ഈയിടെയായി എന്‍റെ ഭാര്യ വിജയയ്ക്ക് സെയിൽസ് മേളകളിൽ പോകുവാനുള്ള ഹരം കൂടിയിരിക്കുന്നു. രാവിലെ ചായയെടുക്കുന്നതിനും പകരം പത്രമെടുക്കുവാനായി ഓടും അവൾ. രാഷ്ട്രീയ വാർത്തകൾ അവൾക്ക് അലർജിയാണ്. ആദ്യമേ പത്രത്തിലെ അറാമത്തെ പേജ് മറിക്കുന്നു. ഇതിൽ നഗരത്തിലെ സെയിൽസിനെക്കുറിച്ചുള്ള പരസ്യം നൽകിയത് ഇപ്രകാരമായിരുന്നു. 100 രൂപയ്ക്കുള്ളത് വെറും 40 രൂപയ്ക്ക് മാത്രം. കുട്ടികളുടെ വസ്ത്രങ്ങളിൽ 60 ശതമാനം ഇളവ്, പുതപ്പ് വളരെ വിലക്കുറവിന്.

ഒരു ദിവസം രാവിലെ പരസ്യം കണ്ട് അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ചായക്കോപ്പയുമായി എന്‍റെ അടുക്കലെത്തി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. “നോക്കൂ ഈ മാസം നിങ്ങളുടെ പിറന്നാളല്ലേ. ഹോട്ടൽ അവന്യൂ റീജന്‍റിൽ സെയിൽസ് മേള നടക്കുന്നു. അവിടെ ഷർട്ട് പകുതി വിലയ്ക്ക് ലഭിക്കും. ചേട്ടനൊരു പുതിയ ഷർട്ട് വാങ്ങാം. വൈകുന്നേരം ചേട്ടനിത്തിരി നേരത്തെ ഓഫീസിൽ നിന്നു വരണം. ഇന്ന് ലാസ്റ്റ് ഡേറ്റാണ്.”

“ഇല്ല വിജു, റിഡക്ഷൻ സെയിലിൽ മോശം സാധനമാണ് ലഭിക്കുന്നത്. അധികവും റിജക്ടു ചെയ്ത സാധാനങ്ങളായിരിക്കും. അതിൽ എന്തെങ്കിലുമൊക്കെ ഡിഫക്ട്സ് ഉണ്ടായിരിക്കും. വലിയ കമ്പനികളുടെ ഡ്യൂപ്ളിക്കേറ്റ് സാധനങ്ങളാണ് വിൽക്കുന്നത്. സാധനങ്ങൾക്ക് ഒരു ഗ്യാരണ്ടിയും കാണുകയില്ല. നമ്മളവിടെപ്പോയാൽ അവർ നമ്മളെ കൊള്ളയടിക്കും. പറയാറില്ലേ പണക്കാരൻ ഒരിക്കൽ കരയുമെങ്കിൽ, പാവപ്പെട്ടവൻ വീണ്ടും വീണ്ടും കരയുമെന്ന്. മാർക്കറ്റ് രീതികൾ കുറച്ചെങ്കിലും മനസ്സിലാക്കൂ ഭാര്യേ...” ഞാൻ പറഞ്ഞു.

“സെയിൽ എന്നു പറയുന്നത് ഒരു പ്രത്യേകതരം സൂത്രമാണ്. വില കുറഞ്ഞ വല വിരിച്ച് ഉപഭോക്താവ് എന്നു പറയുന്ന മീനുകളെ കുടുക്കാൻ എളുപ്പം കഴിയും. പ്രത്യേകിച്ച് സ്ത്രീകൾക്ക് മാർക്കറ്റിലെ തന്ത്രത്തെക്കുറിച്ച് അറിവില്ലായിരിക്കും. ഇവർ സെയിൽ എന്ന ബോർഡ് കാണുമ്പോഴേക്കും സെയിൽ മാർക്കറ്റിലേക്ക് ഒറ്റ ഓട്ടമാണ്.”

ഇതു പറഞ്ഞപ്പോഴേക്കും അവൾക്ക് ദേഷ്യമായി. ഞാനവളെ കുറേ തമാശകൾ പറഞ്ഞ് സന്തോഷിപ്പിക്കുവാൻ ശ്രമിച്ചു. എന്നാൽ അവൾ വഴുക്കലുള്ള ഒരു കുടം പോലായിരുന്നു. ഭാര്യ വാശി പിടിക്കുകയാണെങ്കിൽ ഭർത്താവിനെ സംബന്ധിച്ച് ഒറ്റ കണക്കുകൂട്ടലേ ഉണ്ടാകൂ. ഒന്നല്ലെങ്കിൽ ഭാര്യയുടെ ദേഷ്യം സഹിച്ച് ദിവസം മുഴുവനും ഉപവസിക്കണം. അല്ലെങ്കിൽ സെയിൽ നടക്കുന്ന മാർക്കറ്റിൽ പോയി കീശ കാലിയാക്കണം.

ഉപവസിക്കുന്ന രോഗം എനിക്കില്ലായിരുന്നു. പിണങ്ങിയിരിക്കുന്ന ഭാര്യക്കു മുന്നിൽ കീഴടങ്ങുന്നതാണ് ഉചിതമെന്നു തോന്നി. ഞാൻ പറഞ്ഞു, “ശരി ഞാൻ നിന്‍റെ മുന്നിൽ തോറ്റു. വിജയേ, നിന്‍റെ പേരു പോലെ തന്നെ നീ എപ്പോഴും ജയിക്കാനായി ജനിച്ചവളാണ്. ഞാൻ വൈകുന്നേരം വേഗം വരാം.”

ഓഫീസിലേക്കു പോകുമ്പോൾ ഞാൻ ആദ്യമേ തന്നെ ബാങ്കിൽ നിന്നും 2000 രൂപയെടുത്തു. വൈമനസ്യത്തോടു കൂടി സർക്കാർ ജോലി ചെയ്‌തിട്ട് തന്‍റെ കുടുംബ ജീവിതം നശിച്ചു പോകുന്നതിൽ നിന്നും രക്ഷപ്പെടുന്നതിനായി സെയിൽ സെയിൽ എന്നു പറഞ്ഞ് വീട്ടിലെത്തിച്ചേർന്നു. എന്‍റെ വിജയ എന്നേയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവൾ പുഞ്ചിരിച്ച മുഖവുമായി ചൂടുള്ള ഭക്ഷണമെനിക്ക് വിളമ്പി. ഞാനവളുടെ കുശലതന്ത്രം മണത്തറിഞ്ഞിരുന്നു, ആ സ്വാദിഷ്ഠമായ ഭക്ഷണം അഥവാ തന്നെ കൊലപാതകം ചെയ്യാനുള്ള ബ്ലേഡ് മൂർച്ച കൂട്ടി സെയിൽ മേളയിൽ വച്ച് എന്‍റെ കീശ കീറാമല്ലോ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...