ഷൈലജയുടെ കാൽ ആക്സലേറ്ററിൽ അമർന്നുകൊണ്ടേയിരുന്നു. പോരാ, സ്പീഡ് ഇത്രയും പോരാ എന്നായിരുന്നു അപ്പോൾ, മനസ്സിന്‍റെ പാച്ചിൽ. ആരൊയൊക്കെയോ തോൽപിക്കാൻ, എന്തിനെയൊക്കെയോ പേടിച്ചുള്ള ഒരു മരണപ്പാച്ചിൽ..

ആലുവായിലുള്ള അമ്മവീട്ടിൽ നിന്നിറങ്ങിയപ്പോൾ വിമൻസ് ക്ലബ്ബിലൊന്നു കയറി. എല്ലാ മുഖങ്ങളിലും ഒരു അവിശ്വസനീയത കാണാമായിരുന്നു. പെട്ടെന്ന് ലതിക ലത്തീഫ് വന്ന് കരം ഗ്രഹിച്ചു.

“ഹലോ ഷൈലു, നീയിപ്പോഴെത്തിയതേയുള്ളോ?”

മറുപടി അവൾക്കാവശ്യമില്ലായിരുന്നു. ചുണ്ടുകോട്ടി ഒന്നു ചിരിച്ചശേഷം മറിയ പോളിന്‍റെയടുത്തേക്ക് ചെന്നു. തന്നെ കണ്ടപ്പോൾ അവൾ പരുങ്ങുന്നതായി തോന്നി. അവൾ പ്രതീക്ഷിക്കുന്നതിനു മുമ്പു തന്നെ തന്‍റെ വലതുകൈ അവളുടെ ഇടതുകവിളിൽ ശക്തിയായി പതിച്ചു കഴിഞ്ഞിരുന്നു. അവൾക്കറിയാം താനെന്തിനാണ് അത് ചെയ്തതെന്ന്. സ്തംഭിച്ചു നിൽക്കുന്നവരെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് പുറത്തേക്കു നടന്നു.

നേരെ കാറിൽ കയറി റിവേഴ്സെടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആരോ പറയുന്നതു കേട്ടു “ഇതവളുടെ ഒടുക്കത്തെ പോക്കാകട്ടെ...”

ഒന്നു തിരിഞ്ഞു നോക്കി. അതു പറഞ്ഞവളാരാണെന്നു മനസ്സിലായില്ല. കാർ പുറത്തേക്കെടുക്കുമ്പോൾ മനസ്സു പറഞ്ഞു, “അതേ, ഇതെന്‍റെ ഒടുക്കത്തെ  പൊക്കു തന്നെയാണ്.”

നാഷണൽ ഹൈവേയിൽ കൂടി കാർ ഓവർസ്പീഡിൽ പാഞ്ഞു. പനമ്പള്ളി നഗറിലെ തന്‍റെ വീടായിരുന്നു ലക്ഷ്യം. ഒരുപാട് ശാപങ്ങൾ തന്‍റെ തലയ്ക്കു മുകളിലുണ്ട്. അത് സാധ്യമാവുന്നെങ്കിൽ… അത് തന്‍റെ കാറോട്ടത്തിൽക്കൂടി തന്നെയായാൽ അതല്ലേ നല്ലത്. ഒന്നുരണ്ടിടത്ത് ട്രാഫിക് പോലീസ് കൈകാണിച്ചു. കണ്ടില്ലെന്നു നടിച്ച് മുന്നോട്ടു പാഞ്ഞു. ഒരു പെണ്ണായതുകൊണ്ട് അവർ തന്നെ പിന്തുടർന്നുവരില്ല. നമ്പർ നോട്ട് ചെയ്യുന്നതു കണ്ടു. തന്‍റെ വേഗത കണ്ടിട്ടാവണം എതിരെ വരുന്ന വാഹനങ്ങൾ ഒതുങ്ങിപ്പോയിരുന്നു. അവർ കരുതിയിരിക്കും... ഇവൾ രണ്ടും കൽപിച്ചിറങ്ങിയവൾ തന്നെയാണ്.

ഷൈലജയ്ക്ക് തന്നോടുതന്നെ വെറുപ്പു തോന്നി. കാറിന്‍റെ സാപീഡിനൊത്ത് മനസ്സും പിന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. ഒന്നും ആഗ്രഹിച്ചിരുന്നില്ല. കാരണം ഒരു മിഡിൽക്ലാസ് ഫാമിലിയിൽ ജനിച്ചു വളർന്ന തനിക്ക് അതിനർഹതയുണ്ടെന്നു തോന്നിയില്ല. താൻ ജനിച്ചതേ ശാപം എന്നു കരുതുന്ന ബന്ധുക്കളുടെ മുന്നിൽപ്പെടാതെ അകന്നുമാറി എന്നും അമ്മയോടൊട്ടി നിൽക്കുവാനായി വെമ്പൽ കൊണ്ടു. എന്തോ കണ്ടു ഭയന്നു പകച്ചു. ഏങ്ങളടി കൂടി മറന്ന്, അരക്ഷിതാവസ്ഥയിലെന്നപോലെ നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ രൂപം മനസ്സിലെപ്പോഴും മായാത നിൽക്കുന്നു. അത് തന്‍റേതായിരുന്നെന്നറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണീ വെറുപ്പ്. തന്നെ എതിർക്കുന്ന എല്ലാറ്റിനോടും ഒരു പക. ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നൊരു വാശി.

അമ്മ, അമ്മാവന്മാരുടെ മുന്നിൽ കാശിനായി കൈ നീട്ടുമ്പോൾ തനിക്ക് അവരോടായിരുന്നില്ല വെറുപ്പ്. അച്ഛനോടായിരുന്നു. ഒരിക്കലും അമ്മയുടെ കണ്ണിൽ നീര് പൊടിയരുതെന്ന് ആശിച്ചു. അതിനായി മനസ്സിനെ സജ്ജമാക്കുകയായിരുന്നു അപ്പോൾ മുതൽ.

അച്ഛനും അമ്മയും തെറ്റിയതെന്തിനെന്ന് ഇപ്പോഴും തനിക്കറിയില്ല. ഒരുപാട് നാൾ അടുത്തറിഞ്ഞതിനു ശേഷം ഒന്നായവർ. രണ്ടുപേരുടേയും ഫാമിലി സ്റ്റാറ്റസ് വളരെ കേമം അച്ഛന്‍റെ വീട്ടുകാർക്കെല്ലാം എന്നും തന്നെ ഏറെ ഇഷ്ടമായിരുന്നു.

അച്ഛമ്മ മരിച്ചതറിഞ്ഞ് അച്ഛന്‍റെ അനിയത്തി (ചിറ്റ) വന്നപ്പോഴാണ് ഞാനവരെ ആദ്യമായി കണ്ടത്. അച്ഛമ്മയുടെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി. തന്നോടവർക്ക് എന്തിഷ്ടമായിരുന്നു, അമ്മൂ... എന്നുള്ള വിളി ഇപ്പോഴും കാതിലുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...