ചേരുവകൾ

ബ്രഡ്‌ഡ് – 4 എണ്ണം

പനീർ – 150 ഗ്രാം

ഉലുവ – ഒരു നുള്ള്

ഗരം മസാല –  ഒരു നുള്ള്

ചില്ലി സോസ് – ഒരു ചെറിയ  സ്പൂൺ

ടുമാറ്റോ സോസ് – രണ്ട്  ചെറിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഗ്രീൻപീസ്  വേവിച്ചത് – 3 വലിയ സ്പൂൺ

വെണ്ണ –  2 വലിയ സ്പൂൺ

സവാള – ഒന്ന് അരിഞ്ഞത്

ചുവന്നമുളക്, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തവ ചൂടാക്കി ബ്രഡ് ചെറുതായി ചൂടാക്കുക. അനായാസം പരത്താൻ കഴിയുന്ന വിധം ചൂടാക്കണം. ഇനി നന്നായി പരത്തി ഫ്ളാറ്റാക്കുക.

ഒരു ഫ്രയിംഗ് പാനിൽ വെണ്ണ ചൂടാക്കി ഫില്ലിംഗിനുള്ള ഉള്ളി, പനീർ ബാക്കി ചേരുവകളുമിട്ട് നേരിയതായി വഴറ്റി ഗ്യാസിൽ നിന്നിറക്കി വയ്‌ക്കുക.

നന്നായി പരത്തിയ ബ്രഡ്‌ഡിനുള്ളിൽ ഫില്ലിംഗ് നിറച്ച് റോൾ ചെയ്‌ത് ടൂത്ത് പിക്കു കൊണ്ട് പിൻ ചെയ്യുക.

നേരത്തെ ചൂടാക്കിയ ഓവനിൽ ഗോൾഡൻ നിറമാകും വരെ പാകം ചെയ്യുക. ശേഷം എടുത്ത് ചൂടോടെ സർവ് ചെയ്യാം.

और कहानियां पढ़ने के लिए क्लिक करें...