കുട്ടികളെ ഉറക്കുക എന്ന് പറഞ്ഞാൽ അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന് അനുഭവിച്ച ആരും പറഞ്ഞു പോകും. നവജാതശിശുക്കളുടെ ഉറക്കം ശരാശരി 14–18 മണിക്കൂർ വരെയായിരിക്കും, എന്നാൽ അത് ചെറുതായ ഇടവേളകളിൽ (1– 4 മണിക്കൂർ) വിഭജിക്കപ്പെട്ടിരിക്കും. കുറെ കുറുമ്പ് കാട്ടി പിന്നെ തളർന്നു കണ്ണടച്ച് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ നോക്കി ആശ്വാസത്തിന്‍റെ നിശ്വാസം ഇടുന്ന അമ്മമാർ ഇവിടെ ഒന്ന് ശ്രദ്ധിക്കുക.

കുഞ്ഞുങ്ങളുടെ ഉറക്കത്തിന്‍റെ പാറ്റെൺ മനസിലാക്കാൻ കഴിഞ്ഞാൽ കുഞ്ഞിനെ ഉറക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരില്ല. അമ്മയ്ക്കും അച്ഛനും രാത്രി ഉറക്കമൊഴിക്കണ്ടിയും വരില്ല.

നവജാതശിശു, ആദ്യത്തെ രണ്ട് മാസം ഏകദേശം 22 മണിക്കൂർ ഉറങ്ങും. ആ മാസങ്ങളിൽ ഉറക്കത്തിനിടയിൽ പലതവണ പാൽ കുടിക്കുകയും ചെയ്യുന്നു. അതിനാൽ കുഞ്ഞിന്‍റെ അടുത്ത് ഏതാണ്ട് മുഴുവൻ സമയവും അമ്മ ഉണ്ടാകേണ്ടതുണ്ട്. കാരണം കുഞ്ഞിന് പരിചിതമായ ശബ്ദം അമ്മയുടെ ആണ്. ഗർഭ പത്രത്തിൽ നിന്ന് തന്നെ അമ്മയുടെ ശബ്ദവും ചൂടും സ്പർശവും കുഞ്ഞ് തിരിച്ചറിയുന്നുണ്ട്.. അതുകൊണ്ടാണ് കുഞ്ഞ് ഉണർന്നു കരയുമ്പോൾ അമ്മ അടുത്ത് ചെല്ലുന്ന നേരം കരച്ചിൽ നിർത്തുന്നത്.

ഉണർന്ന കുഞ്ഞ് കരയുന്നത് അമ്മയുടെ സാമീപ്യത്തിനോ വിശന്നിട്ടോ, അസ്വസ്ഥത കൊണ്ടോ ആകാം. രാത്രിയിൽ കുഞ്ഞ് കൂടെക്കൂടെ എഴുന്നേൽക്കുകയും കരയുകയും ചെയ്യുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

  • വൃത്തിയുള്ള കോട്ടൺ തുണി കൊണ്ട് നന്നായി പൊതിഞ്ഞു കിടത്തുക. പ്രസവിച്ച ഉടൻ നഴ്സുമാർ കുഞ്ഞുങ്ങളെ പൊതിഞ്ഞു തരുന്നത് കണ്ടിട്ടില്ലെ? അതുപോലെ പൊതിഞ്ഞു കിടത്തുക. കുട്ടിയ്ക്ക് ഏറ്റവും സുഖകരമായ കിടപ്പ് ഈ പൊതിഞ്ഞു കെട്ടലിലൂടെ ലഭിക്കുന്നു.
  • തണുപ്പുള്ള സമയം ആണെങ്കിൽ കുഞ്ഞിന് കൂടുതൽ ചൂട് ആവശ്യമാണ്. ഉറങ്ങാൻ കിടത്തുമ്പോൾ കനം കുറഞ്ഞ കുഞ്ഞുടുപ്പുകൾ, പ്രത്യേകിച്ചും കോട്ടൺ ഉടുപ്പുകൾ അണിയിച്ച ശേഷം പൊതിഞ്ഞു കെട്ടുക.
  • രാത്രിയിൽ കൃത്യമായൊരു സമയത്തു പതിവായി ഉറക്കാൻ ശ്രമിക്കുക. കുഞ്ഞ് നിത്യവും ആ സമയം ഉറങ്ങിക്കോളും.
  • ഉറക്കത്തിനു മുന്നോടിയായി ഇളം ചൂട് വെള്ളത്തിൽ തുടച്ച ശേഷം ഉടുപ്പ് ഇടുവിക്കുക.
  • കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു ഉറക്കുക. ഈ സമയം ചെറുതായി മൂളുന്നതും താളമിടുന്നതും കുഞ്ഞിന് സുരക്ഷിതത്വം നൽകും.
  • കിടത്തുന്ന കിടക്കയും വിരിയും വൃത്തിയുള്ളതാകണം. പൊടിയൊന്നും പറ്റിപ്പിടിച്ചു കുഞ്ഞിന് ചൊറിച്ചിൽ ഉണ്ടാകാതെ ശ്രദ്ധികുക.
  • തൊട്ടിലിൽ കിടത്തുന്നത് അത്ര നല്ലതല്ല എന്നാണ് പുതിയ നിഗമനം. ആട്ടി ഉറക്കുമ്പോൾ കുഞ്ഞ് ഉറങ്ങാൻ കൂടുതൽ സമയം എടുക്കാൻ സാധ്യത ഉണ്ട്.
  • കുഞ്ഞിനെ ഉറക്കുന്ന വേളയിൽ ചെറിയ വെളിച്ചം മതിയാവും.

സുരക്ഷിത ഉറക്ക മാർഗങ്ങൾ

  • പിന്നിൽ കിടത്തുക: SIDS (Sudden Infant Death Syndrome) ഒഴിവാക്കാൻ കുഞ്ഞിനെ എല്ലായ്പ്പോഴും പുറം ഭാഗത്ത് കിടത്തുക.
  • വസ്തുക്കൾ ഒഴിവാക്കുക: കിടക്കയിൽ കളിപ്പാട്ടങ്ങൾ, തലയണകൾ, കട്ടിയുള്ള പുതപ്പുകൾ, ബമ്പർ പാഡുകൾ എന്നിവ ഒഴിവാക്കുക.
  • റൂം-ഷെയറിംഗ്: ആദ്യ 6 മാസം കുഞ്ഞിനെ മാതാപിതാക്കളുടെ മുറിയിൽ, എന്നാൽ വേർതിരിച്ച കിടക്കയിൽ അല്ലെങ്കിൽ തൊട്ടിലിൽ കിടത്തി ഉറക്കാം.
  • ചൂട് നിയന്ത്രണം: കുഞ്ഞിനെ പൊതിഞ്ഞ് അല്ലെങ്കിൽ കനമുള്ള പുതപ്പുകൾ ഉപയോഗിച്ച് മൂടി ഉറക്കാതിരിരിക്കുക; തല തുറന്ന നിലയിൽ ഉറക്കുക.

മാതാപിതാക്കൾ ശ്രദ്ധിക്കുക

കുഞ്ഞ് കരയുമ്പോൾ അവഗണിക്കരുത്; ഭക്ഷണം, ആശ്വാസം, സുരക്ഷ എന്നിവ ഉറപ്പാക്കുക. 2 മാസം വരെ സുരക്ഷിതം, എന്നാൽ കുഞ്ഞ് മറിഞ്ഞു കിടക്കാൻ തുടങ്ങുമ്പോൾ കൂടുതൽ ശ്രദ്ധ നൽകുക.

 

 

और कहानियां पढ़ने के लिए क्लिक करें...