ചേരുവകൾ

തൈര് - 250 ഗ്രാം

ബ്രഡ്ഡ് സ്ലൈസ് - 4 എണ്ണം

ജീരകപൊടി - ഒരു ചെറിയ സ്പൂൺ

കിസ്മിസ് - 8 എണ്ണം

പാൽ - ഒരു കപ്പ്

മല്ലിയില ചട്നി - 2 ചെറിയ സ്പൂൺ

ടുമാറ്റോ കെച്ചപ്പ് - 3 ചെറിയ സ്പൂൺ

കശുവണ്ടി - 4-5 എണ്ണം

ഗരം മസാല - കാൽ സ്പൂൺ

ചാട്ട് മസാല - അര ചെറിയ സ്പൂൺ

മാതളയല്ലി (അലങ്കരിക്കാൻ) - 3-4 സ്പൂൺ

ചോക്ക്ളേറ്റ് സോസ് - 2 ചെറിയ സ്പൂൺ

മുളകുപൊടി, ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബ്രഡ് അരികുവശം മുറിച്ച് മാറ്റി ബ്രഡ് സ്ലൈസിനെ പാലിൽ മുക്കി പിഴിഞ്ഞെടുക്കുക.

നടുക്ക് 2 കിസ്മിസ് ഒരു കശുവണ്ടിപരിപ്പ് വച്ച് രണ്ട് കൈകൾ കൊണ്ട് അമർത്തി ലഡ്‌ഡു തയ്യാറാക്കുക. ഇതുപോലെ ഒരു ബ്രഡു കൊണ്ട് ഒരു ലഡ്‌ഡു തയ്യാറാക്കുക.

തൈരിൽ ജീരകപൊടി, മുളകുപൊടി, ചാട്ട് മസാല, ഉപ്പ്, ഗരം മസാല ചേർത്ത് നന്നായി അടിച്ചു ചേർക്കുക.

ബ്രഡു കൊണ്ടുള്ള ലഡ്‌ഡുവിനെ അടിച്ചു വച്ച തൈരിൽ ഇടുക. അരമണിക്കൂർ അത് തൈരിൽ കിടക്കണം. പിന്നീട് ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം.

ഇനി ഒരു പ്ലെയിറ്റിൽ തൈരിൽ മുക്കിയ ലഡ്‌ഡു വയ്‌ക്കുക. മുകളിൽ ടുമാറ്റോ കെച്ചപ്പ്, പച്ചമല്ലിയില ചട്നി ഇടുക. ശേഷം മാതളയല്ലി വിതറുക. ഏറ്റവും മുകളിലായി ചോക്ക്ളേറ്റ് സോസു കൊണ്ട് അലങ്കരിച്ച് തണുപ്പിച്ച് സർവ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...