ദേവകിയമ്മയുടെ വീട്ടുമുറ്റത്ത് ഒരിക്കൽ കൂടി വലിയൊരു വിവാഹപ്പന്തൽ ഉയർന്നു. ദേവകിയമ്മയ്‌ക്ക് രണ്ട് ആൺ മക്കളാണ്. വരുണും സൂരജും. ആറുവർഷങ്ങൾക്കു മുമ്പായിരുന്നു വരുണിന്‍റെ വിവാഹം. പഴയ ചിട്ടവട്ടങ്ങളിലും ആചാരങ്ങളിലും അതിയായി വിശ്വസിച്ചിരുന്ന ദേവകിയമ്മ ഇളയമകന്‍റെ വിവാഹത്തിന്‍റെ ചടങ്ങുകളിലും യാതൊരു കുറവും വരുത്തിയില്ല. “വരനും വധുവും തമ്മിൽ നല്ല ചേർച്ച” വിവാഹത്തിനെത്തിയവർ പറഞ്ഞു.

ശരിയാണ്, വിദ്യാഭ്യാസം കൊണ്ടും കുടുംബമഹിമ കൊണ്ടും കീർത്തന സൂരജിനു നന്നായിണങ്ങും. സൂരജിനെ ഭർത്താവായി കിട്ടിയതിൽ കീർത്തനയ്‌ക്കും അതിയായ സന്തോഷം തോന്നി. എന്നാൽ ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരമായ റെയിൽപാളങ്ങൾ പോലെ വേറിട്ട ചിന്താഗതിയാണ് തങ്ങളുടേതെന്ന് അധികം വൈകാതെ കീർത്തന മനസ്സിലാക്കുകയായിരുന്നു.

തീർത്തും മോഡേൺ കുടുംബ പശ്ചാത്തലമായിരുന്നു കീർത്തനയുടേത്. എൻജിനീയർ ആയിരുന്നിട്ടു കൂടി അന്ധവിശ്വാസങ്ങളുടെ നിഴൽ പറ്റുന്ന പ്രകൃതമായിരുന്നു സൂരജിന്‍റേത്.

വിവാഹ ശേഷം സൂരജിനൊപ്പം ആദ്യമായി പുറത്തിറങ്ങാൻ തയ്യാറായി നിൽക്കുകയായിരുന്നു കീർത്തന. ഇതുകണ്ട് ഏടത്തി തിടുക്കത്തിൽ അവർക്കരികിലെത്തി.

“കീർത്തനേ, ഇതെങ്ങോട്ടാ... ആദ്യം പൂജാരി വന്നു സമയം ഗണിച്ചു പറയട്ടെ, എന്നിട്ട് കുറച്ചു ചടങ്ങുകളൊക്കെയുണ്ട്... അതൊക്കെ കഴിഞ്ഞാലേ നവവധുവിനു വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റൂ.”

പൂജ... പൂജാരി എന്നു കേൾക്കേണ്ട താമസം സൂരജ് ഔട്ടിംഗ് പ്രോഗ്രാം ക്യാൻസൽ ചെയ്തു. ഇതാണ് കീർത്തനയെ ഏറെ വിഷമിപ്പിച്ചത്.

എന്നും ഇതുപോലെ എന്തെങ്കിലുമൊക്കെ സംഭവങ്ങൾ അരങ്ങേറും. പലതും എതിർക്കണമെന്ന് കീർത്തനയ്‌ക്ക് തോന്നാറുണ്ടെങ്കിലും നവവധുവെന്ന ചിന്ത അവളെ പിന്തിരിപ്പിച്ചു. ഒന്നു തുമ്മിയാൽ പോലും പൂജാരിയെ വിളിച്ചുവരുത്തുന്ന പ്രകൃതമായിരുന്നു ദേവകിയമ്മയുടേത്. മറ്റു കുടുംബാംഗങ്ങളും പൂജാരിയുടെ വാക്കിനു വലിയ വില കൽപ്പിച്ചിരുന്നു. ഇവരൊക്കെ ഭക്‌തരിൽ നിന്നും എത്രമാത്രം പണം പിടുങ്ങുന്നുണ്ടാവും...! കീർത്തനയുടെ മനസ്സൊന്നു പിടഞ്ഞു.

ദിവസങ്ങൾ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ബാല്യം മുതൽക്കു തന്നെ അന്ധവിശ്വാസം സൂരജിന്‍റെ മനസ്സിനെ കീഴ്‌പ്പെടുത്തിയിരുന്നു. കീർത്തനയുടെ ഉപദേശങ്ങൾ വെറും പാഴ്‌വാക്കുകളായി.

അതിനിടയ്‌ക്ക് കീർത്തന അമ്മയാകാൻ പോവുന്നുവെന്ന വാർത്ത വീട്ടിൽ സന്തോഷം നിറച്ചു. ദേവകിയമ്മയാകട്ടെ ക്ഷേത്രങ്ങൾ കയറിയിറങ്ങി വഴിപാടുകൾ നടത്തി. കുടുംബ ജ്യോത്സ്യനും പൂജാരിയുമായ നാരായണസ്വാമി ഇതു കേൾക്കേണ്ട താമസം ഗ്രന്ഥങ്ങളും പുസ്‌തകക്കെട്ടുകളുമായി അവിടേയ്‌ക്കു പാഞ്ഞെത്തി.

സുഭിക്ഷമായി ഭക്ഷണം കഴിച്ച് കുമ്പയും തടവി നാരായണസ്വാമി ദേവകിയമ്മയോടായി പറഞ്ഞു. “മരുമകളുടെ കാര്യത്തിൽ ഇനി പ്രത്യേകം ശ്രദ്ധ വേണ്ടിവരും. അടുത്ത ഒൻപതു മാസം മുഹൂർത്തം നോക്കിയ ശേഷം പുറത്തിറങ്ങിയാൽ മതിയെന്നു പറയണം. പിന്നെ ദോഷമുണ്ടാവാതിരിക്കാൻ പരിഹാരക്രിയകൾ ചെയ്യേണ്ടി വരും.”

എന്തായാലും ഇനിയുള്ള ഒരു വർഷം ധനദ്രവ്യത്തിന് ഒരു പഞ്ഞവുമുണ്ടാവില്ല. പൂജാരി ഉള്ളിന്‍റെയുള്ളിൽ സന്തോഷിക്കുകയായിരുന്നു.

“വീട്ടിൽ ഒരു കുഞ്ഞുണ്ടാവാൻ പോകുന്നു. ഈ സന്തോഷം എന്നുമിങ്ങനെ നിൽക്കണം. അതിന് ഒരു ഹോമം നടത്തണം.”

“ഹോമവും കാര്യങ്ങളും എങ്ങനെയാവണമെന്നു പറഞ്ഞാൽ മതി.” ദേവകിയമ്മ ഭവ്യതയോടെ കൈ കൂപ്പി നിന്നു.

“ഏതാണ്ട് അയ്യായിരം രൂപയെങ്കിലും ചെലവു വരും. ഹോമത്തിനു ആവശ്യമായ പൂജാ സാമഗ്രികൾ വാങ്ങേണ്ടി വരും. സഹായത്തിനു 4 ബ്രാഹ്‌മണരെങ്കിലും കാണും.” പൂജാരി പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...