വിമാനം റൺവേയിലൂടെ മുന്നോട്ടു നീങ്ങി. നിരഞ്‌ജന്‍റെ മനസ്സ് പിടഞ്ഞു. വരേണ്ടിയിരുന്നില്ല. മനസ്സിനെ അസ്വസ്‌ഥമാക്കിക്കൊണ്ട് ചിന്തകൾ പലവഴിക്കു പിരിഞ്ഞു. മൂന്നു വർഷങ്ങൾക്കു ശേഷം നാട്ടിൽ മടങ്ങിയെത്തുകയാണ്. ഗൃഹാതുരത്വം നൽകുന്ന സന്തോഷം നിരഞ്‌ജന്‍റെ മുഖത്ത് പ്രകടമായിരുന്നില്ല. ഏക സഹോദരി നീലിമയുടെ വിവാഹത്തിൽ പങ്കെടുത്തേ തീരൂ... അമ്മയുടെ നിർബന്ധമാണ്. മറുത്തെന്തു പറയും?

ഇംഗ്ലണ്ടിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ... മനസ്സു നിറയെ അവളായിരുന്നു. സുപ്രിയാ. അതൊക്കെ മറക്കാൻ പലവുരു ശ്രമിച്ചതാണ്.

മനസ്സിൽ നിന്നും അടർത്തിയെടുക്കാൻ ശ്രമിക്കുന്തോറും പിന്നേയും കൂടി ചേരുകയാണല്ലോ? സ്വന്തം അസ്‌തിത്വം പോലും അലിയിച്ചു കളയുന്നത്ര ഗാഢമാണ് എന്‍റെ പ്രണയം... സുപ്രിയ ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്. പക്ഷേ തന്‍റെ ഈ കാമുക മനസ്സ് അതൊരിക്കലും അംഗീകരിച്ചു കൊടുക്കുന്നില്ലല്ലോ?

പ്രണയ നൈരാശ്യത്താൽ മനസ്സ് ഭ്രാന്തമായ അവസ്‌ഥയിലേക്കു നീങ്ങുമെന്നായപ്പോഴാണ് അന്ന് നാടും നഗരവും വിടാൻ താൻ തീരുമാനിച്ചത്. അവളെ മറക്കാൻ ഒരു പലായനം അനിവാര്യമായിരുന്നു... പിന്നീട് ഊണിലും ഉറക്കത്തിലും ബിസിനസ്സ് ചിന്തകൾ മാത്രമായി.

കണ്ണുനിറഞ്ഞപ്പോൾ നിരഞ്‌ജൻ ചുറ്റുമൊന്നു നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. ഓരോരുത്തരും അവരവരുടേതായ ലോകത്താണ്. ഒരു ദീർഘനിശ്വാസമുതിർത്ത് നിരഞ്‌ജൻ സ്വയം നോർമലാവാൻ ഒരു ശ്രമം നടത്തി.

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി ടാക്‌സി ഡ്രൈവർക്ക് സ്‌ഥലമേതെന്ന് പറഞ്ഞ് കൊടുത്ത് നിരഞ്‌ജൻ സീറ്റിൽ തല ചായ്‌ച്ചിരുന്നു. മനോഹരമായ പുറംകാഴ്‌ചകൾ സമ്മാനിച്ച് കാർ മുന്നോട്ടു നീങ്ങി. പെട്ടെന്ന് മൊബൈൽ ശബ്‌ദിച്ചു. “അമിത്” മൊബൈൽ സ്‌ക്രീനിൽ പേര് തെളിഞ്ഞു വന്നതു കണ്ട് നിരഞ്‌ജന്‍റെ മുഖത്തു ചിരി പടർന്നു.

“അഹ്! ഇപ്പോഴെത്തും”

വാടിത്തളർന്ന മനസ്സുമായാണ് അന്ന് ഇംഗ്ലണ്ടിലേയ്‌ക്ക് വിമാനം കയറിയത്. അവിടെ വച്ചാണ് അമിത്തിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. കമ്പനി ഡെപ്യൂട്ടേഷനിൽ പരിശീലനത്തിനായി ഇംഗ്ലണ്ടിലെത്തിയതായിരുന്നു അമിത്. അടുത്തടുത്ത ഫ്‌ളാറ്റുകളിലായിരുന്നു താമസം. ആയിടയ്‌ക്ക് അമിതിനൊരപകടം പറ്റി. രാപകലെന്നില്ലാതെ സ്വന്തം സഹോദരനെപ്പോലെ നിരഞ്‌ജൻ അമിതിനെ പരിചരിച്ചു.

ആ സാമീപ്യത്തിൽ നിന്നാണ് ഹൃദ്യമായ സ്‌നേഹ ബന്ധം ഉടലെടുത്തത്. ട്രെയിനിംഗിനു ശേഷം അമിത് ഇന്ത്യയിലേക്കു മടങ്ങി. അധികം വൈകാതെ അമിത് വിവാഹിതനായി. എങ്കിലും അവർക്കിടയിൽ ഫോണിലൂടെയുള്ള സൗഹൃദം തുടർന്നു. കൊച്ചിയിലേയ്‌ക്കു വരുന്നുണ്ടെങ്കിൽ തന്നെ കണ്ടിട്ടെ മടങ്ങാവൂ എന്ന് അമിത് നിർബന്ധിച്ചിരുന്നു.

“സർ, സ്‌ഥലമെത്തി” ഡ്രൈവറുടെ ശബ്‌ദം കേട്ട് നിരഞ്‌ജൻ ചുറ്റും നോക്കി. അമിതിനെക്കുറിച്ചുളള ഓർമ്മകൾക്കിടയിൽ ദൂരം എത്ര താണ്ടിയെന്നൊന്നും നിരഞ്‌ജൻ ശ്രദ്ധിച്ചതേയില്ല. ഡ്രൈവർക്ക് പണം നല്‌കി ലഗേജുമെടുത്ത് നിരഞ്‌ജൻ അകത്തേക്കു നടന്നു.

ഡോർബെൽ അമർത്തി. അമിതാണ് വാതിൽ തുറന്നത്. വർഷങ്ങൾക്കു ശേഷമുളള കണ്ടുമുട്ടലാണ്. രണ്ടുപേരുടെയും മുഖത്ത് അതിന്‍റേതായ സന്തോഷം നിറഞ്ഞിരുന്നു.

“സോറി ദോസ്‌ത്, എയർപോർട്ടിൽ വരണമെന്നു കരുതിയതാണ്.” അമിത് ക്ഷമാപണം നടത്തി.

“ഇറ്റ്‌സ് ഓ.കെ, പെട്ടെന്നുളള വരവായിരുന്നല്ലോ? നീലുവിന്‍റെ മാര്യേജ്... അമ്മയുടെ നിർബന്ധം. ഒരൊറ്റ പെങ്ങൾ. എങ്ങനെ നോ പറയും. എയർപോർട്ടിൽ എത്തിയ ഉടനെ ഞാൻ നിന്നെ വിളിച്ചിരുന്നു. അവിടെ വച്ചു തന്നെ നിന്നെ കണ്ടിട്ടു മടങ്ങാമെന്നു കരുതിയതാണ്...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...