സ്വന്തമായി യു ട്യൂബ് ചാനലും സൗന്ദര്യ വർദ്ധകങ്ങളുടെ ബിസിനസും നടത്തി മാസം ലക്ഷകണക്കിന് രൂപയുടെ വരുമാനവുമുണ്ടാക്കുന്ന ചെന്നൈയിലെ ഈ മലയാളി വനിതയുടെ ജീവിത കഥ ആരെയും അമ്പരിപ്പിക്കുന്നതാണ്. വളരെ എളിയ നിലയിൽ നിന്നും തുടങ്ങി ബിസിനസ്സ് രംഗത്ത് വിജയം വരിച്ച കവിത യോഗ- ഫിറ്റ്നസ് ട്രെയ്നറും കൂടിയാണ്. ഇന്ത്യയും വിദേശത്തു നിന്നുമായി ഒട്ടനേകം പേർ ഓൺലൈനിലൂടെ കവിതയുടെ ഫിറ്റ്നസ് ട്രെയിനിംഗ് പരിശീലനം നേടുന്നുണ്ട്. ഈ വളർച്ചയ്ക്ക് പിന്നിൽ കവിതയുടെ കഠിനമായ അധ്വാനവും അർപ്പണവുമാണ്. 3 വർഷം മുമ്പാണ് കവിത “കവിസ് ലൈഫ് സ്റ്റൈൽ ലാബ്” എന്ന യു ട്യൂബ് ചാനൽ തുടങ്ങുന്നത്. ഇന്ന് ഏകദേശം 4 ലക്ഷത്തിനടുത്തു സബ്സ്ക്രൈബേഴ്സ് ഉണ്ട് ചാനലിന്. ധാരാളം ബ്യൂട്ടി ചാനലുകളുള്ള ഈ കാലത്ത് ചുരുങ്ങിയ സമയം കൊണ്ടുള്ള ഈ വളർച്ചയ്ക്ക് പിന്നിൽ കവിതയുടെ കഠിനമായ അധ്വാനവും പരിശ്രമവുമാണ്. ഒപ്പം മികച്ച കണ്ടെയ്നറുകളും.

ചെന്നൈയിൽ സാധാരണ കമ്പനികളിൽ ജോലി ചെയ്‌തു പിന്നീട് ബിസിനസ്സ് സംരംഭകയായി മാറിയ കവിതയ്ക്ക് പറയാനുള്ളത് പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയ സ്വന്തം ജീവിത കഥയെക്കുറിച്ചാണ്. കൊല്ലത്തെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന കവിത കോളേജ് വിദ്യഭ്യാസത്തിനുശേഷം വിവാഹിതയായി. തുടർന്ന് ഒരു പെൺകുഞ്ഞിനും ആൺകുഞ്ഞിനും ജന്മം നൽകി. വ്യക്‌തിപരമായ കാരണങ്ങളാൽ പൊരുത്തപെടാനാവാതെ വന്ന സാഹചര്യത്തിൽ വിവാഹമോചിതയായി. തുടർന്ന് ചെന്നൈയിൽ എത്തിയ കവിതയ്ക്ക് ധാരാളം വെല്ലുവിളികളെയും അതിജീവിക്കേണ്ടി വന്നു. കവിത സ്വന്തം ജീവിതത്തെ കുറിച്ച് പറയുന്നു.

പഴയ കവിതയിൽ നിന്നും പുതിയ കവിതയിലേക്കുള്ള യാത്ര

ഞാൻ ഇപ്പോൾ ആ പഴയ കവിതയേയല്ല. പഴയ എന്നെ ആർക്കൊക്കെ അറിയാമോ അതിൽ നിന്നും തികച്ചും ഡിഫറന്‍റായാ ആളാണ് ഞാൻ. പണ്ട് ഞാൻ വളരെ ഉൾവലിഞ്ഞു ഒരുപാട് സംസാരിക്കാത്ത ആളായിരുന്നു. പെട്ടെന്ന് ആരോടും അധികം അടുക്കുന്ന ആളായിരുന്നില്ല. പക്ഷെ തീവ്രമായ ലക്ഷ്യബോധമുള്ള ആളായിരുന്നു. എന്തൊക്കെയോ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷ അതെന്താണെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ജോലി ചെയ്തു ജീവിക്കണം എന്നാഗ്രഹത്തിലാണ് ജീവിച്ചു പോയികൊണ്ടിരുന്നത്. അങ്ങനെയാണ് ഞാൻ മക്കളെയും കൂട്ടി 2013ൽ ചെന്നൈയിൽ എത്തുന്നത്. തുടർന്ന് ചില സ്ഥാപനങ്ങളിൽ ജോലി ചെയ്തു. മക്കളെക്കുറിച്ചുള്ള ചിന്തയിൽ നിന്നാണ് ജീവിതത്തിൽ മാറ്റമുണ്ടാകണമെന്ന് ആഗ്രഹിച്ച് തുടങ്ങിയത്. പഠനകാര്യങ്ങളിൽ അവൾ മുന്നിലായിരുന്നു. അതുകൊണ്ട് സാധാരണ സ്കൂളിൽ വിട്ടു പഠിപ്പിച്ചാൽ അവളുടെ പഠനത്തെയത് ബാധിക്കും. മികച്ച സ്കൂളിൽ തന്നെ അവളെ വിട്ട് പഠിപ്പിക്കണമെന്നത് എന്‍റെ ആഗ്രഹമായിരുന്നു. നമ്മൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കുട്ടികളെ ബാധിച്ചു കൂടായെന്ന് എിക്ക് നിർബന്ധമായിരുന്നു.

മറ്റൊരു ഘടകം ഓഫീസ് ജോലിയായിരുന്നു. 9-5.30 വരെ നമ്മൾ ജോലി ചെയ്യുന്നു. എന്നാൽ കയ്യിൽ കിട്ടുന്നതോ തുച്ഛമായ ശബളം. ഇങ്ങനെ പോയാൽ പറ്റില്ല എന്തെങ്കിലും ചെയ്യണം. ഓഫീസിലിരിക്കെ അടുത്തതായി എന്ത് ചെയ്യണമെന്നതിനെപ്പറ്റി നിരന്തരം ചിന്തിച്ചു കൊണ്ടേയിരുന്നു. അന്നൊക്കെ വളരെ ബുദ്ധിമുട്ടിയാണ് ഓഫീസിൽ പൊയ്ക്കൊണ്ടിരുന്നത്. എനിക്ക് ജോലിയിൽ താല്പര്യമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. അങ്ങനെയാണ് 3 വർഷം മുമ്പ് ചാനൽ തുടങ്ങുന്നത്. ഓഫീസിൽ ഇരുന്നുകൊണ്ടായിരുന്നുവത്. ഭയങ്കര വരുമാനവും സബ്സ്ക്രൈബേഴ്സുമൊന്നും ആ സമയത്തുണ്ടായിരുന്നില്ല. എന്നാൽ ഇഷ്ടപ്പെട്ട് ഒരു കാര്യം ചെയ്യുമ്പോൾ തീർച്ചയായും വിജയം ഉണ്ടാകുമല്ലോ. തുടർന്ന് അതിനൊപ്പം ഹെർബൽ ഉത്പന്നങ്ങളുടെ ബിസിനസ്സും തുടങ്ങി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...