“മിസ് രേഖാ മാത്യു, പറയുന്നതിൽ വിഷമമുണ്ട്. പക്ഷേ പറയാതിരിക്കാൻ വയ്യ. ഇത്തവണ പറഞ്ഞ ടാർഗെറ്റിൽ എത്താൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല. വെറും 10,000 രൂപയുടെ സെയിൽ! എന്തായാലും ഒരു മാസത്തെ സമയം കുടി നൽകുന്നു. ഇത് അവസാനത്തെ ചാൻസാണ്. ഇതിനു ശേഷം കമ്പനിക്ക് നിങ്ങളെക്കുറിച്ച് സീരിയസ്സായി തന്നെ ചിന്തിക്കേണ്ടി വരും.”

രേഖ നിശ്ശബ്ദം ബോസിന്‍റെ ശകാരം കേട്ടു നിന്നു. സകലരും രേഖയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തല കുനിച്ചാണ് നിന്നിരുന്നതെങ്കിലും അവിടെ നിൽക്കുന്നവരുടെ മുഖത്തെ പരിഹാസവും സഹതാപവും അവൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ചിലരുടെ മുഖത്ത് ഈർഷ്യ നിഴലിച്ചു. ഇവൾ ഇങ്ങനെയെങ്കിലും ഒരു പാഠം പഠിച്ചല്ലോ എന്ന സന്തോഷമായിരുന്നു മറ്റു ചിലർക്ക്.

അവൾ നിരാശയോടെ സീറ്റിലമർന്നിരുന്നു. അടുത്ത മാസം 50,000 രൂപയുടെ സെയിൽ നടത്തണമല്ലോ എന്ന ചിന്ത അവളെ വല്ലാതെയലട്ടി. 50,000 രൂപയുടെ സെയിൽ അത്ര എളുപ്പമല്ല. ചെയ്തില്ലെങ്കിൽ സാലറി ഇൻക്രിമെന്‍റില്ല. ബാംഗ്ലൂർ, ചെന്നൈ... എവിടേക്കും ട്രാൻസ്‌ഫറാകാം. തുടർന്നും ഇതുപോലുള്ള പെർഫോമെൻസാണെങ്കിൽ ജോലി നഷ്ടമാവുമെന്ന് ഉറപ്പ്. തന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ കമ്പനിക്ക് താല്‌പര്യമെടുക്കേണ്ട കാര്യവുമില്ലല്ലോ. സെയിൽ വർദ്ധിപ്പിക്കണം, പരമാവധി ലാഭം ഉണ്ടാക്കണം, അതേ കമ്പനിക്കു വേണ്ടു.

ഈ ജോലി തന്നെ ഏറെ ശ്രമങ്ങൾക്കൊടുവിലാണ് രേഖയ്ക്ക് ലഭിച്ചത്. കയറിയിറങ്ങാത്ത ഓഫീസുകളില്ല. അറ്റന്‍റ് ചെയ്യാത്ത ഇന്‍റർവ്യുവില്ല. ടെസ്‌റ്റുകൾ എഴുതിയതിനു കണക്കുമില്ല. അവസാനം വീട്ടുകാരുടെ വെറുപ്പും സമ്പാദിച്ചു. ഒരു പെൺകുട്ടിക്ക് മെഡിക്കൽ റെപ്രസന്‍ററ്റീവായി ജോലി ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ? അദ്ധ്വാനം, ടെൻഷൻ, വെയിലത്ത് അലച്ചിൽ, പലതരക്കാരായ ആളുകളുമായി ഇടപഴകൽ... എന്നുവേണ്ട എന്തൊക്കെ പ്രശ്‌നങ്ങളാണുള്ളത്. സഹോദരൻ അവളെ ജോലിയിൽ നിന്നും പിന്തിരിപ്പിക്കാൻ ആവതും ശ്രമിച്ചു. അച്‌ഛനും ഉപദേശിച്ചു. വരും വരായ്കകളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി. എന്നാൽ അവരുടെ ഓരോ ചോദ്യങ്ങൾക്കും അവളുടെ പക്കൽ ന്യായീകരണമുണ്ടായിരുന്നു.

ആകർഷകമായ വ്യക്തിത്വവും ബുദ്ധിയുമുള്ള രേഖ ന്യായീകരിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. മനസ്സിനിണങ്ങിയ ഈ ഉദ്യോഗം കളഞ്ഞു കുളിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു. പക്ഷേ, ഇന്ന് താൻ സകലർക്കും മുന്നിൽ പരിഹാസ്യയായില്ലേ. ഒരു കണക്കിന് കാരണക്കാരിയും താൻ തന്നെ. എളുപ്പമെന്നു കരുതിയ ഈ ഉദ്യോഗം ഇത്ര പെട്ടെന്ന് വലിയൊരു തലവേദനയായി തീരുമെന്നാരു കണ്ടു.

രേഖയ്ക്ക് കവർ ചെയ്യേണ്ട സോൺ മിക്കവാറും ഗ്രാമപ്രദേശമായിരിക്കും. അങ്ങോട്ട് വല്ലപ്പോഴും ഒന്നോ രണ്ടോ ബസ്സു മാത്രമേ കാണു. സ്‌കൂട്ടറും മറ്റും സ്വയം ഓടിച്ചു പോകാമെന്നു വച്ചാൽ തന്നെ റോഡിന്‍റെ സ്‌ഥിതി പരിതാപകരവുമായിരുന്നു. രേഖയുടെ ദുരവസ്‌ഥ കണ്ട് ചില സഹപ്രവർത്തകർ അവളോടു സഹതാപം പ്രകടിപ്പിച്ചു. സ്ത്രീയായതിനാൽ നഗരപ്രദേശം നൽകണമെന്ന് ചിലർ ശുപാർശ ചെയ്തു. ചിലരാകട്ടെ രേഖയ്ക്ക് വേണ്ടി ഗ്രാമപ്രദേശം കവർ ചെയ്യാനും തയ്യാറായി. എന്നാൽ രേഖയ്ക്ക് ഇതൊന്നും സ്വീകാര്യമായിരുന്നില്ല. വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറാനായിരുന്നു അവൾക്ക് താല്‌പര്യം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...