മാസാവസാനമായിരുന്നു. ശമ്പളം കിട്ടിയതിന്‍റെ അവശിഷ്‌ടങ്ങൾ മാത്രമേ പോക്കറ്റിൽ ഉണ്ടായിരുന്നുള്ളൂ. പത്രത്തോടൊപ്പം വന്ന പരസ്യക്കടലാസിൽ മാളിലെ ഓഫർ വെണ്ടയ്‌ക്കാ അക്ഷരത്തിൽ കണ്ട ശ്രീമതി എന്നെ ഇരുത്തി പൊറുപ്പിക്കുന്നുണ്ടായിരുന്നില്ല. അവസാനം വലിയ തർക്കത്തിനു നിൽക്കാതെ ഞാൻ ശ്രീമതിയോടൊപ്പം നഗരത്തിലെ മാളിലെത്തി. അവിടെ ട്രോളി ഉന്തലാണ് എന്‍റെ ജോലി. എനിക്കാണെങ്കിൽ ലൈസൻസുമില്ല! അത്യാവശ്യകാര്യം ഉണ്ടെങ്കിൽ നിത്യകൂലിയ്‌ക്ക് ഡ്രൈവറെ വിളിച്ച് കാർ എടുക്കും (ഞാൻ മനഃപൂർവ്വം ഡ്രൈവിംഗ് പഠിക്കാത്തതാണ്. ഇല്ലെങ്കിൽ നിത്യവും ഞാൻ ശ്രീമതിയേയും കൊണ്ട് ചുറ്റാൻ പോകേണ്ടി വരും. വെറുതെ ഡ്രൈവർ പണി എടുക്കണോ) മാളിൽ നല്ല തിരക്കായിരുന്നു. അതിനാൽ ട്രോളി ഉന്തുവാൻ വലിയ പ്രയാസം നേരിട്ടു. ഇങ്ങുവാ മനുഷ്യാ... എന്ന് ഉറക്കെ പറഞ്ഞ് ശ്രീമതി കഴിയുന്ന വണ്ണം എന്നെ നാറ്റിക്കുന്നുണ്ടായിരുന്നു. മാളല്ലേ എന്ന് വിചാരിച്ചാണ് ഞാൻ ക്ഷമിച്ചത്. വീട്ടിലായിരുന്നുവെങ്കിൽ അവൾ മുഖം ചുവപ്പിക്കുമ്പോഴേക്കും ഞാൻ കരഞ്ഞേനെ!

ശ്രീമതി ഒരു ട്രോളി മുഴുവൻ സാധനങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്. അതെല്ലാം വലിച്ച് ഞാൻ തളർന്നു. ബിൽ കൗണ്ടറിലും വലിയ തിരക്കായിരുന്നു. കാർഡ് എടുത്തിട്ടില്ലെ മനുഷ്യാ... ഭാര്യ ഉറക്കെ ചോദിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. ഇനി ഞാൻ ക്യൂവിൽ നിന്ന് പേമന്‍റ് നടത്തുന്നതുവരെ അവൾ കാറിലിരിക്കും. എന്‍റെ ഒരു യോഗം.

ഇനി നിങ്ങൾക്ക് വല്ലതും വേണോ മനുഷ്യാ... അവൾ മടങ്ങി വന്ന് വെളുത്ത പല്ല് കാട്ടി ചിരിച്ചു. ആ സമയത്തെ ഭാര്യയുടെ ചിരിയും നിൽപ്പും കാണാൻ ഒരു ചന്തമൊക്കെ ഉണ്ടായിരുന്നു. പക്ഷേ കേൾക്കുന്നവർക്ക് ഒരു കാര്യം മനസ്സിലാവും. ഞാൻ വീട്ടിലെ എലിയും അവൾ വീട്ടിലെ പുലിയും ആണെന്ന്. കാരണം മറ്റൊന്നുമല്ല ഒരു ബഹുമാനമില്ലാതെയല്ലേ അവൾ ഉച്ചത്തിൽ സംസാരിക്കുക.

“കാര്യമായിട്ടൊന്നുമില്ല... അടുത്തുള്ള ഡിപ്പാർട്ടുമെന്‍റ് സ്‌റ്റോറിൽ നിന്ന് കുറച്ച് സാധനങ്ങൾ... നീ കാറിൽ ഇരുന്നോ” ഞാൻ മറുപടി നൽകി. ക്യൂവിൽ എന്‍റെ തൊട്ട് മുന്നിലുണ്ടായിരുന്ന സുന്ദരിയെ മുട്ടാതെ നിന്നു. അറിയാതെ തട്ടിപ്പോയാലും മാനം പോകുന്ന കാലമാണ്.

“ചോക്‌ളേറ്റ് വാങ്ങാനുണ്ട്... സ്‌റ്റോറിലെ ഏതു സെക്ഷനിലാണ് ലഭിക്കുക?” എൻക്വയറി കൗണ്ടറിലെ കമ്പ്യൂട്ടറിനു മുമ്പിലിരിക്കുന്ന സുന്ദരിയോട് ഞാൻ ചോദിച്ചു.

“ചോക്‌ളേറ്റ് ഔട്ട് ഓഫ് സ്‌റ്റോക്കാണ്. അമേരിക്കൻ മേഡ് ച്യൂയിംഗം തീർന്നിരിക്കുകയാണ്... ഫസ്‌റ്റ് ഫ്‌ളോറിലെ കൗണ്ടർ നമ്പർ 16ൽ ഒന്നു കൺഫോം ചെയ്‌തോളൂ.” ആ മാന്യ വനിത ചിരിച്ചുകൊണ്ട് പറഞ്ഞു.

“ച്യൂയിംഗത്തിനായി അഡ്വാൻസ് ബുക്കിംഗ് ചെയ്യേണ്ടി വരും” ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിച്ച 16-ാം കൗണ്ടറിലെ ചെറുപ്പക്കാരി പറഞ്ഞു. അവളുടെ ഓവറായ മേക്കപ്പും ഓവറായ സംസാരവും എനിക്ക് ഇഷ്‌ടപ്പെട്ടില്ല.”

“ച്യൂയിംഗത്തിനും അഡ്വാൻസ് ബുക്കിംഗോ?”

അഡ്വാൻസ് ബുക്കിംഗ് ഫോമിൽ വയസ്സ് ചോദിക്കുന്ന കോളവുമുണ്ട്. സ്‌റ്റോക്ക് എത്തിയാൽ വിളിച്ചു പറയാനുള്ള ഫോൺ നമ്പറും നൽകണം. ഒരു മിഠായി വാങ്ങാനുള്ള ഗതികേട് നോക്കണേ.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...