അന്ന് നേരം പുലരുമ്പോൾ അരുന്ധതി എന്‍റെ അടുത്തു വന്നു. ഉണർന്നു കിടന്ന എന്നെ സൂക്ഷിച്ചു നോക്കി അരുന്ധതി അൽപനേരം നിന്നു. പിന്നെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു കൊണ്ട് ചോദിച്ചു. “ഫഹദ് സാറിനെ ഓർത്ത് മാഡം ഇന്നലെ രാത്രിയിൽ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. ഇനിയും ഈ അകൽച്ച വേണോ മാഡം. നിങ്ങൾക്ക് പുനർ വിവാഹിതരായി ഒരുമിച്ചു കഴിഞ്ഞു കൂടെ?”

ആ ചോദ്യം നേരിയ ഒരു ഞെട്ടൽ എന്നിലുളവാക്കി. അരുന്ധതിയിൽ നിന്ന് അത്തരമൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലുമിപ്പോൾ ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു. ഞങ്ങൾ മനസ്സു കൊണ്ട് എന്നും ഒരുമിച്ചായിരുന്നല്ലോ അരുന്ധതി എന്നു പറയുവാൻ തോന്നി. ശാരീരികമായ ഒത്തുചേരൽ ഞങ്ങളുടെ ജീവിതത്തിൽ അപ്രസ്കതമാണ് എന്നും. എന്‍റെ മനസ്സു വായിച്ചെന്ന പോലെ അരുന്ധതി പറഞ്ഞു.

“ഒരു പുനർവിവാഹം നിങ്ങൾക്കു രണ്ടുപേർക്കും ആവശ്യമില്ലായിരിക്കും. എങ്കിലും നാം ജീവിക്കുന്ന സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ അത് വേണമെന്നെനിക്കു തോന്നുന്നു. ഇല്ലെങ്കിൽ നാളെ ആളുകൾ പലതും പറഞ്ഞെന്നിരിക്കും.”

അരുന്ധതിയുടെ വാക്കുകൾക്ക് മറുപടി പറയും മുമ്പ് ഫഹദ്സാർ അങ്ങോട്ടേയ്ക്കു കടന്നു വന്നു. അദ്ദേഹം ചിരിച്ചു കൊണ്ടന്വേഷിച്ചു.

എന്താ സുഹൃത്തുക്കൾ തമ്മിലൊരു ഗൂഢാലോചന...എന്നെ ഇവിടെ നിന്ന് നാടു കടത്താനാണോ? അല്ല... അങ്ങിനെവല്ല ഉദ്ദേശവുമുണ്ടെങ്കിൽ നേരത്തെ പറഞ്ഞോളു കേട്ടോ...”

അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ പറഞ്ഞാലും സാർ മടങ്ങിപ്പോവുകയില്ലെന്നറിയാം. എങ്കിലും ഭാര്യാഭർത്താക്കന്മാരായിത്തന്നെ നിങ്ങൾക്കൊരുമിച്ച് ഇവിടെ കഴിഞ്ഞു കൂടെ എന്ന് ഞാൻ ചോദിക്കുകയായിരുന്നു. എങ്കിൽ ഈ രാത്രിയിലെ കൂട്ടു കിടപ്പ് ഞങ്ങൾക്ക് അവസാനിപ്പിക്കാമായിരുന്നു.”

അതിനുത്തരം നൽകാതെ ഫഹദ്സാർ ചിരിച്ചു കൊണ്ടിരുന്നു. അൽപം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു. “അല്ല... ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണെന്നറിയുന്നവർ ഇവിടെ ചുരുക്കമാണല്ലോ. വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കേണ്ടെന്നു കരുതിയാണ് ഞാൻ ഹോട്ടലിൽ മുറിയെടുത്തത്. അതുപക്ഷെ നിങ്ങൾക്കു ബുദ്ധിമുട്ടായെങ്കിൽ ഇന്നു രാത്രിയിൽ ഞാനിവിടെത്തന്നെ പുറത്ത് വരാന്തയിൽ കഴിഞ്ഞോളാം. മീരയ്ക്ക് കൂട്ടായി.”

“അല്ല... ഞാനുദ്ദേശിച്ചത് ഞങ്ങൾക്ക് കൂട്ടുകിടക്കാൻ വിഷമമുണ്ടെന്നല്ല...” പരുങ്ങലോടെ അരുന്ധതി വാക്കുകൾ ഉരുവിട്ടു. അതുകേട്ടു കൊണ്ട് അരുൺ കടന്നു വന്നു. “അല്ല... മമ്മി എന്താണു പറയുന്നതെന്നറിയില്ല. മാഡത്തെ ഒറ്റയ്ക്കാക്കുവാൻ ഞാൻ സമ്മതിയ്ക്കുമെന്ന് സാർ കരുതുന്നുണ്ടോ? എനിക്ക് മമ്മിയെപ്പോലെ തന്നെയാണ് മാഡവും.”

ആ വാക്കുകൾ ഒരിയ്ക്കൽ കൂടി എന്‍റെ മാതൃ ഹൃദയത്തെ കുളിരണിയിച്ചു. അരുൺ ഈ ലോകത്തിൽ ഞാനൊറ്റയ്ക്കല്ലെന്ന് നീ പണ്ടേ തെളിയിച്ചു തന്നു കഴിഞ്ഞുവല്ലോ മകനെ... അങ്ങനെ വികാരാധീനയായി ഞാൻ അരുണിനെക്കുറിച്ച് ചിന്തിച്ചപ്പോൾ എന്‍റെ മനോഗതം മനസിലാക്കിയിട്ടെന്ന പോലെ അരുൺ പെട്ടെന്നു പറഞ്ഞു.

“ഞാൻ മാഡത്തെ ഒറ്റയ്ക്കാക്കുകയില്ലെന്നു പറഞ്ഞത് ഇപ്പോൾ മറ്റൊരു അർത്ഥത്തിലാണ്. ഏതായാലും ഞാൻ നിങ്ങൾക്കു രണ്ടുപേർക്കുമിപ്പോൾ പുത്രതുല്യനാണ്. ഇനിയും ഒരു മകന്‍റെ സ്വാതന്ത്യ്രത്തോടെ ഞാൻ പറയട്ടെ നിങ്ങളുടെ ഈ പുനഃസമാഗമം ഒരു ചെറിയ ചടങ്ങിലൂടെ ആഘോഷമാക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. നിങ്ങൾ രണ്ടുപേരും എന്തുപറയുന്നു?” ഒന്നു നിർത്തി അരുൺ തുടർന്നു. “ഞാനും മമ്മിയും ഇതേക്കുറിച്ച് ഇന്നലെ ആലോചിച്ചിരുന്നു.” ഞാൻ പെട്ടെന്ന് ഞെട്ടലോടെ ചോദിച്ചു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...