തമിഴിൽ യേരി എന്നാൽ തടാകം എന്നാണ് അർത്ഥം. തടാകക്കരയിലെ കാട്. അതാണ് യേർക്കാട്. പേരുപോലെ തന്നെയാണ് പ്രദേശവും. സേലം ജില്ലയിലെ ഒരു ഹിൽ സ്റ്റേഷനാണ് യേർക്കാട്.

ചെന്നൈയുടെ വാണിജ്യകേന്ദ്രം ആണ് സേലം. ഇവിടെ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ യേർക്കാടിലെത്താം. വടക്കുകിഴക്കു ഭാഗത്തായിട്ടുള്ള ശെർവരയൻ മലനിരകളാണ് പ്രധാന ആകർഷണം. ഈ മലനിരകളിലാണ് തെക്കിന്‍റെ ആഭരണം എന്നു വിശേഷിപ്പിക്കുന്ന യേർക്കാട്.

കരിംപച്ച പുതച്ച മരങ്ങളും കാപ്പിത്തോട്ടങ്ങളും കുറ്റിക്കാടുകളും ഉൾപ്പെട്ട മോഹിപ്പിക്കുന്ന ജന്തുസസ്യജാലങ്ങൾ തീർച്ചയായും നിങ്ങളെ വിസ്മയിപ്പിക്കും. മനസ്സിൽ അശാന്തിയുടെ ചെറു ഇളക്കമെങ്കിലും ഉണ്ടെങ്കിൽ ഈ സുന്ദരമായ പ്രദേശം തീർച്ചയായും കാണുക.

പച്ചപുതച്ച മലനിരകളെക്കുറിച്ച് പറയും മുമ്പേ അങ്ങോട്ടുള്ള യാത്രയെക്കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. യേർക്കാടിലേക്ക് യാത്ര പദ്ധതിയിട്ടതിനു ശേഷമാണ് ഈ പാതയിലെ 20 ഓളം ഹെയർപിൻ വളവുകളെക്കുറിച്ച് അറിയുന്നത്.

സേലത്തു നിന്ന് കാറിൽ യാത്ര ആരംഭിക്കുമ്പോൾ നെഞ്ചിടിപ്പ് ഉയർന്നു പോയി. കൊടും വളവുകളിലൂടെയുള്ള യാത്ര ഭയം ജനിപ്പിക്കാറുണ്ട്. എന്നാൽ കുറച്ചു മുന്നോട്ടു പോയപ്പോഴേക്കും എന്‍റെ ഹൃദയമിടിപ്പ് സാധാരണ രീതിയിലേക്ക് മാറി. റോഡുകൾ വളരെ ഭംഗിയായി ഡിസൈൻ ചെയ്തതിനാലും കുണ്ടും കുഴിയുമൊന്നുമില്ലാത്തതിനാലും എന്‍റെ ശ്വാസകോശങ്ങൾ സാമാധാനത്തോടെയും ആഹ്ലാദത്തോടെയും ശ്വാസമെടുത്തു തുടങ്ങി. പാതയോരെത്തെ സംരക്ഷണ ഭിത്തികളും വ്യക്‌തമായ മാർക്കിംഗുകളും കൃത്യമായ സൈൻ ബോർഡുകളും ഡ്രൈവ് സുന്ദരമായ അനുഭവമാക്കി.

ഓരോ ഹെയർപിൻ വളുകളും യാത്രക്കാർ ശ്രദ്ധിക്കത്തക്കവണ്ണമാണ് റോഡിന്‍റെ ഡിസൈനിംഗ്. 1/20 മുതൽ 20/20 വരെയുള്ള വളവുകളെ ഇത്രയേറെ ഭംഗിയായി അപകടരഹിതമായി ഡിസൈൻ ചെയ്തിരിക്കുന്നത് മറ്റൊരു പാതയിലും കണ്ടിട്ടില്ല. അപകടങ്ങൾ പതിയിരിക്കുന്ന ആ പാതയിലൂടെ ഒരു ബട്ടർ സ്മൂത്ത് ഡ്രൈവ് ഞങ്ങൾക്ക് സാധിച്ചു!

ഹെയർപിൻ വളവുകളിൽ വണ്ടി നിർത്തുന്നത് അത്ര എളുപ്പമല്ലെങ്കിൽ കൂടിയും ചില ദൃശ്യങ്ങൾ മനസ്സിലും കാമറയിലെ ഒപ്പിയെടുക്കാൻ അതേ മാർഗ്ഗമുണ്ടായിരുന്നുള്ളു. കാറിന്‍റെ ഓരോ ചക്രമുരുളുമ്പോഴും ഓരോ കാഴ്ചകൾ! പാതയോരത്തെ കാടുകളിലും മരങ്ങളിലും കൂട്ടം കൂടി വാനരന്മാരുടെ ആഘോഷം. താഴെ നിന്ന് മല കയറി 5000 അടി ഉയരത്തിലെത്തിയതു പോലും അറിഞ്ഞില്ലെന്നതാണ് വാസ്തവം. ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങൾ മുകളിലെത്തി.

യേർക്കാടിലേക്ക് ഞങ്ങൾ എത്തുമ്പോൾ സമയം പുലർച്ചേ 7.30 ആയതേയുള്ളൂ. സൂര്യകിരണങ്ങൾ മലച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തുന്ന കാഴ്ചയിൽ മനസ്സ് ഉഷാറായി.

യേർക്കാടിൽ ആദ്യം സ്വാഗതം ചെയ്യുന്നത് അവിടെത്തെ തടാകം തന്നെയാണ്. ദക്ഷിണേന്ത്യയിലെ ഏക പ്രകൃതിദത്ത തടാകമാണിത്. ചുറ്റും വനത്തിന്‍റെ നിബിഢത, തടാകത്തിലേക്കുള്ള വഴിയിൽ ചെറു ടൗൺഷിപ്പുമുണ്ട് ഇവിടെ ഹോട്ടലുകൾ യഥേഷ്ടമുണ്ട് താനും. അവിചാരിതമായി സൂര്യൻ തന്‍റെ കിരണങ്ങളെ മടക്കി വിളിച്ച പ്രതീതി. ആകാശമാകെ കരിമേഘങ്ങൾ ഉരുണ്ടുകൂടി. എപ്പോൾ വേണമെങ്കിലും പെയ്യാം... പ്രതീക്ഷിച്ചപോലെ കനത്ത മഴ അലറിപ്പാഞ്ഞുവന്നു. അതിരറ്റ സന്തോഷമാണ് ആ കാഴ്ച നൽകിയത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് തരം സീസൺ കാണാൻ കഴിയുക. അത്ര ആഹ്ദാകരമായ അനുഭവമായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...