പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകളെ നാലു ചുവരുകൾക്കുള്ളിൽ ഒതുക്കി നിർത്തുന്ന ചിന്താരീതി ഇന്നും നിലനൽക്കുന്നുണ്ടെങ്കിലും അവസരം കിട്ടിയാൽ ആൺകുട്ടിളേക്കാൾ തങ്ങളും ഒട്ടും പിന്നില്ലല്ലെന്ന് തെളിയിച്ച എത്രയോ പെൺകുട്ടികളുണ്ട്. പുരുഷന്മാർ മാത്രം ആധിപത്യമുറപ്പിച്ചിരുന്ന മേഖലകളിൽ  ഇന്ന് സ്ത്രീകളും കടന്ന് ചെന്നിരിക്കുകയാണ്. ബോക്സിംഗിനെക്കുറിച്ചും അങ്ങനെ തന്നെ പറയാം.

പുരുഷന്മാർ അടക്കി വാണ ഈ മത്സരത്തിൽ ഇന്ത്യയിലെ ഭൂരിഭാഗം പെൺകുട്ടികൾ അന്താരാഷ്ട്ര തലത്തിൽ പേരും പെരുമയും നേടിയിട്ടുണ്ട്. അവരിൽ ഒരാളാണ് കവിത ചഹൽ. 5 അടി 9 ഇഞ്ച് കാരിയായ ഈ ഹരിയാന പോലീസുദ്യോഗസ്ഥയ്ക്ക് 2013 ൽ അർജ്‌ജുന അവാർഡ് ലഭിച്ചു. നമുക്ക് കവിത ചഹലിനെ പരിചയപ്പെടാം.

റിംഗിൽ ഇറങ്ങാനുള്ള തീരുമാനം എങ്ങനെയായിരുന്നു?

എന്‍റെ അച്ഛൻ ഭൂപ്സിംഗ് സേനയിൽ ബോക്സറായിരുന്നു. ഒരു ദിവസം പ്രാക്ടീസിന് പോയപ്പോൾ അദ്ദേഹത്തിന് ആക്സിഡന്‍റ് സംഭവിച്ചു. ഗുരുതരമായ പരിക്കേറ്റ് അച്ഛൻ ഏറെ ദിവസം കോമയിലായി. ക്രമേണ സുഖം പ്രാപിച്ചു വന്നു. ഒരു ദിവസം ടിവിയിൽ പെൺകുട്ടികൾ ബോക്സിംഗ് ചെയ്യുന്നത് അദ്ദേഹം കാണാനിട വന്നു. അങ്ങനെ ഒരു ദിവസം അച്ഛൻ എന്നെ ദിവാനിയിലെ ബോക്സറും ദ്രോണാചാര്യ അവാർഡ് ജേതാവുമായ കോച്ച് ജഗദീശ് സിംഗിന്‍റെ അടുത്തേക്ക് കൊണ്ടുപോയി. അന്നെനിക്ക് 18 വയസ്സേഉണ്ടായിരുന്നുള്ളൂ.

അതിനുശേഷം ഞാൻ ഗ്രാമത്തിൽ നിന്നും ബോക്സിംഗ് പഠിക്കാനായി ഒരുമാസക്കാലം ദിവാനിയിൽ തന്നെ താമസിക്കാൻ തുടങ്ങി. 2007 ൽ നടന്ന നാഷണൽ കോംപറ്റീഷനിൽ ബോക്സിംഗിൽ ഗോൾഡ് മെഡൽ നേടുകയുണ്ടായി. അതോടെ അച്ഛന് എന്നിലുള്ള വിശ്വാസം വർദ്ധിച്ചു. ബോക്സിനൊക്കെ പോയാൽ പെൺകുട്ടികൾ മോശമായി പോകുമെന്നൊക്കെ തുടക്കനാളുകളിൽ ഗ്രാമത്തിലുള്ള ചിലരൊക്കെ പറയുമായിരുന്നു. പക്ഷേ എനിക്ക് മെഡൽ കിട്ടാന്‍ തുടങ്ങിയപ്പോൾ ആരുമൊന്നും പറയാതെയായി. മറിച്ച് പ്രശംസിക്കാൻ തുടങ്ങി. തുടക്കത്തിൽ ഞാൻ 64 കി.ഗ്രാം വിഭാഗത്തിലാണ് മത്സരിച്ചുന്നത്.

പിന്നീട് 81 കി.ഗ്രാം വിഭാഗത്തിൽ എങ്ങനെയാണ് കളിച്ച് തുടങ്ങിയത്?

നല്ല പൊക്കമുള്ളതുകൊണ്ട് ശരീരഭാരം വർദ്ധിപ്പിച്ച് 81 കി.ഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ തുടങ്ങുകയായിരുന്നു. ഈ വിഭാഗത്തിൽ എന്‍റെ വേൾഡ് റാങ്കിംഗ് 11 ആണ്.

ഇതുവരെയുള്ള യാത്രയെക്കുറിച്ച് എന്താണ് പറയാനുള്ളത്.

ഈ കളിയിലൂടെയാണ് ഞാനിവിടെ വരെ എത്തിയത്. പരസ്പരം മത്സരിക്കുമ്പോൾ ധൈര്യം വർദ്ധിക്കും. മസ്‌രത്തിൽ ജയിക്കുമ്പോൾ സന്തോഷത്തിന് അതിരുകളുണ്ടാവില്ല. ദേശീയ തലത്തിൽ ഞാൻ 22 തവണ ഗോൾഡ് നേടിയിട്ടുണ്ട്.

വിവാഹശേഷം ജീവിതത്തിൽ എന്ത് മാറ്റമാണ് ഉണ്ടായത്?

എന്‍റേത് അറേഞ്ച്ഡ് മാര്യേജാണ്. 2011 ൽ ആയിരുന്നു വിവാഹം. ഇരുവീട്ടുകാരും പരസ്പരം അറിയുന്നവരാണ്. സ്ത്രീധന രഹിത വിവാഹമായിരുന്നു എന്‍റേത്. വിവാഹശേഷം എന്‍റെ ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചു. വിവാഹത്തിന് മുമ്പായിരുന്നപ്പോൾ എനിക്ക് മറ്റൊന്നും ചിന്താക്കാതെ മത്സരത്തിൽ മുഴുകമായിരുന്നു. പക്ഷേ കുഞ്ഞുങ്ങളായതോടെ ബോക്സിംഗ് എന്‍റെ ബന്ധം ഏറെക്കുറെ നിലച്ചമട്ടായി. പക്ഷേ എന്‍റെ അമ്മായിയച്ഛനും അമ്മായിയമ്മയും ഭർത്താവും എന്നെ നല്ലവണ്ണം സപ്പോർട്ട് ചെയ്തു. നാഷണൽ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി നാല് തവണ ഗോൾഡ് മെഡലിസ്റ്റായി. എനിക്ക് അർജ്‌ജുന അവാർഡ് ലഭിച്ചു. വേൾഡ് ചാമ്പ്യൻഷിപ്പിലും ഏഷ്യാക്കപ്പിലും ഞാൻ മെഡൽ നേടി.

2015 ഡിസംബർ 8 ന് ഞാൻ വിരാജിന്‍റെ അമ്മയായി. ഞങ്ങൾ തമ്മിൽ നല്ല ബോണ്ടിംഗ് ആണ്. ഞാൻ വീട്ടിലുള്ളപ്പോഴൊക്കെ എപ്പോഴും അവനൊപ്പം കളിക്കും. ഭർത്താവിനും കുടുംബത്തിനുമൊപ്പെം സമയം ചെലവഴിക്കും.

മകന് ഒന്നരവയസ്സായതോടെ റിംഗിലിറങ്ങാൻ വീണ്ടും തയ്യാറെടുപ്പുകൾ തുടങ്ങി. ഇക്കാര്യത്തിൽ സുധീർ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ജീവിതത്തിന്‍റെ റിംഗിൽ ഉറച്ചു നിൽക്കാൻ അദ്ദേഹം എന്നെ പഠിപ്പിച്ചു.

और कहानियां पढ़ने के लिए क्लिक करें...