കാപ്പി കുടിക്കുക- കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന തെറ്റിദ്ധാരണ പരക്കെയുണ്ട്. ഈ വാദം വാസ്‌തവവിരുദ്ധമാണെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ദിവസം മൂന്ന് കപ്പ് കാപ്പി വരെ കുടിക്കാം. ഇതൊരിക്കലും ദോഷം ഉണ്ടാക്കില്ല. ടൈപ്പ്-2 പ്രമേഹ സാധ്യതയെ അത് കുറയ്‌ക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

രുചികരമായ എല്ലാ ഭക്ഷണവും മോശമല്ല- ഡാർക്ക് ചോക്‌ളേറ്റ്, സ്‌പെഗറ്റി, മുന്തിരി, തക്കാളി, സൂപ്പ്, ഉള്ളി, വാൽ നട്ട്‌സ് എന്നിവയെല്ലാം രുചികരമാകുന്നതിനൊപ്പം ആരോഗ്യപ്രദവുമാണ്.

കളർഫുൾ- പല വർണ്ണങ്ങളിലുള്ള ധാന്യങ്ങളും പച്ചക്കറികളും (കുറഞ്ഞത് നാലെണ്ണമെങ്കിലും) ദിവസവും കഴിക്കാം. ചെറുപയർ, പരിപ്പ്, തക്കാളി, കാരറ്റ് (ചുവപ്പ്) വഴുതനങ്ങ, പിഞ്ചു വെള്ളരിക്ക, ചെഞ്ചീര/ പച്ചച്ചീര എന്നിവ ഒരുമിച്ചോ വോറെ വേറോയോ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഭക്ഷ്യവസ്‌തുക്കളാണ്. തീൻമേശയിൽ ബഹു വർണ്ണങ്ങളിലുള്ള വിഭവങ്ങൾ കാണുമ്പോൾ നല്ല വിശപ്പു തോന്നില്ലേ?

കടൽ വിഭവങ്ങൾ- ഡയറ്റിൽ മത്സ്യ വിഭവങ്ങൾ ഉൾപ്പെടുത്തുക. മത്തി, ചെറു മത്സ്യങ്ങൾ എന്നിവ കറി വച്ച് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ പ്രമേഹം, സ്ട്രോക്ക് തുടങ്ങിയവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കും. മത്സ്യത്തിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡുകൾ നേരിട്ട് ചർമ്മത്തിലെത്തുന്നു. ചർമ്മത്തിനത് പുതു തിളക്കവും കാന്തിയും പകരാൻ സഹായിക്കുന്നു.

പഴങ്ങൾ പച്ചക്കറികൾ- പരമാവധി പച്ചക്കറികളും പഴങ്ങളും കഴിക്കുക. ശരിയായതും ഉചിതവുമായ രീതിയിലാണ് ഭക്ഷണ രീതിയെങ്കിൽ ഇടവിട്ട് ഭക്ഷണം കഴിക്കുന്നത് ദോഷം ചെയ്യുകയില്ല. എന്നു വിചാരിച്ച് എന്തും വാരി വലിച്ച് കഴിക്കുക യുമരുത്. ഏതിലും മിതത്വം പുലർത്തുക.

തക്കാളി ആവാം- തക്കാളി ധാരാളമായി കഴിക്കുക. ലൈകോ പെന്നും മറ്റ് ആന്‍റി ഓക്‌സിഡന്‍റുകളുമുള്ള തക്കാളി ആരോഗ്യത്തിന് ഉത്തമമത്രേ. ജൈവകൃഷി ചെയ്‌ത തക്കാളിയാണ് ഉപയോഗിക്കേണ്ടത്.

വെള്ളനിറം വേണ്ട- ഡയറ്റിൽ നിന്നും മൂന്ന് വൈറ്റുകൾ ഒഴിവാക്കാം. അതായത് ബ്രഡ്, അരി, പഞ്ചസാര എന്നിവയാണ് ആ മൂന്നു വൈറ്റുകൾ. രക്‌തത്തിൽ പഞ്ചസാര വർദ്ധിക്കാൻ ഇവ കാരണങ്ങളാകാം. പകരം ഡയറ്റിൽ മുഴുധാന്യങ്ങൾ ഉൾപ്പെടുത്താം. മുഴുധാന്യങ്ങൾ അത്ര രുചികരമായി തോന്നുകയില്ലെങ്കിലും ശീലമാക്കുക വഴി രുചി ഇഷ്‌ടപ്പെട്ടു തുടങ്ങും.

പ്രാതൽ ഒഴിവാക്കരുത്- ഒരിക്കലും പ്രാതൽ ഒഴിവാക്കരുത്. വീട്ടിൽ നിന്നും ഇറങ്ങും മുമ്പ് പ്രാതൽ കഴിക്കുകയാണെങ്കിൽ ശരീര ഭാരം കുറയുമത്രേ. പ്രാതൽ കഴിക്കുന്ന വരിൽ കൂടുതൽ കലോറി എരിച്ചുകളയപ്പെടുന്നു. സമയം തെറ്റി പ്രാതൽ കഴിക്കുകയുമരുത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...