മെയിൽ ചെക്ക് ചെയ്യുന്ന തിരക്കിലായിരുന്നു നിഖിൽ. മൂത്ത സഹോദരൻ അഖിൽ ഏറെ നാളുകൾക്കു ശേഷം വിവാഹത്തിനു സമ്മതം മൂളിയതോടെ സൂന്ദരിയും സുശീലയും സദ്ഗുണസമ്പന്നയുമായ വധുവിനായുള്ള തിരച്ചിലിലായിരുന്നു അമ്മ ദേവികയും നിഖിലും. വിദ്യാഭ്യാസം, പ്രായം, കുടുംബമഹിമ എല്ലാം ഒത്തിണങ്ങിയ ഒരാളാവണം മരുമകളെന്ന് ദേവികയ്ക്ക് നിർബന്ധമുണ്ടായിരുന്നു.

അഖിൽ മുംബൈയിൽ നിന്നും ഐഐടി എൻജിനീയറിംഗ് പഠനം പൂർത്തിയാക്കി ഐഐഎമ്മിൽ നിന്നും എംബിഎയും കരസ്ഥമാക്കിയിരുന്നു. പഠനം പൂർത്തിയാക്കിയ ഉടനെ തന്നെ പ്രശസ്തമായ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഒരു ലക്ഷം മാസവരുമാനമുള്ള ഒരു ഉദ്യോഗവും കിട്ടി.

ആകർഷകമായ വ്യക്തിത്വം. ഭവ്യമായ പെരുമാറ്റം, ഗൗരവം വിട്ടു മാറാത്ത മുഖഭാവം... ഒറ്റനോട്ടത്തിൽ തന്നെ അഖിലിനെ ആർക്കും ഇഷ്ടമാവും. നിഖിൽ ഇന്‍റർനെറ്റിലെ ഒരു മാട്രിമോണിയൽ ഏജൻസിയിൽ അഖിലിന്‍റെ പേരും രജിസ്റ്റർ ചെയ്‌തു. വിദ്യാസമ്പന്നരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്നും ധാരാളം വിവാഹാലോചനകൾ വന്നുകൊണ്ടിരുന്നു.

ഭാവി മരുമകളെക്കുറിച്ച് ദേവിക വലിയ സങ്കല്പങ്ങൾ വച്ചു പുലർത്തിയിരുന്നു. മരുമകളെക്കുറിച്ച് സുഹൃത്തുക്കളോടു പറയുമ്പോൾ ദേവികയ്ക്ക് നൂറു നാവായിരിക്കും. “എന്‍റെ മരുമകൾ അതീവ സൂന്ദരിയും സർവ്വഗുണസമ്പന്നയുമായിരിക്കും. എന്‍റെ മകനും ഒട്ടും മോശക്കാരനല്ലല്ലോ...” ദേവിക പറയും.

“ദേവികചേച്ചീ, കാലം മഹാമോശമാണ്. നോക്കിയും കണ്ടുമൊക്കെ മരുമകളെ സെലക്ട് ചെയ്‌താൽ മതി. വെറുതെ സൗന്ദര്യം കണ്ട് സമ്മതം മൂളല്ലേ! സ്വല്പമൊരു തൊലിവെളുപ്പുണ്ടെങ്കിൽ ഭൂലോകസുന്ദരിയെന്നാണ് ചിലരുടെയൊക്കെ ഭാവം. ഇത്തരക്കാർക്ക് മറ്റുള്ളവരെ ബഹുമാനിക്കാനോ നന്നായി പെരുമാറാനോ പോലുമറിയില്ല.” കൂട്ടുകാരികളിൽ ചിലർ ഏഷണി പറയും.

“നിങ്ങളാരും വിഷമിക്കേണ്ട, പത്തിൽ പത്തും പൊരുത്തമുള്ള പെൺകുട്ടിയെ കൊണ്ടേ അഖിലിനെ വിവാഹം കഴിപ്പിക്കൂ...

പിന്നെ സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒരു തരത്തിലുള്ള കോംപ്രമൈസിനും ഞാൻ തയ്യാറല്ല. ഇല്ലെങ്കിൽ നോക്കിക്കോ... ശരിക്കും ഒരു രാജകുമാരിയെ പോലെയിരിക്കും അവൾ.” പലപ്പോഴും കൂട്ടുകാരികളുടെ കുത്തിനോവിക്കുന്ന സംസാരത്തിനുള്ള മറുപടിയായി ദേവിക പറയും.

അപ്രതീക്ഷിതമായി ഇത്തരം കമന്‍റുകൾ കേൾക്കേണ്ടി വരുമ്പോൾ കൂട്ടുകാരി നിരുപമ ദേവികയുടെ ഭാഗം ന്യായീകരിച്ചു സംസാരിക്കും, “ദേവിക പറയുന്നതിലും കാര്യമില്ലാതില്ല. 75,000 രൂപയല്ലേ അഖിലിന്‍റെ മാസവരുമാനം. പോരാത്തതിനു സുന്ദരനും. സൽഗുണസമ്പന്നയായ ഒരു സുന്ദരി അവനു വേണ്ടി ഈ ഭൂമുഖത്ത് ജനിച്ചു കാണും. ദേവീ, നീ ഇതൊന്നും അത്ര കാര്യമാക്കിയെടുക്കേണ്ട. ഈ ലോകത്ത് നല്ല ആളുകളുമുണ്ട്. നിന്‍റെ നല്ല മനസ്സിന് അനിയോജ്യയായ നല്ലൊരു മരുമകളെത്തന്നെ നിനക്ക് കണ്ടെത്താനാകും.”

പിറ്റേന്ന് ഭർത്താവ് ചന്ദ്രശേഖറിനും മകൻ നിഖിലിനുമുള്ള ബ്രേക്ക്ഫാസ്റ്റ് എടുത്തു വച്ച ശേഷം ദേവിക സ്വസ്ഥമായി കമ്പ്യൂട്ടറിനു മുന്നിൽ വന്നിരുന്നു. നെറ്റിൽ മാട്രിമോണിയൽ കോളം ചെക്ക് ചെയ്യുന്നതിനിടയിൽ ദേവികയുടെ മുഖം സന്തോഷം കൊണ്ടു വിടർന്നു.

“മോനേ, നിഖിൽ... വേഗം വാ... ദാ നോക്കിയേ... ഈ പെൺകുട്ടി എന്തുകൊണ്ടും നിന്‍റെ ചേട്ടന് അനുയോജ്യയായിരിക്കും. നല്ല ഐശ്വര്യമുള്ള മുഖം. ഐഐടി ചെന്നൈയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പാസായതാണ്. ഐഐഎം അഹമ്മദാബാദിൽ നിന്നും എംബിഎ പഠനവും പൂർത്തിയാക്കി ഒരു കമ്പനിയിലെ ജനറൽ മാനേജരും ലക്ചററുമാണ് പാരന്‍റ്സ്നല്ല കുടുംബ പശ്ചാത്തലം. എല്ലാം കൊണ്ടും നമ്മുടെ അഖിലിന് ചേരുമെന്ന് എന്‍റെ മനസ്സു പറയുന്നു. ഇനി ഈ പെൺകുട്ടിയുടെ സ്വഭാവം അഖിലുമായി ചേർന്നു പോകുമോ എന്നു മാത്രമേ അറിയാനുള്ളൂ...” ദേവിക ഒരു നെടുവീർപ്പോടെ കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും മുഖമുയർത്തി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...