വ്യത്യസ്‌തരാണ് എല്ലാവരും. ഒരാളുടെ ഇഷ്‌ടാനിഷ്‌ടങ്ങളായിരിക്കണമെന്നില്ല വേറൊരാൾക്ക്. നിറത്തിലും രൂപത്തിലും സ്വഭാവത്തിലും മാത്രമല്ല. അഭിരുചികളിലും ഒരാൾ മറ്റൊരാൾക്കു സമമല്ല. ഈ പ്രത്യേകതയുള്ളതു കൊണ്ട് തന്നെ ജീവിതപങ്കാളികൾക്കിടയിൽ ലൈംഗിക ചോദനയും താത്പര്യവും ഒരേ അനുപാതത്തിൽ ഉണ്ടാവണമെന്നില്ലല്ലോ. പക്ഷേ, വ്യത്യസ്‌തത തിരിച്ചറിഞ്ഞാലേ താളപ്പിഴകളില്ലാത്ത ലൈംഗികജീവിതം സാധ്യമാവുകയുള്ളൂ.
പങ്കാളിയുമായുള്ള ഇഴുകിച്ചേരൽ സ്‌നേഹം കൊടുക്കലും വാങ്ങലുമാണ്. ഒരാളിൽ അതിന്‍റെ അളവ് കൂടുകയും മറ്റൊരാളിൽ അത് കുറയുകയും ചെയ്യുന്നത് രതിയുടെ സൗന്ദര്യം കെടുത്തും.
ആരോഗ്യകരമായ ദാമ്പത്യബന്ധത്തിന് ആരോഗ്യകരമായ ലൈംഗികതയും അനിവാര്യമാണ്. നല്ല സെക്‌സ് ജീവിതത്തിന് ഉണർവ്വും ആത്മവിശ്വാസവും നൽകും. ലൈംഗിക ജീവിതം മനോഹരമാക്കാനുള്ള വഴികൾ…
- പങ്കാളിയുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ ചോദിച്ചറിയാൻ ഇരുവരും മറക്കരുത്.
- ലൈംഗികമായി പെരുമാറാൻ പഠിക്കുക. ഇക്കിളിപ്പെടുത്തലും ലൈംഗിക ചിന്തയുണർത്തുന്ന വർത്തമാനങ്ങളും ലൈംഗിക ഭിന്നതകൾ കുറയ്‌ക്കും.
- പരസ്‌പരം കുറ്റപ്പെടുത്താതിരിക്കുക. വികാരങ്ങളും ചിന്തകളും അന്യോന്യം പങ്കിടുക.
- ലൈംഗികാവയവങ്ങൾ വൃത്തിയായി സൂക്ഷിച്ച് ലൈംഗിക ശുചിത്വം പാലിക്കുക. ഓരോ അവയവവും സുന്ദരമാണെന്ന വസ്‌തുത അറിഞ്ഞിരിക്കുക.
- ലിംഗോദ്ധാരണത്തിന് സ്‌ത്രീ പുരുഷനേയും യോനി ആർദ്രമാക്കുന്നതിന് പുരുഷൻ സ്‌ത്രീയെയും സഹായിക്കുക.
- ശരിയായ ലൈംഗിക അറിവ്, ഭയവും ഉത്കണ്ഠയും ഇല്ലാതാക്കുന്നു. ഭിന്ന ലൈംഗികതയെ കൈകാര്യം ചെയ്യാൻ ഇത്തരം അറിവുകൾ അനിവാര്യമാണ്.
- ഒരാളെ സെക്‌സിനായി നിർബന്ധിക്കുന്നതിലല്ല മിടുക്ക്, പകരം ലൈംഗികതയുടെ അന്തരീക്ഷമുണ്ടാക്കി ഇണയെ അതിലേക്ക് നയിക്കുവാനാണ് ശ്രമിക്കേണ്ടത്.
- മദ്യലഹരിയിൽ ലൈംഗികബന്ധത്തിനു ശ്രമിക്കരുത്. പങ്കാളിയുടെ ഇഷ്‌ടം കൂടി കണക്കിലെടുത്ത് മാത്രമേ സെക്‌സിൽ ഏർപ്പെടാൻ പാടുള്ളൂ.
- ഒരേ മനസ്സുമായി രതിയിൽ ഏർപ്പെടണം. നിർബന്ധപൂർവ്വമുള്ള രതി ആസ്വാദ്യകരമായിരിക്കുകയില്ല.
- ബലം പ്രയോഗിച്ചും കെട്ടിപ്പുണർന്നും നിർബന്ധിച്ചും ഒരാളിൽ ലൈംഗികവികാരം ഉണർത്താൻ കഴിയില്ല. അതിനാൽ മനസ്സിനെ ആദ്യം തൊടുക. ശരീരം തനിയെ ഉണർന്നുകൊള്ളും. സെക്‌സ് ആഗ്രഹിക്കുന്ന സമയത്ത് പങ്കാളികൾ ഇക്കാര്യവും ശ്രദ്ധിക്കണം.
- ലൈംഗികതയെന്നാൽ ലിംഗയോനി സംഗമം മാത്രമാണെന്ന ധാരണ വച്ചു പുലർത്തുന്ന ധാരാളം പേർ ഉണ്ട്. തന്‍റെ ശരീരത്തിന്‍റെ രതി കേന്ദ്രങ്ങളെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാവുന്നതാണ്. വേണമെങ്കിൽ സ്‌പർശനം, ചുംബനം എന്നിവയിലൂടെ മാത്രം രതിമൂർച്ഛ കൈവരിക്കാമെന്ന് പങ്കാളികൾ മനസ്സിലാക്കണം.
തയ്യാറെടുപ്പ്
പുരുഷനെപ്പോലെ സെക്‌സിനു വേണ്ടി പെട്ടെന്നു തയ്യാറാവാൻ സ്‌ത്രീകൾക്ക് കഴിയാറില്ല. എതിർ ലിംഗത്തോട് തോന്നുന്ന ലൈംഗിക ഇഷ്‌ടമാണ് പുരുഷനെ അതിനു പ്രേരിപ്പിക്കുന്നത്. എന്നാൽ സ്‌ത്രീക്ക് സെക്‌സിനായി ഒരുങ്ങേണ്ടതുണ്ട്. അങ്ങനെയല്ലാതെയുള്ള സെക്‌സ് സ്‌ത്രീയെ സംബന്ധിച്ച് ഒരു ചടങ്ങ് മാത്രമാവും.
സ്‌നേഹപ്രകടനത്തിനും അതുവഴി ലൈംഗിക പൂർത്തീകരണത്തിനും വഴിതുറക്കണമെങ്കിൽ ഒരു സ്‌ത്രീക്ക് പങ്കാളിയോട് മാനസികമായ അടുപ്പം ഉണ്ടാവണം. നിർബന്ധപൂർവ്വമുള്ള സെക്‌സ് സ്‌ത്രീ ഒരിക്കലും ഇഷ്‌ടപ്പെടുകയില്ല. ഇഷ്‌ടമില്ലാത്ത ഒരാളുടെ ലൈംഗികദാഹം തീർക്കാനുള്ള ഉപകരണമാകാനേ അത്തരം അവസരങ്ങളിൽ സ്‌ത്രീകൾക്ക് കഴിയൂ. സ്വകാര്യതയുടെ അന്തരീക്ഷത്തിൽ മാത്രമേ സ്‌ത്രീമനസ്സും ശരീരവും ഉണരുകയുള്ളൂ എന്ന് മനസ്സിലാക്കുക. ഈ സാഹചര്യത്തിൽ മാത്രമേ ആനന്ദകരമായ സെക്‌സിൽ ഇരുവർക്കും പങ്കാളികൾ ആവാൻ സാധിക്കുകയുള്ളൂ.
ലൈംഗിക വികാരവും ശാരീരിക മാറ്റങ്ങളും
സ്‌ത്രീ വൈകാരികമായി ഉണരുമ്പോൾ ശരീരം ചില മാറ്റങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ലൈംഗിക ബന്ധം സ്‌ത്രീക്ക് ആസ്വാദ്യകരമാകുന്നുണ്ടോ എന്നറിയാനുള്ള മാർഗ്ഗം കൂടിയാണിത്.
യോനിയിലെ മാറ്റങ്ങൾ: യോനി പേശികൾ അയയുന്നു. വഴുവഴുപ്പ് നിറയുന്നു, യോനി ഭിത്തിയിലെ തരളിത മേഖല വിങ്ങുന്നു, യോനിനാളത്തിന്‍റെ പുറത്തെ മൂന്നിലൊന്ന് ഭാഗവും വികസിക്കുന്നു. ലിംഗത്തെ സ്വീകരിക്കാനും രതിമൂർഛയ്‌ക്ക് ഒരുങ്ങാനുമുള്ള തയ്യാറെടുപ്പാണിത്. പെൽവിക് പേശികളും ഗർഭപാത്രവും ലൈംഗികതാളത്തിനൊപ്പം മേൽപ്പോട്ടേയ്‌ക്ക് തള്ളുന്നു.
ഹൃദയമിടിപ്പ് കൂടുന്നു: ഹൃദയമിടിപ്പ്, ശ്വാസോച്‌ഛ്വാസം, പേശിവലിവ് എന്നിവയുടെ തോതും ശക്‌തിയും വർദ്ധിക്കുന്നു. മാറിടവും കഴുത്തും കവിളുകളും ചുവക്കുന്നു, കൃഷ്ണമണികൾ വികസിക്കുന്നു.
സ്‌ത്രീ ലൈംഗികമായി ഉണരുന്നതിന്‍റെ ചില ലക്ഷണങ്ങൾ മാത്രമാണിത്.
നിങ്ങൾക്കറിയാമോ?
- ഒരു സ്‌ത്രീക്ക് ലൈംഗിക വികാരം അതിന്‍റെ ഉച്ചസ്‌ഥായിയിലെത്താൻ കുറഞ്ഞത് 10-15 മിനുട്ട് നേരത്തെ ഫോർപ്ലേ വേണ്ടിവരും. അതിനാൽ ധൃതി ഒഴിവാക്കുക.
- രതിമൂർച്ഛയോട് ഒരു സ്‌ത്രീ എത്ര മാത്രം അടുത്തുവോ അത്ര തന്നെ എളുപ്പമാണ് ആ അവസ്‌ഥ നഷ്‌ടപ്പെടാനും.
- ഇടുപ്പിലെ തലോടലും ചുംബനവും സ്‌ത്രീകളിൽ ലൈംഗിക ഉണർവുണ്ടാക്കും.
- ഏതെങ്കിലും ഒരു ഭാഗത്ത് സ്‌പർശിക്കരുതെന്ന് സ്‌ത്രീ ആവശ്യപ്പെട്ടാൽ പങ്കാളി അത് അംഗീകരിക്കണം.
- യോനി നാളത്തിന് മുകൾഭിത്തിയിലാണ് ജി-സ്‌പോട്ട് എന്ന അനുഭൂതി കേന്ദ്രം. ഈ ബിന്ദുവിലെ സ്‌പർശം സ്‌ത്രീയെ വികാര പരവശയാക്കുമെന്ന് ലൈംഗിക ഗവേഷകർ പറയുന്നു.