വരുമാനത്തിന് അനുസൃതമല്ലാതെ വീട്ടുച്ചെലവുകൾ വർദ്ധിച്ചു വരുന്നത് നമ്മെ അസ്വസ്ഥരാക്കാറുണ്ട്. ഈ സാഹചര്യത്തിൽ ചെലവുകൾ കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള ചില ടിപ്സുകളിതാ.

നല്ലൊരു സേവിംഗ് അക്കൗണ്ട്

പതിവായി പണം ഡെപ്പോസിറ്റ് ചെയ്യുന്നത് അല്ലെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതിന് പുറമെ മികച്ച പലിശ നൽകുന്ന മറ്റെതെങ്കിലും ബാങ്കിൽ കൂടി സേവിംഗ്സ് അക്കൗണ്ട് ഓപ്പൺ ചെയ്യുക. ഇത്തരത്തിൽ ഉള്ള സേവിംഗ്സ് അക്കൗണ്ട് മികച്ചൊരു സമ്പാദ്യമായി വളർത്തുക.

വൈദ്യുതി ഉപയോഗം കുറയ്ക്കുക

പണം മിച്ചം പിടിക്കുന്നതു പോലെ വൈദ്യുതിയുടെ പാഴ്ച്ചെലവും പരമാവധി നിയന്ത്രിക്കാം. മിക്കവരും ഇന്ന് വീട്ടിലിരുന്ന് ഔദ്യോഗിക ജോലി നിർവഹിക്കുന്നതിനാൽ വൈദ്യുതിയുടെ ഉപയോഗം കൂടാം. അതിനാൽ അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി അനാവശ്യമായി കത്തി കിടക്കുന്ന ട്യൂബ്‍ലൈറ്റുകളും ഫാനും ഓഫ് ചെയ്യാം. അതുപോലെ ഏസിയുടെ ഉപയോഗത്തിലും നിയന്ത്രണം പുലർത്താം. ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ വീട്ടിലുള്ള ലൈറ്റുകളും മറ്റ് ഗൃഹോപകരണങ്ങളും ഓഫാക്കിയിടുക. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് എൽഇഡി ബൾബുകളും ട്യൂബ്‍ലൈറ്റുകളും ഉപയോഗിക്കാം.

മന്ത്‍ലി ബജറ്റ് തയ്യാറാക്കാം

അൽപ്പം ശ്രമകരമായ കാര്യമായതിനാൽ ഭൂരിഭാഗംപ്പേരും മന്ത്‍ലി ബജറ്റ് തയ്യാറാക്കുന്നത് ഒഴിവാക്കാറുണ്ട്. എങ്കിലും വരവും ചെലവും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നതിനും ചെലവ് നിയന്ത്രിക്കുന്നതിനും ബജറ്റ് തയ്യാറാക്കാം.

പണം എന്തിനെല്ലാം മുടക്കി, ബാങ്കിടപ്പാടുകൾ എന്നിവയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ കുറിച്ച് വയ്ക്കുക. അടുത്ത മാസം തുടങ്ങി എത്ര തുക ചെലവഴിക്കണമെന്നും സേവിംഗ്സ് എത്രയാണ് എന്നീങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചും ഒരു ധാരണ കിട്ടാൻ ഇത് സഹായിക്കും. അത്യാവശ്യമുള്ള ചെലവുകളേതെന്ന് ഉറപ്പ് വരുത്താനും അനാവശ്യമായവ ഒഴിവാക്കാനും ബജറ്റ് സഹായിക്കും.

ഷോപ്പിംഗ് ലിസ്റ്റ് തയ്യാറാക്കാം

ലിസ്റ്റ് ഒന്നും തയ്യാറാക്കാതെ ഷോപ്പിംഗിന് പോകുന്നത് അനാവശ്യ വസ്തുക്കൾ വാങ്ങി കൂട്ടാൻ ഇടയാക്കും. ചിലപ്പോൾ ഇതുകൊണ്ട് പ്രതീക്ഷിക്കാത്ത പണച്ചെലവുണ്ടാകാം. അതിനാൽ ഇത്തരം സാഹചര്യം ഒഴിവാക്കാൻ മുൻക്കൂട്ടി ഒരു ലിസ്റ്റ് തയ്യാറാക്കാം.

നികുതി പണം ലാഭിക്കുക

ഒരു പക്ഷേ ഇത്തരത്തിൽ പണം എങ്ങനെ മിച്ചം പിടിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ അദ്ഭുതം തോന്നാം. നികുതി ലാഭിക്കാൻ പറ്റുന്ന പദ്ധതികൾക്കായി പണം ഇൻവെസ്റ്റ് ചെയ്യാം. ഉദാ: ലൈഫ് ഇൻഷ്യൂറൻസ് പോളിസികൾ എന്നിങ്ങനെ. ഒരു സാമ്പത്തിക വിദഗ്ദ്ധനുമായി ചർച്ച ചെയ്‌ത് ഇക്കാര്യങ്ങൾ മനസിലാക്കുന്നത് ഉചിതമായിരിക്കും.

വ്യത്യസ്തങ്ങളായ ധന നിക്ഷേപങ്ങൾ

വരുമാനം വർദ്ധിപ്പിക്കാനും ധന നിക്ഷേപങ്ങൾ നടത്താനും മികച്ചൊരുപാധിയാണിത്. ഫിക്സഡ് ഡെപ്പോസിറ്റ്, പോസ്റ്റ് ഓഫീസ് സേവിംഗ്സ്, മ്യൂച്ചൽ ഫണ്ട്സ് എന്നിവ വ്യത്യസ്തങ്ങളായ ധന നിക്ഷേപ മാർഗ്ഗങ്ങളാണ്. ഇതിന് പുറമെ ഇവയിൽ നിന്നും ലഭിക്കുന്ന റിട്ടേണുകളും ബോണസുകൾ ഉചിതമായ ഫിക്സഡ് ഡെപ്പോസിറ്റുകൾ, ഇക്വിറ്റി മാർക്കറ്റ് എന്നീങ്ങനെയുള്ളവയിൽ നിക്ഷേപിച്ച് കൂടുതൽ വരുമാനമുണ്ടാക്കാം.

വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക

പണച്ചെലവ് ഒഴിവാക്കാമെന്ന് മാത്രമല്ല മികച്ച ആരോഗ്യത്തിനും ഫിറ്റ്നസിനും ഇത് നല്ലൊരു മാർഗ്ഗമാണ്. ഓഫീസിൽ പോകുന്നവരാണെങ്കിൽ കൂടി വീട്ടിൽ തയ്യാറാക്കുന്ന ഉച്ചഭക്ഷണം കയ്യിൽ കരുതുക. ഇടയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് മോശം ശീലമല്ലെങ്കിലും എപ്പോഴും പുറത്ത് നിന്ന് കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകാം. അതുപോലെ പാഴ്ച്ചെലവും വർദ്ധിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...