മഴക്കാലം സുന്ദരമായ കാലാവസ്ഥയാണെങ്കിലും ചർമ്മത്തെ സംബന്ധിച്ച് പലപ്പോഴുമത് വെല്ലുവിളിയാകാറുണ്ട്. ഉദാ: മുഖക്കുരു, അണുബാധ, അലർജി, ഓയിലി സ്കിൻ എന്നിങ്ങനെയുള്ള ധാരാളം പ്രശ്നങ്ങൾ ഈ സമയത്ത് ഉണ്ടാകാം. അതിനാൽ മഴക്കാല ചർമ്മപരിചരണം വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.ഏത് ഉൽപ്പന്നവും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മുമ്പ് അതെക്കുറിച്ച് പൂർണ്ണമായ അറിവ് നേടിയിരിക്കുകയെന്നത് പ്രധാനമാണ്.

സ്കിൻ കെയർ ഉൽപ്പന്നങ്ങൾ വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില മുൻകരുതലുകളെക്കുറിച്ച് ഭാരതി തനേജ പറയുന്നു.

സ്കിൻ ടൈപ്പ് അനുസരിച്ച് പരിചരണം

ഓയിലി സ്കിൻ: മഴക്കാലം ഓയിലി സ്കിൻക്കാരെ സംബന്ധിച്ച് വളരെ പ്രശ്നമുള്ള സമയമാണ്. കാരണം കാറ്റുള്ളപ്പോഴും ചർമ്മം എക്സ്ട്രാ ഓയിലി ആയിരിക്കും. അതുപോലെ അഴുക്ക് ചർമ്മത്തിനകത്ത് വരെ പ്രവേശിക്കും. അതോടെ ചർമ്മ സുഷിരങ്ങൾ അടയും. ഇക്കാരണം കൊണ്ട് മുഖക്കുരു, കറുത്തകാര തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവും. ഓയിലി, ഡ്രൈ സ്കിൻക്കാർക്ക് എളുപ്പത്തിൽ വിയർപ്പ് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രശ്നം. അതുകൊണ്ട് ദിവസം മുഴുവനും 3 തവണ ക്ലൻസിംഗ് ആവശ്യമായി വരും.

മുഖം ക്ലീൻ ചെയ്യുമ്പോൾ ഇളം ചൂടുവെള്ളം ഉപയോഗിക്കാൻ ശ്രമിക്കുക. ചൂട് വെള്ളം ഉപയോഗിക്കുന്നതിനാൽ ഓയിലിനെ അനായാസം നീക്കി ക്ലീൻ ചെയ്യാൻ പറ്റും. ദിവസവും സ്ക്രബ്ബർ ഉപയോഗിക്കുകയെന്നുള്ളതാണ് മറ്റൊരു കാര്യം. എന്നാൽ ഇക്കാര്യത്തിലും കരുതൽ വേണം. വൈൽഡ് സ്ക്രബ്ബിംഗ് മാത്രമേ ചെയ്യാവൂ. ആപ്രിക്കോട്ടോ ഹോംമെയ്ഡ് സ്ക്രബ്ബോ ഉപയോഗിക്കുകയാണെങ്കിൽ വളരെ മൃദുവായി സ്ക്രബ്ബ് ചെയ്യുക. എന്നാൽ ഏറെ നേരം മുഖത്ത് അപ്ലൈ ചെയ്തിരിക്കരുത്.

ഡ്രൈ സ്കിൻ: ഡ്രൈ സ്കിൻക്കാർക്കും മഴക്കാലം വില്ലനാകാറുണ്ട്. ഡ്രൈ സ്കിൻക്കാർക്ക് മഴക്കാലത്ത് മുഖത്ത് പാച്ച് പോലെയോ വരണ്ടോ കാണപ്പെടാറുണ്ട്. അതിനാൽ മോയിസ്ച്ച്റൈസർ തീർച്ചയായും അപ്ലൈ ചെയ്യാം. എന്നാൽ ഒരിക്കലും ഓയിൽ ബേസ്ഡ് ആയിട്ടുള്ള ക്രീം ഉപയോഗിക്കാൻ പാടില്ല. ഓയിലി സ്കിൻക്കാരും ലൈറ്റ് മോയിസ്ച്ച്റൈസർ അല്ലെങ്കിൽ വാട്ടർ ബേസ്ഡ് മോയിസ്ച്ച്റൈസർ ഉപയോഗിക്കാം.

നോർമൽ സ്കിൻ: നോർമൽ സ്കിൻകാർ ദിവസവും രാവിലെയും രാത്രിയും ക്ലൻസിംഗ് ചെയ്യേണ്ടതാവശ്യമാണ്. ചർമ്മ സുഷിരം അടഞ്ഞ് മുഖക്കുരു, ഇൻഫക്ഷൻ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. നോർമൽ സ്കിൻകാർ എപ്പോഴും ജെൽ ബേസ്ഡ് മോയിസ്ച്ചുറൈസർ അല്ലെങ്കിൽ ക്രീം ഉപയോഗിക്കാം.

സ്കിൻ ടോണർ: റോസ്‍വാട്ടർ, അലോവേര, കുക്കുംബർ, ടീട്രീ ഓയിൽ എന്നിങ്ങനെയുള്ളവ ആയിരിക്കണം സ്കിൻ ടോണർ. റോസ്‍വാട്ടറിൽ ഉള്ള ഇൻഫ്ളമേറ്ററി പ്രോപ്പർട്ടീസ് ചർമ്മത്തെ പരിരക്ഷിക്കും പോലെ അലോവേര ചർമ്മത്തിന് തണുപ്പേകുന്നു. ഒപ്പം മോയിസ്ച്ച്റൈസും ചെയ്യുന്നു. അതോടൊപ്പം ചർമ്മത്തിന്‍റെ ഡാർക്ക്നസ്സിനെ കുറയ്ക്കുന്നതിന് ഇത് ഫലപ്രദമാണ്. കുക്കുംബറിലുള്ള വിറ്റാമിൻ സി സ്കിന്നിനെ ഹൈഡ്രേറ്റ് ചെയ്യുന്നതിനൊപ്പം സൺബേണിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. ടീട്രി ഏത് തരത്തിലുള്ള സ്കിൻ അലർജിയേയും പരിഹരിക്കുന്നു.

ടോണറിൽ എന്ത് ഉണ്ടാകാൻ പാടില്ല

വിപണിയിൽ ലഭ്യമായ ഒട്ടുമുക്കാൽ ടോണറുകളിലും ആൽക്കഹോൾ അടങ്ങിയിരിക്കും. ചർമ്മത്തിന്‍റെ മോയിസ്ച്ചർ പതിയെ ഇല്ലാതാക്കാനേ ഇത് ഇടവരുത്തൂ. അതുകൊണ്ട് ആൽക്കഹോൾ അടങ്ങിയ ടോണർ വാങ്ങരുത്. പ്രത്യേകിച്ചും ഇഥൈൽ ആൽക്കഹോൾ, മീഥൈൽ ആൽക്കഹോൾ എന്നിവ ചേർന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...