“അൺബിലീവബിൾ...” ഉർവ്വശി അദ്ഭുതം കൂറിയമിഴികളോടെ ഗൗതമനേയും രേണുവിനേയും മാറി മാറി നോക്കി. “നിങ്ങൾ നേരത്തേ പരിചയക്കാരായിരുന്നുവല്ലേ. എന്നിട്ടെന്തേ ഒളിച്ചുവച്ചു?”

അവൾക്ക് എന്തു മറുപടി നൽകണമെന്നറിയാതെ രേണു ഗൗതമനെ നോക്കി.

“മോളേ.. ഞങ്ങൾ ചിലത് ഒളിച്ചുവച്ചു. അത് ശരിയാണ്. എല്ലാം വിശദമായി പിന്നീട് പറയാം. പക്ഷേ ഇക്കാര്യങ്ങളൊന്നും നീ ഉമയോടും ഉമേഷിനോടും ചൽക്കാലം പറയരുത്.” ഗൗതമൻ പറഞ്ഞു.

“പപ്പാ... എനിക്കൊന്നും മനസ്സിലാവുന്നില്ല...”

“ഞങ്ങൾ കോളേജ്മേറ്റ്സായിരുന്നു. വിവാഹിതരാകാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ജീവിതസാഹചര്യങ്ങൾ അതിനുള്ള ഭാഗ്യം നൽകിയില്ല.” ഗൗതമൻ ഇടർച്ചയോടെ പറഞ്ഞു.

കൂടുതൽ സംസാരിക്കാൻ നിൽക്കാതെ രേണുവിനെ ഉർവവ്ശി കൂട്ടിക്കൊണ്ടു പോയി. മുറിയിൽ ചെന്നപ്പോൾ അവൾ വാതിലടച്ചു കുറ്റിയിട്ടു.

“മമ്മീ.. എന്താ ഉണ്ടായത് മമ്മീ നിങ്ങളുടെ ജീവിതത്തിൽ...”

“സാധാരണ പ്രണയങ്ങൾക്കു സംഭവിക്കുന്നതൊക്കെ തന്ന. എല്ലാറ്റിനും കാരണം ഞാനായിരുന്നു മോളേ... അദ്ദേഹം ഒരു തെറ്റും ചെയ്തിരുന്നില്ല.” രേണു കൂടുതലൊന്നും പറയാൻ തയ്യാറായില്ല.

“പക്ഷേ, ഉമ ഒരിക്കലും ഇക്കാര്യം അറിയരുത്. മറ്റൊന്നുമല്ല. ആ സാധുവിനത് താങ്ങാനാവുമോ എന്നാണെന്‍റെ പേടി...” രേണു ഉർവ്വശിയെ വീണ്ടും ഓർമ്മിപ്പിച്ചു.

“പ്രോമിസ്...” രേണുവിന്‍റെ ഇരുതോളിലും പിടിച്ച് ഉർവ്വശി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

അമ്മയുടെ ജീവിതത്തിൽ നടക്കാതെ പോയ കാര്യമാണ് അപ്രതീക്ഷിതമായി തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്. ഉർവ്വശിക്ക് അദ്ഭുതം തോന്നി. അവൾ ഉമേഷിനെ ആദ്യമായി കണ്ടുമുട്ടിയ ദിനത്തെക്കുറിച്ച് ആലോചിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗാണ് ഉമേഷിന്‍റെ ഇഷ്ട വിഷയം. ഉർവ്വശിയുടേത് ബയോടെക്നോളജിയും കോളേജിലെ ഒരു സെമിനാറിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ആദ്യമായി ഉമേഷിനെ ഉർവ്വശി പരിചയപ്പെടുന്നത്. ഇന്ത്യാക്കാരയതുകൊണ്ടുള്ള ഒരു കൺസിഡറേഷൻ ആയിരുന്നു ആദ്യം രണ്ടുപേർക്കും. പിന്നീടത് പ്രണയമായി മാറിയതാണ്.

ഉർവ്വശി ആലോചിച്ചിരിക്കുന്നതു കണ്ടപ്പോൾ രേണു അവളെ വിളിച്ചു, “മോളേ, ഒരുങ്ങ് ഫ്ളൈറ്റിനുള്ള സമയമാകുന്നു.” അവർ വേഗം ഒരുങ്ങി താഴേക്കു വന്നപ്പോഴേക്കും ഉമ ലഞ്ച് തയ്യാറാക്കി കഴിഞ്ഞിരുന്നു. പിന്നെ കുറേ പായ്ക്കറ്റുകൾ റെഡിയാക്കി അവൾ രേണുവിനെ ഏൽപിച്ചു. അച്ചാർ മുതൽ രസഗുള വരെയുള്ള സാധനങ്ങൾ...

ഉമയുടെ നിർബന്ധത്തിനു വഴങ്ങി 11 മണിക്കു തന്നെ ലഞ്ച് കഴിച്ച ശേഷം രേണുവും ഉർവ്വശിയും നേരെ എയർപോർട്ടിലേക്ക് പോയി. ഉമേഷാണ് അവരെ കൊണ്ടുവിട്ടത്. കാലിഫോർണിയയ്ക്കുള്ള ഡയറക്ട് ഫ്ളൈറ്റാണ്. വിമാനത്താവളത്തിലിറങ്ങി ഒരു മണിക്കൂർ ബസിൽ പോകണം. സൈൻഹോജയിലെത്താൻ.

മാസങ്ങൾ കടന്നു പോയത് എത്ര വേഗമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രണ്ടുവട്ടം കൂടി ഉർവ്വശിയുടെ വീട്ടിൽ ഗൗതമനുമ കുടുംബവും പോയി. മെയ്മാസത്തിൽ വിവാഹം നടത്താനാണ് തീരുമാനം. അതിനു മുമ്പായി സൈൻഹോജയിലെ വീടും  കാലിഫോർണിയയിലെ ഷോപ്പും വിൽക്കാനുള്ള നടപടികൾ രേണു ആരംഭിച്ചിരുന്നു. ഗൗതമൻ മുന്നോട്ടുവച്ച ഒരു നിബന്ധന അതായിരുന്നുവല്ലോ. വിവാഹശേഷം രേണുവും വിജയും വാഷിംഗ്ടണിലേക്കു താമസം മാറ്റുകയാണെന്നറിഞ്ഞപ്പോൾ ഉമയ്ക്ക് വളരെ സന്തോഷമായി.

യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിൽ വിജയിന് അഡ്മിഷൻ ശരിയായി. താമസിയാതെ രേണു വടക്കൻ വിർജീനിയയിൽ ഒരു സ്റ്റോർ വാങ്ങുകയും ചെയ്തു. തന്‍റെ ബിസിനസ് തുടരനായിരുന്നു രേണുവിന്‍റെ തീരുമാനം. ഉമേഷിന്‍റെയും ഉർവ്വശിയുടേയും പരീക്ഷ കഴിഞ്ഞിട്ടാണ് വിവാഹം നടത്തിയത്. വാഷിംഗ്ടണിൽ ഏറ്റവും മികച്ച ഹാൾ തന്നെയാണ് ഗൗതമൻ വിവാഹത്തിന് തെരഞ്ഞെടുത്തത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...