മനോഹരമായ താഴ്‌വരകളിലൂടെ, ചിലപ്പോൾ നിബിഡ വനങ്ങളിലൂടെ, ചിലപ്പോൾ തുരങ്കങ്ങളിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയും കടന്നുപോകുന്ന ടോയ്‌ ട്രെയിനിന്‍റെ യാത്ര ഇപ്പോഴും ആളുകളെ വല്ലാതെ ത്രില്ലടിപ്പിക്കുന്നു. കുടുംബത്തോടൊപ്പം ഇത്തരമൊരു യാത്രയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, ലോക പൈതൃകത്തിൽ ഉൾപ്പെട്ട ഷിംല, ഊട്ടി, മാതേരൻ, ഡാർജിലിംഗ് എന്നിവിടങ്ങളിലെ ടോയ് ട്രെയിനിനേക്കാൾ മികച്ചത് മറ്റെന്താണ്?

കാൽക്ക- ഷിംല ടോയ് ട്രെയിൻ

ഹിമാചൽ പ്രദേശിന്‍റെ മനോഹരമായ താഴ്‌വര എപ്പോഴും സഞ്ചാരികളെ ആകർഷിക്കുന്നു. എന്നാൽ കാൽക്ക- ഷിംല ടോയ് ട്രെയിനിന്‍റെ കാര്യം മറ്റൊന്നാണ്. 2008-ൽ യുനെസ്കോ ഇതിന് ലോക പൈതൃക പദവി നൽകി. 1903 നവംബർ 9 നാണ് കാൽക്ക ഷിംല ട്രെയിൻ യാത്ര ആരംഭിച്ചത്. കാൽക്ക കഴിഞ്ഞ് ശിവാലിക് കുന്നുകളുടെ വളഞ്ഞുപുളഞ്ഞ പാതകളിലൂടെ, ഏകദേശം 2076 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷനായ ഷിംലയിൽ ട്രെയിൻ എത്തിച്ചേരുന്നു. 2 അടി 6 ഇഞ്ച് ഇടുങ്ങിയ ഗേജ് പാതയിലാണ് ഇത് പ്രവർത്തിക്കുന്നത്.

ഈ റെയിൽവേ റൂട്ടിൽ 103 ടണലുകളും 861 പാലങ്ങളുമുണ്ട്. ഈ റൂട്ടിൽ ഏകദേശം 919 വളവുകൾ ഉണ്ട്. ചില വളവുകൾ വളരെ ഷാർപ് ആണ്. അവിടെ ട്രെയിൻ 48 ഡിഗ്രി കോണിൽ കറങ്ങുന്നു. ഷിംല റെയിൽവേ സ്‌റ്റേഷനെ കുറിച്ച് പറയുകയാണെങ്കിൽ, ചെറുതും എന്നാൽ മനോഹരവുമായ ഒരു സ്റ്റേഷൻ. ഇവിടെ പ്ലാറ്റ്ഫോം നേരെയല്ല, ചെറുതായി വളഞ്ഞതാണ്. ഇവിടെ നിന്നാൽ ഒരു വശത്ത് ഷിംല നഗരത്തിന്‍റെ മനോഹരമായ കാഴ്ചകളും മറുവശത്ത് താഴ്വരകളും കുന്നുകളും കാണാം.

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ (ടോയ് ട്രെയിൻ) 1999 ഡിസംബറിൽ യുനെസ്കോ ലോക പൈതൃക പദവി നൽകി. ഇത് ന്യൂ ജൽപായ്ഗുഡിയിൽ നിന്ന് ഡാർജിലിംഗ് വരെയാണ്. ഇത് തമ്മിലുള്ള ദൂരം ഏകദേശം 78 കിലോമീറ്ററാണ്. ഈ രണ്ട് സ്റ്റേഷനുകൾക്കുമിടയിൽ ഏകദേശം 13 സ്റ്റേഷനുകളുണ്ട്. ഈ മുഴുവൻ യാത്രയും ഏകദേശം എട്ട് മണിക്കൂറാണ്. പക്ഷേ എട്ട് മണിക്കൂർ നീണ്ട ഈ ആവേശകരമായ യാത്ര നിങ്ങൾക്ക് മറക്കാൻ കഴിയില്ല. ട്രെയിനിൽ നിന്നുള്ള കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്. ഈ ട്രെയിനിൽ നിങ്ങൾ യാത്ര ചെയ്തിട്ടില്ലെങ്കിൽ ഡാർജിലിംഗിലേക്കുള്ള നിങ്ങളുടെ യാത്ര അപൂർണ്ണമായി കണക്കാക്കും.

നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന ഈ ട്രെയിൻ, തേയിലത്തോട്ടങ്ങൾ , പച്ചപ്പ് നിറഞ്ഞ കാടുകൾക്കിടയിലൂടെയും, മലനിരകളിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമങ്ങളിലൂടെയും കടന്നുപോകുന്നു. അതിന്‍റെ വേഗതയും വളരെ കുറവാണ്. പരമാവധി വേഗത 20കി. മണിക്കൂറിൽ ആണ്. വേണമെങ്കിൽ ഓടി വണ്ടി പിടിക്കാം. ഈ റൂട്ടിലെ സ്റ്റേഷനുകളും നിങ്ങളെ ബ്രിട്ടീഷ് കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നു.

ഡാർജിലിംഗിന് അൽപ്പം മുമ്പാണ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള റെയിൽവേ സ്റ്റേഷനായ ഘും സ്റ്റേഷൻ. ഏകദേശം 7407 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു രക്തസാക്ഷി സ്മാരകമുണ്ട്. ഡാർജിലിംഗിന്‍റെ മുഴുവൻ മനോഹരമായ കാഴ്ച ഇവിടെ നിന്ന് കാണാം. 1879നും 1881നും ഇടയിലാണ് ഇത് നിർമ്മിച്ചത്. കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഡാർജിലിംഗിൽ വിനോദസഞ്ചാരികൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഹാപ്പി വാലി ടീ എസ്റ്റേറ്റ്, ബൊട്ടാണിക്കൽ ഗാർഡൻ, ബറ്റാസിയ ലൂപ്പ്, വാർ മെമ്മോറിയൽ, കേബിൾ കാർ, ഗോമ്പ, ഹിമാലയൻ മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മ്യൂസിയം തുടങ്ങിയവ ഡാർജിലിംഗിലും പരിസരത്തും നിങ്ങൾക്ക് കാണാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...