എന്നെങ്കിലുമൊരിക്കൽ നീ എല്ലാ സത്യങ്ങളും തിരിച്ചറിയും... അന്ന് ഈ മമ്മി ഈ ലോകത്തോടു തന്നെ വിട പറഞ്ഞു കഴിഞ്ഞിരിക്കും. അങ്ങനെ മനസ്സിലുരുവിട്ടു കൊണ്ട് ഫോൺ കൈയ്യിലെടുത്തു. അപ്പുറത്ത് അരുണായിരുന്നു. എന്‍റെ പ്രിയപ്പെട്ട വിദ്യാർത്ഥി.

“ഹലോ മാഡം, ഇത് ഞാനാണ് അരുൺ...”

ഹിന്ദിച്ചുവയുള്ള മലയാളത്തിൽ അരുണിന്‍റെ വാക്കുകൾ ഒഴുകിയെത്തി.

“എന്താ അരുൺ?” ഇടറിയ സ്വരത്തിൽ ഞാൻ മറുചോദ്യം ഉന്നയിച്ചു.

“മാഡം, ഇന്ന് ഫ്രീയാണെങ്കിൽ ഞാൻ അങ്ങോട്ടു വന്നാലോ എന്നാലോചിക്കുകയായിരുന്നു. മാഡത്തോടൊപ്പം ഒരു ദിവസം ചെലവിടാൻ ഞാനാഗ്രഹിക്കുന്നു. നമുക്ക് പുറത്തൊക്കെ ചുറ്റിക്കറങ്ങി, ഹോട്ടലിൽ നിന്നും ആഹാരമൊക്കെ കഴിച്ച്, വേണമെങ്കിൽ ഒരു സിനിമയും കണ്ട്. അങ്ങിനെയൊക്കെ ഇന്നത്തെ ദിവസം ചെലവിട്ടാലോ എന്ന് ചിന്തിച്ചു. വേണമെങ്കിൽ എന്‍റെ അമ്മയെയും കൂട്ടാം...

“അതിനെന്താ അരുൺ വന്നോളൂ... ഇന്നത്തെ ദിവസം നമുക്കിവിടത്തന്നെ ചെലവിടാം. എന്‍റെ കൈ കൊണ്ട് ഞാൻ അരുണിനും അമ്മയ്ക്കും ആഹാരമുണ്ടാക്കിത്തരാം. ഒരമ്മയെ പോലെ അരുണിന് ആഹാരം വിളമ്പിത്തന്ന് എനിക്കിന്ന് സംതൃപ്തിയടയണം.”

“ഞങ്ങളിതാ പുറപ്പെട്ടു കഴിഞ്ഞു മാഡം... ഒരു പതിനഞ്ചു മിനിട്ട്... ഞാനുമമ്മയും അവിടെ എത്തിയിരിക്കും.

അരുണിന്‍റെ വാക്കുകൾ അതുവരെ മനസ്സിനെ മൂടിയിരുന്ന കാർമേഘപടലത്തെ അകറ്റി നിർത്തി പകരം ഹൃദയത്തിൽ സന്തോഷം നിറച്ചു. അരുണിന്‍റെ അമ്മ മലയാളിയായതു കൊണ്ടു കൂടിയാണ് ഈ അടുപ്പം. അവർ കോഴിക്കോടുകാരാണത്രെ.

പത്തു പതിനഞ്ചു മിനിറ്റിനകം അവർ എത്തിച്ചേരും. അതിനു മുമ്പ് കുളിച്ചു ഡ്രസ്സുമാറി നില്ക്കാമെന്നു കരുതി. കുളിമുറിയിലേയ്ക്കു നടന്നു. രാവിലെ മുതൽ മൂഡു ശരിയല്ലാത്തതു കൊണ്ട് ഒന്നും ചെയ്യുവാൻ തോന്നിയില്ല. ആകെ ഒരു ഒറ്റപ്പെടൽ. ആ വേദന മനസ്സിനെ അലട്ടിയപ്പോഴാണ് കൃഷ്ണമോളെ വിളിക്കാമെന്ന് കരുതിയത്. മാത്രമല്ല ആഴ്ചയിൽ ആകെ കിട്ടുന്ന ഈ ഹോളിഡേയ്സിലാണ് കോളേജ് വിട്ട് മാറ്റാരോടെങ്കിലുമൊക്കെ സമ്പർക്കത്തിലേർപ്പെടാൻ കഴിയുന്നത്. അങ്ങനെയാണ് കൃഷ്ണമോളെ ഫോണിൽ വിളിച്ച് കാണണമെന്നു പറഞ്ഞത്.

പക്ഷെ അവളുടെ പെരുമാറ്റം ഉള്ള മൂഡും കൂടി തകർത്തു കളഞ്ഞു. എന്‍റെ മനോനില തന്നെ തകിടം മറിക്കുന്ന അവളുടെ പെരുമാറ്റം ഹൃദയത്തെ കുറച്ചൊന്നുമല്ല മുറിപ്പെടുത്തിയത്. ഹൃദയ ഭിത്തിയിൽ നിന്നും ഒലിച്ചിറങ്ങിയ ചോര കണ്ണുനീരായി വാർന്നൊഴുകി കിടക്കയെ കുതിർത്തപ്പോൾ ഒട്ടൊരു ആശ്വാസം കിട്ടി. അപ്പോഴാണ് അരുണിന്‍റെ ഫോൺ കോൾ വന്നത്.

എന്നെ സന്തോഷിപ്പിക്കാനായി മാത്രം ജനിച്ച ഒരേയൊരു മകനെപ്പോലെയാണവൻ. എന്‍റെ രാഹുൽ മോന്‍റെ പകരക്കാരൻ. അവന്‍റെ ഓരോ വരവും ഹൃദയത്തിൽ ആനന്ദത്തിന്‍റെ തേൻ തുള്ളികൾ മാത്രം നിറയ്ക്കുന്നു. രാഹുൽമോനെപ്പോലെ അവന്‍റെ ഓരോ വാക്കും നോക്കും എന്‍റെ മുഖത്തെ ഇപ്പോൾ ആവരണം ചെയ്‌തിരിക്കുന്ന ദുഃഖത്തിന്‍റെ മൂടുപടത്തെ എടുത്തു മാറ്റുന്നു. പകരം സന്തോഷത്തിന്‍റെ ഒരു നേർത്ത തിരശ്ശീല കൊണ്ട് അവൻ എന്‍റെ ജീവിതത്തെ ആവരണം ചെയ്യുന്നു.

കുളി കഴിഞ്ഞ് അവന്‍റെ ബൈക്കിന്‍റെ ശബ്ദത്തിനായി കാതോർത്തു കൊണ്ട് ഞാൻ സിറ്റൗട്ടിലിരുന്നു. അലക്ഷ്യമായ കൈ കൊണ്ട് കോതിയിട്ട മുടിയിഴകൾ കാറ്റിൽ പാറിപ്പറന്നു. നരേട്ടനുള്ളപ്പോൾ അണിഞ്ഞൊരുങ്ങാൻ എനിക്കെന്തു താൽപര്യമായിരുന്നു. എന്നാലിന്നിപ്പോൾ മുടി ചീകാൻ പോലും മടി തോന്നുന്നു. കുളി കഴിഞ്ഞ് വലിയ സിന്ദൂരപ്പൊട്ട് നെറ്റിയിലണിഞ്ഞ് ഒരു നേരിയ പ്രസാദക്കുറിയുമണിഞ്ഞ് ഞാനെത്തുമ്പോൾ നരേട്ടൻ പറയുമായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...