വലിയൊരു കൊടുങ്കാറ്റിനും പേമാരിക്കും ശേഷം ക്രമേണ അന്തരീക്ഷം ശാന്തമാകാൻ തുടങ്ങിയിരിക്കുന്നു. ഇടിമുഴക്കങ്ങളും ഗർജ്ജനങ്ങളും വിടർന്ന രണ്ടു കുഞ്ഞു കണ്ണുകളിൽ ഭയത്തിന്‍റെ അലകൾ നിറച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഇപ്പോൾ മുറിയിലാകെ കനം തൂങ്ങുന്ന നിശബ്ദത മാത്രം...

സൂചി വീണാൽ പോലും കേൾക്കാവുന്ന നിശബ്ദതയെ അൽപമെങ്കിലും പോറലേൽപ്പിക്കുന്നത് അടക്കിയിട്ടും അടങ്ങാതെ പുറത്തേക്കു തെറിച്ചു വീഴുന്ന നീലിമയുടെ തേങ്ങലുകൾ മാത്രമാണ്... പാവം കുട്ടി. കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന അവളുടെ ഭീതി നിറഞ്ഞ കുഞ്ഞുമുഖം തറയിൽ ചടഞ്ഞിരിക്കുന്ന തനിക്കും കാണാം.

ഓർക്കുന്തോറും രമേശിനോടുള്ള കോപം അനുനിമിഷം പൊങ്ങിവരുന്ന ഭയാനകമായ ജലപ്പരപ്പുപോലെ തന്നിൽ നിറഞ്ഞു കവിഞ്ഞ് ചുറ്റുപാടുകളെ വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു. ഇപ്പോൾ സങ്കടമല്ല അനുഭവപ്പെടുന്നത്. സർവ്വവും നശിപ്പിച്ച് ചാമ്പലാക്കാനുള്ള വ്യഗ്രതയാണ്. അങ്ങനെയെങ്കിലും രമേശിനോട് പ്രതികാരം ചെയ്യണം.

ആ വിങ്ങുന്ന കുഞ്ഞുമനസ്സിനെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കാനാവുക. ഒന്നുമറിയാത്ത പ്രായത്തിൽ മനസ്സിനേൽക്കുന്ന ആഘാതങ്ങൾ അവളെ എത്ര തകർത്തിട്ടുണ്ടാകും. അത്തരം കാര്യങ്ങളൊന്നും രമേശിനറിയാത്തതല്ലല്ലോ. ആരോടാണ് ഈ പക? വാശി? മദ്യം ബുദ്ധിയെ കീഴടക്കുകയും അതിനടിമപ്പെടുകയും ചെയ്യുന്ന ഒരവസ്‌ഥയിലെത്തിയിരിക്കുന്നു രമേശ്.

സത്യത്തിൽ ഇന്നെന്താണ് രമേശിനെ ഇത്രയധികം പ്രകോപിപ്പിച്ചത്? എത്ര ആലോചിച്ചിട്ടും വ്യക്‌തമായ ഒരു കാരണം കണ്ടുപിടിക്കാൻ മായയ്ക്ക് കഴിഞ്ഞില്ല. എന്നത്തേയും പോലെത്തന്നെ ഈയിടെയായി രമേശ് ഒന്നിനും കാരണം തേടാറില്ലല്ലോ.

ഒരു ചെറിയ തുമ്പു കണ്ടെത്തി അതിൽ പിടിച്ച് കത്തിക്കയറുകയാണ് പതിവ്. അതിൽ എരിഞ്ഞു ചാമ്പലാവുന്ന ഒരു കുഞ്ഞുമുഖവും തകർന്ന മനസ്സും ഒന്നും രമേശിന്‍റെ കാഴ്ചയിലോ മനസ്സിലോ പെടാറുമില്ല. മരത്തിന്‍റെ നിർവ്വികാരത മാത്രമാണ് ഈയിടെയായി രമേശിന്.

ഇന്നെന്താണ് ഉണ്ടായത്? വീണ്ടും ചിന്ത കറങ്ങിത്തിരിഞ്ഞ് ആ ചോദ്യത്തിൽത്തന്നെ തിരിച്ചെത്തി. കാരണങ്ങളോ ഉത്തരങ്ങളോ കണ്ടെത്താനാവാത്ത സമസ്യ കുടഞ്ഞ് കളഞ്ഞ് മായ എഴുന്നേറ്റു. ഇരുട്ട് വീടിനകത്തേക്കു കടന്നു വരാൻ തുടങ്ങിയിരുന്നു.

ഇപ്പോൾ നീലിമയുടെ തേങ്ങൽ കേൾക്കാനില്ല. കട്ടിലിനടിയിലേക്ക് കുനിഞ്ഞു നോക്കി. പാവം കുട്ടി. കൈവിരൽ വായിൽ വച്ച് തളർന്ന് ഉറങ്ങുകയാണ്. ഇടയ്ക്കിടെ പുറത്തേക്കു തെറിച്ചു വീഴുന്ന തേങ്ങൽ ഉള്ളിൽ തന്നെ അമരുന്നത് നെഞ്ചിന്‍റെ ഉയർച്ച താഴ്ചകൾക്കിടയിൽ വ്യക്‌തമായി കാണാം.

കലാപങ്ങൾക്കൊടുവിൽ ഷർട്ടെടുത്തിട്ട് രമേശ് പുറത്തേക്കു പോകുന്നതു കണ്ടിരുന്നു. വീണ്ടും മനസ്സും വാക്കുകളും ചാർജജ് ചെയ്‌ത് വരാനാകും. കണ്ണീർ തോരാതെ പെയ്യുന്ന വീടായിക്കഴിഞ്ഞിരിക്കുന്നു ഈ വീടിപ്പോൾ. നീലിമയുടെ കളിചിരികൾ പോലും വളരെ അപൂർവ്വമാണ്. കേട്ടു പരിചയിച്ച കഥകളിലെ രാക്ഷസൻ മനുഷ്യരൂപം പൂണ്ട് വന്നതാണ് ഇപ്പോൾ അവളുടെ അച്‌ഛൻ സങ്കൽപ്പം.

ഓരോ വഴക്കിനു ശേഷവും കാരണം കണ്ടെത്താൻ ശ്രമിച്ച് സ്വയം പരാജയം ഏറ്റുവാങ്ങാറാണ് പതിവ്. താണുകൊടുക്കൽ തന്‍റെ ബലഹീനതയായാണ് രമേശ് കാണുന്നത്.

കുടുംബമെന്ന കണ്ണി അറ്റുപോകാതെ നിലനിർത്താനുള്ള വിട്ടുവീഴ്ച്ചയായി കാണുന്നതേയില്ല. തന്‍റെ കുഞ്ഞിന് അവളുടെ അച്‌ഛൻ വേണമെന്നുള്ളതു കൊണ്ട് വിട്ടുവീഴ്ചക്കു തയ്യാറായേ പറ്റൂ... താനെങ്കിലും... മുറിച്ചു മാറ്റാൻ എളുപ്പമാണ്. ആ മുറിപ്പാടിലെ നൊമ്പരവും വിങ്ങലും വളർച്ചയുടെ ഓരോ ഘട്ടത്തിലും നീലിമയെ വല്ലാതെ തളർത്തും. താൻ കരുത്താർജ്ജിച്ചേ പറ്റൂ...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...