമുള്ള സമയമാണ്. കാരണം കാറ്റുള്ളപ്പോഴും ചർമ്മം എക്സ്ട്രാ ഓയിലി ആയിരിക്കും. അതുപോലെ അഴുക്ക് ചർമ്മത്തിനകത്ത് വരെ പ്രവേശിക്കും. അതോടെ ചർമ്മ സുഷിരങ്ങൾ അടയും. ഇക്കാരണം കൊണ്ട് മുഖക്കുരു, കറുത്തകാര തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവും. ഓയിലി, ഡ്രൈ സ്കിൻക്കാർക്ക് എളുപ്പത്തിൽ വിയർപ്പ് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രശ്നം. അതുകൊണ്ട് ദിവസം മുഴുവനും 3 തവണ ക്ലൻസിംഗ് ആവശ്യമായി വരും.
മുഖം ക്ലീൻ ചെയ്യുമ്പോൾ ഇളം ചൂടുവെള്ളം ഉപയോഗിക്കാൻ ശ്രമിക്കുക. ചൂട് വെള്ളം ഉപയോഗിക്കുന്നതിനാൽ ഓയിലിനെ അനായാസം നീക്കി ക്ലീൻ ചെയ്യാൻ പറ്റും. ദിവസവും സ്ക്രബ്ബർ ഉപയോഗിക്കുകയെന്നുള്ളതാണ് മറ്റൊരു കാര്യം. എന്നാൽ ഇക്കാര്യത്തിലും കരുതൽ വേണം. വൈൽഡ് സ്ക്രബ്ബിംഗ് മാത്രമേ ചെയ്യാവൂ. ആപ്രിക്കോട്ടോ ഹോംമെയ്ഡ് സ്ക്രബ്ബോ ഉപയോഗിക്കുകയാണെങ്കിൽ വളരെ മൃദുവായി സ്ക്രബ്ബ് ചെയ്യുക. എന്നാൽ ഏറെ നേരം മുഖത്ത് അപ്ലൈ ചെയ്തിരിക്കരുത്.
ഡ്രൈ സ്കിൻ: ഡ്രൈ സ്കിൻക്കാർക്കും മഴക്കാലം വില്ലനാകാറുണ്ട്. ഡ്രൈ സ്കിൻക്കാർക്ക് മഴക്കാലത്ത് മുഖത്ത് പാച്ച് പോലെയോ വരണ്ടോ കാണപ്പെടാറുണ്ട്. അതിനാൽ മോയിസ്ച്ച്റൈസർ തീർച്ചയായും അപ്ലൈ ചെയ്യാം. എന്നാൽ ഒരിക്കലും ഓയിൽ ബേസ്ഡ് ആയിട്ടുള്ള ക്രീം ഉപയോഗിക്കാൻ പാടില്ല. ഓയിലി സ്കിൻക്കാരും ലൈറ്റ് മോയിസ്ച്ച്റൈസർ അല്ലെങ്കിൽ വാട്ടർ ബേസ്ഡ് മോയിസ്ച്ച്റൈസർ ഉപയോഗിക്കാം.
നോർമൽ സ്കിൻ: നോർമൽ സ്കിൻകാർ ദിവസവും രാവിലെയും രാത്രിയും ക്ലൻസിംഗ് ചെയ്യേണ്ടതാവശ്യമാണ്. ചർമ്മ സുഷിരം അടഞ്ഞ് മുഖക്കുരു, ഇൻഫക്ഷൻ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. നോർമൽ സ്കിൻകാർ എപ്പോഴും ജെൽ ബേസ്ഡ് മോയിസ്ച്ചുറൈസർ അല്ലെങ്കിൽ ക്രീം ഉപയോഗിക്കാം.
സ്കിൻ ടോണർ: റോസ്‍വാട്ടർ, അലോവേര, കുക്കുംബർ, ടീട്രീ ഓയിൽ എന്നിങ്ങനെയുള്ളവ ആയിരിക്കണം സ്കിൻ ടോണർ. റോസ്‍വാട്ടറിൽ ഉള്ള ഇൻഫ്ളമേറ്ററി പ്രോപ്പർട്ടീസ് ചർമ്മത്തെ പരിരക്ഷിക്കും പോലെ അലോവേര ചർമ്മത്തിന് തണുപ്പേകുന്നു. ഒപ്പം മോയിസ്ച്ച്റൈസും ചെയ്യുന്നു. അതോടൊപ്പം ചർമ്മത്തിന്‍റെ ഡാർക്ക്നസ്സിനെ കുറയ്ക്കുന്നതിന് ഇത് ഫലപ്രദമാണ്. കുക്കുംബറിലുള്ള വിറ്റാമിൻ സി സ്കിന്നിനെ ഹൈഡ്രേറ്റ് ചെയ്യുന്നതിനൊപ്പം സൺബേണിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. ടീട്രി ഏത് തരത്തിലുള്ള സ്കിൻ അലർജിയേയും പരിഹരിക്കുന്നു.
ടോണറിൽ എന്ത് ഉണ്ടാകാൻ പാടില്ല
വിപണിയിൽ ലഭ്യമായ ഒട്ടുമുക്കാൽ ടോണറുകളിലും ആൽക്കഹോൾ അടങ്ങിയിരിക്കും. ചർമ്മത്തിന്‍റെ മോയിസ്ച്ചർ പതിയെ ഇല്ലാതാക്കാനേ ഇത് ഇടവരുത്തൂ. അതുകൊണ്ട് ആൽക്കഹോൾ അടങ്ങിയ ടോണർ വാങ്ങരുത്. പ്രത്യേകിച്ചും ഇഥൈൽ ആൽക്കഹോൾ, മീഥൈൽ ആൽക്കഹോൾ എന്നിവ ചേർന്നത്.
ഫാറ്റി ആസിഡുകളിൽ നിന്നും ആൽക്കഹോൾ തയ്യാറാക്കാറുണ്ട്. അവ വിലയേറിയതാണെങ്കിലും ചർമ്മത്തിന് യാതൊരുവിധ ദോഷമുണ്ടാക്കുകയില്ല. ചർമ്മത്തെ നറിഷും മോയിസ്ച്ച്റൈസും ചെയ്യും. അതിനാൽ ടോണർ വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.
സ്ക്രബ്ബ് : സ്ക്രബ്ബിൽ ആപ്രിക്കോട്ട്, ഗ്രീൻ ടീ, ഗ്ലിസറിൻ എന്നിവ ചേർന്നിട്ടുണ്ടെങ്കിൽ അത് ചർമ്മത്തിന് ബെസ്‌റ്റാണ്. ഗ്രീൻ ടീ ചർമ്മത്തിന് ഗ്ലോ പകരും. ആന്‍റി ഓക്സിഡന്‍റ് പ്രോപ്പർട്ടീസ് ഉള്ളതിനാൽ ബാക്ടീരിയയെ നശിപ്പിക്കുന്നതിന് ഇത് ഫലവത്താണ്. ഒപ്പം ഗ്രീൻ ടീ സ്കിന്നിനെ നറിഷ് ചെയ്യുന്നതിനൊപ്പം ആന്‍റി ഏജിംഗ് എന്ന രീതിയിലും പ്രവർത്തിക്കും.
സ്ക്രബ്ബിൽ എന്ത് ഉണ്ടാകാൻ പാടില്ല
മീഥൈൽ പാരബെൻ, ഇഥൈൽ പാരബെൻ, പ്രോപ്പിൾ പാരബെൻ, ലെഡ് എന്നിവയുള്ള സ്ക്രബ്ബ് വാങ്ങരുത്.
സൺസ്ക്രീൻ: മഴക്കാലത്ത് സൺസ്ക്രീൻ ഉപയോഗിക്കേണ്ടതുണ്ടോ എന്ന സംശയമുള്ളവരാണ് മിക്കവരും. എന്നാൽ സൺസ്ക്രീൻ ഏത് കാലാവസ്ഥയിലും ഉപയോഗിക്കേണ്ടതുണ്ട്. അതിനാൽ സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഓക്സൈഡ് എന്നിവയുള്ള സൺസ്ക്രീൻ വാങ്ങാം. കാരണം ഇവയൊന്നും ചർമ്മത്തിന് ദോഷം പകരുന്നവയല്ല.
സൺസ്ക്രീനിൽ എന്ത് ഉണ്ടാകാൻ പാടില്ല
ഓക്സി ബെൻസോൺ, ഹോമോസൊലേറ്റ് എന്നിവ സൺസ്ക്രീനിൽ ഇല്ലെന്ന് ഉറപ്പ് വരുത്തുക. കാരണം ഇവ ചർമ്മത്തിന് നല്ലതല്ല. കാൻസറിന് കാരണമാകാം.
ഫേസ് വാഷ്: മുഖം കഴുകുന്നതിന് സോപ്പിന് പകരമായി ഫേസ് വാഷ് തന്നെ ഉപയോഗിക്കാം. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക. ഏറെ സുഗന്ധമുള്ള ഫേസ് വാഷ് ഉപയോഗിക്കരുത്. മറിച്ച് മൈൽഡ് നാച്ചുറൽ ചേരുവകൾ അടങ്ങിയ ഫേസ് വാഷ് ഉപയോഗിക്കാം. ഇത്തരം ഫേസ് വാഷുകൾ മുഖത്ത് ഗ്ലോ പകരുന്നതിനൊപ്പം യാതൊരുവിധ ദോഷം പകരുകയില്ല.
ഫേസ് വാഷിൽ എന്ത് ഉണ്ടാകാൻ പാടില്ല
ഭൂരിഭാഗം ഫേസ് വാഷിലും ആന്‍റിബാക്ടീരിയൽ പ്രോപ്പർട്ടീസ് കൂടിയ അളവിൽ ഉണ്ടായിരിക്കും. അവയിൽ ടിസിഎസ്, ടിസിസി, ടെൽക്കോസൺ എന്നിവയുണ്ടാവും. ഇത് പ്രൊഡക്റ്റിന്‍റെ സെൽഫ് ലൈഫ് വർദധിപ്പിക്കുകയുള്ളൂ. എന്നാൽ ചർമ്മത്തിന് അത് നല്ലതല്ല. ഒപ്പം ഫേസ് വാഷിൽ സോഡിയം ലോറെൽ സൾഫേറ്റ് ഉണ്ടായിരിക്കും. അതും ചർമ്മത്തിന് ദോഷകരമാണ്. അതിനാൽ ഇവയെല്ലാം ശ്രദ്ധിച്ചു വേണം ഫേസ് വാഷ് വാങ്ങാൻ.
ക്രീം അഥവാ മോയിസ്ച്ച്റൈസർ: പലരും സുഗന്ധമേറിയ ക്രീമുകളാണ് വാങ്ങുക. എന്നാൽ എത്രമാത്രം സുഗന്ധമുണ്ടോ അത്രയുമധികം കെമിക്കലുകളും അത്തരം ഉൽപ്പന്നങ്ങളിൽ ഉണ്ടായിരിക്കും. അത് ചർമ്മത്തിന് ഉചിതമായിരിക്കണമെന്നില്ല. ഹൈഡ്രോണിക്ക് ആസിഡ് ഉള്ള ക്രീം ചർമ്മത്തിന് നല്ലതാണ് കാരണം കാറ്റിലുള്ള മോയിസ്ച്ച്റൈസിനെ ചർമ്മത്തിനകത്ത് അത് എത്തിക്കും. അതോടെ ചർമ്മം ഹൈഡ്രേറ്റ് ആകും. ഒപ്പം ചുളിവുകൾ അകലും.
മോയിസ്ച്ച്റൈസിൽ എന്ത് ഉണ്ടാകാൻ പാടില്ല
ഭൂരിഭാഗം ക്രീമുകളിൽ ഓക്സിബെൻസോൺ അടങ്ങിയിരിക്കും. ക്രീമിന്‍റെ സുഗന്ധത്തേയും കളറിനേയും ദീർഘകാലം നിലനിർത്താൻ വേണ്ടിയാണത്. ഇത് ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കും. എന്നാൽ ദീർഘകാലമായുള്ള ഇതിന്‍റെ ഉപയോഗം ഹോർമോൺ അസന്തുലിതാവസ്‌ഥയ്ക്ക് കാരണമാകും.
അക്നെ ക്രീം എങ്ങനെയാവണം
അക്നെ ക്രീം അല്ലെങ്കിൽ മോയിസ്ച്ചർ വാങ്ങുമ്പോൾ സാലിസിലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കാരണം ഇതൊരു തരം ബീറ്റാ ഹൈഡ്രോക്സി ആസിഡാണ്. ചർമ്മ സുഷിരത്തെ തുറന്ന് അക്നെ പോലെയുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ ഇത് ഉത്തമമാണ്. അക്നെ ട്രീറ്റ്മെന്‍റിന് റെറ്റിനോൾ ആസിഡും ഏറ്റവും ഫലവത്താണ്. വിറ്റാമിൻ ഇ യുടെ മറ്റൊരു രൂപമാണിത്. ചർമ്മത്തിന് ഏറ്റവും ഫലവത്തായ ഒന്നായാണ് അതിനെ പരിഗണിക്കുന്നത്. ഡാർക്ക് സർക്കിൾസിനെ കുറച്ച് ചർമ്മത്തിന് വേണ്ട തിളക്കവും കാന്തിയും പകരുന്നതിന് ഇത് നല്ലതാണ്. അതുപോലെ ഇറിറ്റേഷനെ കുറയ്ക്കുകയും ചെയ്യും.