ആധുനിക സ്ത്രീകൾക്ക് വിപരീത പരിതസ്‌ഥിതി തരണം ചെയ്യാനും ആത്മവിശ്വാസത്തോടെ ജീവിതത്തെ നോക്കിക്കാണാനും പുരുഷന്മാരെക്കാൾ കഴിവുണ്ട്. പുതിയ തലമുറയിലെ പെണ്ണുങ്ങൾ ഇത് തെളിയിച്ചു കഴിഞ്ഞു. അവർ പുരുഷനുമായി കൈകോർത്ത് ഇന്നലെ വരെ പുരുഷന്മാർക്ക് മാത്രം സാധ്യമായിരുന്ന കാര്യങ്ങൾ ഏറ്റെടുത്ത് വിജയിക്കുന്നുമുണ്ട്. സാമൂഹ്യമായ മാറ്റം സ്ത്രീകളിലൂടെയാണ് ലോകം കാണുന്നത്. അതിന്‍റെ പ്രതിഫലനം സ്ത്രീ ജീവിതങ്ങളെ മുമ്പെങ്ങുമില്ലാത്ത വിധം മാറ്റി തീർത്തിട്ടുമുണ്ട്.

വർത്തമാനക്കാലത്ത് 66 ശതമാനം സ്ത്രീകൾ ജോലിയുള്ളവരാണ്. കഴിഞ്ഞ ദശകത്തിൽ 50 ശതമാനം സ്ത്രീകൾക്ക് മാത്രമേ ജോലിയുണ്ടായിരുന്നത്. ഈ കണക്ക് തന്നെ സ്ത്രീകളുടെ ജീവിതശൈലി മാറിയതിന്‍റെയും അവരിൽ സ്വാതന്ത്യ്രബോധം ഉണരുന്നതിന്‍റെയും ലക്ഷണമാണ്.

സ്ത്രീകളെയും പെൺകുട്ടികളെയും ബഹുമാനിക്കാത്ത സമൂഹം ഒരിക്കലും ഗതിപിടിക്കുകയില്ല. രാജ്യം പുരോഗമിക്കണമെങ്കിൽ സ്ത്രീ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടണം. വീടിന്‍റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുന്ന പെണ്ണിന്‍റെ കഥ പഴഞ്ചനാണ്. ഇന്ന് ആണുങ്ങൾ ചെയ്യുന്ന ഏതു ജോലിയും സ്ത്രീകൾ മനോഹരമായി ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. എങ്കിലും ചില വീടുകളിലെങ്കിലും സ്ത്രീയെ ജോലിക്ക് പറഞ്ഞയക്കാൻ വിമുഖത കാട്ടുന്നവരുണ്ട്.

വിദ്യാഭ്യാസം ഉണ്ടായിട്ടും വീട്ടിൽ കുടുംബാംങ്ങൾക്ക് വച്ച് വിളമ്പുന്ന സ്ത്രീകൾ. അവർ ഇപ്പോഴും ആൺ മനസ്സിന്‍റെ തടവറകളിൽ കഴിയാൻ വിധിക്കപ്പെട്ടവരാണ്. തുല്യനീതി ലഭിക്കാൻ സ്ത്രീകൾ ഇനിയും കാത്തിരിക്കേണ്ടി വരും. ചുരുങ്ങിയ പക്ഷം സമൂഹത്തിന്‍റെ മനോഭാവം മാറുന്നതുവരെയെങ്കിലും. പല വീടുകളിലും രക്ഷിതാക്കൾ തന്നെയാണ് പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയാവുന്നത്. ലോകത്തിന്‍റെ വിശാലമായ കാഴ്ചപ്പാടിനൊപ്പം വളരാൻ അവൾ പെൺകുട്ടികളെ അനുവദിക്കില്ല. മതവും പഴഞ്ചൻ ചിന്താഗതിയുമാണ് ഇത്തരം പ്രശ്നങ്ങളെ രൂക്ഷമാക്കുന്നത്.

ആണുങ്ങളെപ്പോലെ തീരുമാനമെടുക്കാനും ഇഷ്‌ടമുള്ള ജോലി സ്വീകരിക്കാനും തുല്യ ശമ്പളം ലഭിക്കാനും സ്ത്രീകൾക്കും അവകാശമുണ്ട്. സ്ത്രീയായതിന്‍റെ പേരിൽ മാത്രം ഇതൊക്കെ നിഷേധിക്കുന്നത് പുരോഗമന ചിന്ത വച്ചു പുലർത്തുന്ന ഒരു സമൂഹത്തിനു ചേർന്നതല്ല. സ്ത്രീ സംവരണത്തിന്‍റെ ആനുകൂല്യം ഇല്ലാതെ തന്നെ സ്ത്രീകൾക്ക് മുന്നേറാനുള്ള സ്പേസ് ലഭിക്കേണ്ടതുണ്ട്.

പെൺകുട്ടികൾ ആഗ്രഹിക്കുന്നത്

മാറുന്ന ജീവിത പരിസരത്തിൽ പുതിയ തലമുറയിലെ പെൺകുട്ടികളുടെ ചിന്താഗതിയും മാറുന്നുണ്ട്. പരമ്പരാഗതമായ കാര്യങ്ങളിലെ പൊള്ളത്തരങ്ങൾ വിശ്വസിക്കാൻ അവർ തയ്യാറല്ല. പുരോഗമനപരമായ കാര്യങ്ങൾ സ്വീകരിക്കാനും ആധുനിക വനിതയായി വളരാനുമാണവർ ആഗ്രഹിക്കുന്നത്.

പാശ്ചാത്യ സ്വാധീനം: അന്ധവിശ്വാസത്തിലൂന്നിയുള്ള കാര്യങ്ങളിൽ ഒന്നും പുതുതലമുറ പെൺകുട്ടികൾ വിശ്വസിക്കുന്നില്ല. പാശ്ചാത്യ മധ്യവർത്തി സംസ്കാരത്തോട് ആഭിമുഖ്യം പുലർത്തുന്നവരാണ് അവർ. ജീവിതത്തെ ഒരു റിസർച്ച് പോലെ കാണാനാണവർ തയ്യാറാവുന്നത്. വെല്ലുവിളികൾ ഏറ്റെടുക്കാനും തടസ്സങ്ങൾ തരണം ചെയ്യാനുമുള്ള തന്‍റേടം പെൺകുട്ടികൾ ആർജ്‌ജിച്ചു കഴിഞ്ഞു.

മൗലികമായ ചിന്തയും വിശാലമായ കാഴ്ചപ്പാടും മുന്തലമുറയിലെ സ്ത്രീകളെ അപേക്ഷിച്ച് പുതുതലമുറയിലെ പെൺകുട്ടികൾക്ക് കൂടുതലായുണ്ട്. അവൾ ധൈര്യശാലികളും തുറന്ന നിലപാടെടുക്കുന്നവരുമാണ്. പക്ഷേ പാശ്ചാത്യ സംസ്കാരം അന്ധമായി അനുകരിക്കുന്നത് അത്ര നല്ല പ്രവണതയല്ല. അവിടുത്തെ ആരോഗ്യകരമായ കാര്യങ്ങൾ അനുകരിക്കുന്നതിൽ തെറ്റില്ല. പക്ഷേ കണ്ണടച്ച് സ്വാതന്ത്യ്രത്തിന്‍റെ പേരിൽ പോസ്റ്റ് മോഡേൺ ആകുന്നതിൽ അപകടം പതിയിരിപ്പുണ്ട്. പാകപ്പെടാതെ പഴുക്കുന്നത് പ്രകൃതിവിരുദ്ധമാണല്ലോ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...