വാരാണസിയിൽ നിന്നും തിരിച്ചെത്തിയ ശേഷം പിറ്റേന്ന് രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ അരുൺ എങ്ങോട്ടോ യാത്ര തിരിക്കാനുള്ള പുറപ്പാടിലായിരുന്നു. എന്‍റെ മുഖത്തു വിരിഞ്ഞ ചോദ്യ ചിഹ്നത്തിനു മറുപടിയായി അരുൺ പറഞ്ഞു.

“മാഡം ഉറങ്ങിക്കോളൂ... നല്ല യാത്രാക്ഷീണം ഉണ്ടാകും. ഞാൻ രാവിലെ കോളേജിലേയ്ക്കു പുറപ്പെടുകയാണ്. നമ്മുടെ കാംപെയിനിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങണം. അതിനു വേണ്ടി എന്തൊക്കെ വേണമെന്ന് എന്‍റെ സുഹൃത്തുക്കളുമായി കൂടിയാലോചിയ്ക്കണം... പിന്നെ...” അർദ്ധോക്തിയിൽ നിർത്തി അരുൺ അൽപനേരം എന്തോ ആലോചിച്ച് നിന്നു.

“എന്താ അരുൺ... എന്താ നിർത്തിക്കളഞ്ഞത്?” ഞാൻ ഉദ്വോഗപൂർവ്വം അരുണിനോട് ആരാഞ്ഞു.

ഒന്നുമടിച്ച് അരുൺ തുടർന്നു.

“സാരംഗിയെ ഒന്നു കൂടി കാണണം. കഴിയുമെങ്കിൽ വീട്ടുകാർ തീരുമാനിച്ച വിവാഹത്തിൽ നിന്ന് പിന്മാറാൻ അവളോട് അഭ്യർത്ഥിക്കണം. ഇപ്പോഴത്തെ അവളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് വീട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കണം.”

“അരുൺ വിചാരിക്കുന്നതു പോലെ അതത്ര എളുപ്പമാണെന്നു തോന്നുന്നുണ്ടോ? സാരംഗിയുടെ വീട്ടുകാർ അരുണിനെ പൂർണ്ണമായും തള്ളിക്കളഞ്ഞിരിക്കുന്ന ഈ ഘട്ടത്തില്‍?”

“അറിയില്ല മാഡം... എങ്കിലും ഒന്നു ശ്രമിച്ചു നോക്കാം എന്നു കരുതി. ഞാൻ വിജയിക്കുകയാണെങ്കിൽ എനിക്കെന്‍റെ പഴയ സാരംഗിയെ തിരിച്ചു കിട്ടുമല്ലോ...

“അതുശരിയാണ് അരുൺ. പക്ഷെ അരുണിന്‍റെ പരിശ്രമങ്ങൾ വിഫലമാവുകയെ ഉള്ളൂ എന്ന് എന്‍റെ മനസ്സു പറയുന്നു. ഞാൻ കോളേജിലേയ്ക്കു വരട്ടെ. എല്ലാറ്റിനും പരിഹാരമുണ്ടാക്കാം...”

എന്‍റെ വാക്കുകൾക്കു മുന്നിൽ അരുൺ ഒന്നും മിണ്ടാതെ തലകുനിച്ചു. പിന്നെ പറഞ്ഞു.

“എങ്കിൽ ശരി, സാരംഗിയുടെ കാര്യങ്ങൾ ഞാൻ മാഡത്തിനു വിട്ടു തന്നിരിക്കുന്നു. പക്ഷെ മാഡം കോളേജിൽ വരാൻ ഇനിയും രണ്ടു മൂന്നു ദിനങ്ങൾ കൂടി എടുക്കുകയില്ലെ?”

“ഞാൻ മിക്കവാറും നാളെത്തന്നെ ജോയിൻ ചെയ്യുകയാണ്. വീട്ടിലിരുന്നാൽ ആകെ ബോറടിയ്ക്കും. പഴയ കാര്യങ്ങൾ വീണ്ടുമെന്നെ തളർത്തും.”

“അങ്ങിനെയെങ്കിൽ നാളെത്തന്നെ മാഡം ജോയിൻ ചെയ്തോളൂ... നമുക്ക് കാംപെയിനിന്‍റെ പ്രവർത്തനങ്ങളും തുടങ്ങാം...”

അങ്ങിനെ പറഞ്ഞ് അരുൺ തന്‍റെ ബൈക്കെടുത്ത് കോളേജിലേയ്ക്ക് യാത്രയായി.

പിറ്റേന്നു തന്നെ ഞാൻ കോളേജിൽ ജോയിൻ ചെയ്‌തു. എന്‍റെ ആദ്യത്തെ കർത്തവ്യം കാംപെയിൻ സംഘടിപ്പിക്കുന്നതിലേയ്ക്കുള്ള അരുണിന്‍റെയും സുഹൃത്തുക്കളുടേയും പരിശ്രമങ്ങൾക്കു പിന്തുണ നൽകുക എന്നതായിരുന്നു.

പോസ്റ്ററുകളും, ലഘുലേഖനങ്ങളും വിതരണം ചെയ്‌തു. വൈകുന്നേരങ്ങളിൽ സെമിനാറുകളും, പ്രസംഗങ്ങളും തെരുവു നാടകങ്ങളും ഡോക്യുമെന്‍ററികളും സംഘടിപ്പിച്ചും ഞങ്ങൾ മുന്നേറിക്കൊണ്ടിരുന്നു. ഒപ്പം മീറ്റിങ്ങുകൾ സംഘടിപ്പിച്ച് മാതാപിതാക്കളേയും ജനങ്ങളേയും മയക്കുമരുന്നിന്‍റെ ദോഷവശങ്ങൾ മനസ്സിലാക്കിച്ച് അതിനെതിരായി തിരിക്കുവാനും ഞങ്ങൾക്കു കഴിഞ്ഞു.

മയക്കുമരുന്നു പോലെ തന്നെ എല്ലാ ലഹരി പദാർത്ഥങ്ങളിലും അപകടങ്ങൾ പതിയിരിക്കുന്നതായി ജനങ്ങൾ ബോധവാന്മാരായി. പലരും അതുപേക്ഷിച്ചു ഞങ്ങൾക്കു പൂർണ്ണ പിന്തുണയേകി.

ഒരു ഇലക്ഷൻ ഘട്ടത്തിലെന്നതു പോലെ കാര്യങ്ങൾ ചൂടുപിടിച്ചപ്പോൾ അതിനെതിരായി തിരിയാനും ചിലരുണ്ടായി. അവർ കൂടുതലും മയക്കുമരുന്നും, മറ്റു ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിൽ വ്യാപൃതരായ വിദ്യാർത്ഥികളായിരുന്നു.

കാംപെയിനു പുറമെ നിന്ന് ഞങ്ങൾക്ക് പിന്തുണയേകാൻ ആൾക്കാരുണ്ടായി. ഒടുവിൽ സംഘർഷം മൂത്ത് അടിപിടിയായി. അരുണും കൂട്ടരും പുറമെ നിന്നുള്ള ലഹരി മരുന്നു വിൽപനയെ തടയുകയും കൂടി ചെയ്‌തതോടെ, ചില മാഫിയകളും രംഗപ്രവേശനം ചെയ്‌തു. അതുവരെ ഞങ്ങൾക്കു പിന്തുണയേകിയിരുന്ന മാനേജ്മെന്‍റും ഞങ്ങൾക്കെതിരായി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...