സിൽവർ നിറത്തിലുള്ള ആ ചെറിയ കാർ ഗേറ്റു കടന്ന് റോഡിലെ തിരക്കിൽ മറയും വരെ ഉത്തര കണ്ണെടുത്തില്ല. അവളുടെ കാതിൽ ശേഖർ ദാസ് പറഞ്ഞ വാക്കുകൾ അപ്പോഴും നിറഞ്ഞുനിന്നു.

“എനിയ്‌ക്ക് നാളേയ്‌ക്കകം മറുപടി ലഭിക്കണം.”

അങ്ങനെ പെട്ടെന്ന് മറുപടി പറയാവുന്ന ഒരു ചോദ്യമല്ലല്ലോ ശേഖർ ചോദിച്ചത്. ജീവിതത്തിൽ ഇനി ഇങ്ങനെ ഒരു ചോദ്യത്തെ നേരിടേണ്ടി വരുമെന്ന് താൻ കരുതിയിരുന്നേയില്ലല്ലോ. എന്നിട്ടും അതു സംഭവിച്ചു.

വിവാഹത്തിന് സമ്മതമാണോ? ഇതാണ് ശേഖറിന്‍റെ ചോദ്യം.

ഇതിന് അതെയെന്നോ അല്ലെന്നോ മറുപടി നൽകാം. അതിലേതുവേണം എന്ന സന്ദേഹത്തിൽ കഴമ്പില്ല. തന്‍റെ മനം ആഗ്രഹിച്ച ഒരു ചോദ്യവും അതിന്‍റെ ഉത്തരവും. പക്ഷേ, മറ്റുള്ളവരുടെ പ്രതികരണം, പ്രത്യേകിച്ച് വീട്ടുകാരുടെ... അതാണ് ഉത്തരയെ ആശങ്കപ്പെടുത്തുന്നത്. ഉത്തര വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത കേട്ടാൽ ആരാണ് അന്തം വിടാത്തത്.

ഈ പ്രായത്തിൽ ഉത്തരയ്‌ക്ക് എന്തിന്‍റെ കേടാണ് എന്നു ചോദിക്കാത്തവർ വിരളമായിരിക്കും. വയസ് 40 കഴിഞ്ഞു. ഇനി ആണോ കെട്ടി, കുഞ്ഞുകുട്ടിപരാധീനക്കാരിയാകാൻ പോകുന്നത്? ആരാണാവോ ആ നിർഭാഗ്യവാൻ... അയാൾ ശരിക്കും കല്ല്യാണം കഴിക്കാനാണോ വിളിക്കുന്നത്? അല്ലേ, വീട്ടുവേലക്കാരികൾക്കൊക്കെ എന്താ ഒരു ഡിമാന്‍റ്? അപ്പോ പിന്നെ ഇതു സൂത്രമല്ലേ... ഉണ്ണുണ്ണിയമ്മാവൻ നെഞ്ചു തടവി പറയുന്നത് ഉത്തരയ്‌ക്ക് കൺമുന്നിൽ തെളിഞ്ഞുവന്നു.

യഥാർത്ഥത്തിൽ ശേഖർ തന്നെ സ്‌നേഹിക്കുന്നുണ്ടോ? സൗന്ദര്യത്തിൽ ആകൃഷ്‌ടനായി വന്നുവെന്നു കരുതാൻ താൻ അത്ര വലിയ സുന്ദരിയൊന്നുമല്ല. എങ്കിലും ആകർഷകത്വം ഉള്ള മുഖമാണ് തന്‍റേതെന്ന് പണ്ട് കൂട്ടുകാർ പറയാറുണ്ട്. യൗവ്വനം നശിക്കാത്ത ശരീരവുമായി ഒറ്റയ്‌ക്കുള്ള ജീവിതം പലവിധ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയി. ആരുടേയും കണ്ണുകൾ തന്നിൽ പതിയരുത് എന്ന് ഉത്തര ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.

നിറപ്പകിട്ടുള്ള വസ്‌ത്രങ്ങൾ ധരിക്കാൻ ഇഷ്‌ടമില്ലാഞ്ഞിട്ടല്ല. മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഭംഗിയായ വസ്‌ത്രധാരണം വരെ വേണ്ടെന്നു വച്ചിട്ടുണ്ട്. എന്നിട്ടും ശേഖർ തന്നെ എങ്ങനെ ശ്രദ്ധിച്ചു...? തന്നേക്കാൾ പ്രായം കുറഞ്ഞ സുന്ദരികളെ അയാൾക്ക് ഒരു പ്രയാസവുമില്ലാതെ കിട്ടുമെന്നിരിക്കേ, എന്താണ് ശേഖർ തന്നിൽ കണ്ടത്?

“എനിക്ക് ഉത്തരയെ വിവാഹം ചെയ്‌താൽ കൊള്ളാമെന്നുണ്ട്, താൻ എന്തു പറയുന്നു?” ഒരു മുഖവുരയും?ഇ ല്ലാതെയുള്ള ആ ചോദ്യം. സത്യം പറഞ്ഞാൽ മതിമറന്നു സന്തോഷിച്ച നിമിഷങ്ങളായിരുന്നില്ലേ അത്.

“കൊള്ളാം, താങ്കൾ ചുമ്മാ കളിയാക്കുകയാണല്ലേ, എത്രയോ പെൺകുട്ടികൾ നിങ്ങൾക്കു മുന്നിൽ ക്യൂ നിൽക്കുന്നു. അപ്പോഴാണോ... ഈ ഞാൻ?”

“ഉത്തര പറഞ്ഞതു ശരിയാ, ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്‌ക്കും എന്ന പോലെയാണ് എന്‍റെ അവസ്‌ഥ. എന്‍റേത് ആദ്യവിവാഹമല്ല. ആദ്യമായി ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയെക്കുറിച്ചോർക്കുമ്പോൾ അതുപോലൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ പറ്റുന്നില്ല.”

ശേഖർ പറഞ്ഞുതുടങ്ങി, തന്‍റെ പൂർവ്വ വിവാഹത്തിന്‍റെ കഥ.

ശേഖർ ആദ്യം ജോലി ചെയ്‌ത ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു നാൻസി. പരിചയമില്ലാത്ത നഗരവും ജനങ്ങളും. ഇതിനിടയിൽ നാൻസി നീട്ടിയ സൗഹൃദ ഹസ്‌തം വലിയ ആശ്വാസമായിരുന്നു. പിന്നീടെപ്പോഴോ അത് പ്രണയത്തിലേക്ക് വഴിമാറി. അങ്ങനെ ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...