ഭാരിച്ച ബാഗും തൂക്കിപ്പിടിച്ച് കൊണ്ട് നന്ദു മോൻ തളർച്ചയോടെ ഏണിപ്പടികൾ ഒന്നൊന്നായി കയറി. വീടിന്‍റെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ട് നന്ദുവിന് ദേഷ്യം വന്നു. വാതിലിൽ ആഞ്ഞു ചവിട്ടി നന്ദു അരിശം തീർത്തു. രാവിലെ ഒരു ഗ്ലാസ്സ് പാലിനൊപ്പം രണ്ട് പീസ് ബ്രഡ് മാത്രമാണ് കഴിച്ചത്. വിശപ്പ് സഹിക്കാനാവുന്നില്ല. മമ്മിക്കാണെങ്കിൽ തന്‍റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. മമ്മിയ്ക്ക് രമേശ് അങ്കിളാണല്ലോ ഇപ്പോ എല്ലാം. നന്ദുവിന്‍റെ സ്‌ഥാനം അതുകഴിഞ്ഞേയുള്ളൂ.

എത്ര നിഷ്കളങ്കതയോടെയാണ് രമേശ് അങ്കിൾ പെരുമാറുന്നത്. വീട്ടിൽ വന്നാലുടൻ നന്ദുമോനേ ഇങ്ങോട്ട് വന്നേ ഒരുമ്മ തന്നേ എന്നൊക്കെ പറഞ്ഞ് തന്‍റെ മേൽ വാത്സല്യം കോരിച്ചൊരിയും. ഇടയ്ക്ക് സമ്മാനമായി ചില കളിപ്പാട്ടങ്ങളും തരും.

അത് കേട്ടാൽ തോന്നും ഞാൻ കളിപ്പാട്ടത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന്. മമ്മിയാണെങ്കിൽ അങ്കിളിനെ കണ്ടാൽ പിന്നെ എല്ലാം മറക്കും. മമ്മിയും രമേശ് അങ്കിളും ഓരോരോ തമാശ പറഞ്ഞ് പിന്നെ ചിരിയോട് ചിരിയാണ്. രമേശ് അങ്കിൾ വരുമ്പോഴൊക്കെ ഉടൻ മമ്മി പറയും നന്ദു പുറത്തുപോയി കളിക്കൂ.

രമേശ് അങ്കിളിന്‍റെ സാന്നിധ്യം മമ്മി വളരെയധികം ആസ്വദിക്കുന്നതു പോലെ തോന്നും. ആ സമയത്ത് മമ്മി നന്ദുവിനെ അകറ്റി നിർത്തും. അല്ലാത്തപ്പോൾ വീട്ടിലിരുന്ന് പഠിക്ക് പഠിക്ക് എന്ന് നിർബന്ധിക്കും. മുതിർന്നവർ സംസാരിക്കുന്നിടത്ത് കുട്ടികൾ ഇരിക്കാൻ പാടില്ലത്രേ. പിന്നെ സംസാരമാണ്. ചിലപ്പോൾ സംസാരവും ചിരിയും ദിവസം മുഴുവനും നീണ്ടുപോകും.

പപ്പയുടെ മുന്നിലാണെങ്കിലോ മമ്മിയാകെ മുഖം വീർപ്പിച്ചിരിക്കുന്നതാണ് കണ്ടിട്ടുള്ളത്. ഓഫീസിൽ നിന്നും തളർന്നവശനായി വരുന്ന പപ്പയ്ക്ക് ഒരു ചായ കുടിക്കണമെങ്കിൽ സ്വയം തയ്യാറാക്കണം. പപ്പയ്ക്കൊപ്പം മമ്മി എങ്ങും പോകാറില്ലായിരുന്നു. രമേശ് അങ്കിളിന്‍റെ കൂടെയാണെങ്കിൽ മമ്മി കറങ്ങാൻ പോകും. ചിലപ്പോൾ എന്നെയും ഒപ്പം കൂട്ടും. പഠിക്കാനുണ്ടെന്നും ഹോംവർക്ക് ചെയ്യാനുണ്ടെന്നും ഒഴിവു കഴിവ് പറഞ്ഞ് ഞാൻ തൊട്ടടുത്തുള്ള ശാന്തി ആന്‍റിയുടെ വീട്ടിൽ പോയിരിക്കും. ഞാനെന്തിന് രമേശ് അങ്കിളിന്‍റെ കാറിൽ പോകണം. പാവം പപ്പ! പപ്പ പഴയ ബൈക്കിൽ തന്നെയാണ് ഇപ്പോഴും ഓഫീസിൽ പോകുന്നത്.

പപ്പ കൂടെയുണ്ടായിരുന്നപ്പോൾ പണത്തെ ചൊല്ലിയും ബാങ്ക് ബാലൻസിനെ ചൊല്ലിയും എപ്പോഴും കലഹിച്ചിരുന്നു.

ആദ്യം പപ്പയോടൊപ്പം ചെറിയൊരു ഫ്ളാറ്റിലായിരുന്നു ഞങ്ങളുടെ താമസം. ഡബിൾ ബെഡിൽ മമ്മിക്കും പപ്പയ്ക്കുമിടയിൽ ഞാൻ സുഖമായി ഉറങ്ങിയിരുന്നു. അന്ന് മമ്മി എത്രയെത്ര കഥകളാണ് പറഞ്ഞ് തന്നിരുന്നത്. രാജകുമാരന്‍റെയും രാജകുമാരിയുടെയും മൃഗങ്ങളുടെയുമൊക്കെ കഥകൾ! എന്ത് രസമായിരുന്നു അന്നൊക്കെ. ഇപ്പോഴോ, ഈ വലിയ മുറിയിൽ തനിച്ച് ഉറങ്ങണം. പേടി തോന്നുമ്പോഴോക്കെ തലയിണ ഇറുക്കിപ്പിടിച്ച് കണ്ണടയ്ക്കും. ചിലപ്പോൾ ഉറങ്ങാനേ കഴിയില്ല.

രമേശ് അങ്കിൾ ഒരു സൂത്രക്കാരൻ തന്നെയാ. രാജാവിന്‍റെയും രാജകുമാരിയുടെയും കഥകളൊന്നും അറിയില്ലെന്നാ പറയുന്നത്. മുമ്പ് മമ്മി എത്ര നല്ലതായിരുന്നു. പപ്പയ്ക്കൊപ്പം അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ ഓരോ സ്ഥലത്തും പോകുമായിരുന്നു. അന്ന് മമ്മിയ്ക്ക് നല്ല നീണ്ട മുടിയുണ്ടായിരുന്നു. ഇപ്പോഴോ മുടി വെട്ടി വളരെ ചെറുതാക്കി. നിലക്കണ്ണാടിയ്ക്ക് മുന്നിലിരുന്ന് മമ്മി ആവർത്തിച്ച് ചോദിക്കും. “നന്ദു... മമ്മി സ്മാർട്ടല്ലേ മോനേ?”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...