ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണ് ചൊല്ല്! സംഭവം ശരിയാ തെറ്റോ എന്നതൊക്കെ അവിടെ നിൽക്കട്ടെ. ചങ്ങാതിമാരില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ഇക്കാലത്ത് നമുക്ക് ആലോചിക്കാൻ പറ്റുമോ? വിർച്‍വെൽ ലോകത്തും അല്ലാതെയും ധാരാളം ചങ്ങാതിമാരുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും. ഇങ്ങനെ കൂട്ടുകാർ വന്നും പോയുമിരിക്കുമ്പോഴും ചിലരോടൊക്കെ നമുക്ക് ഒരു സ്പെഷ്യൽ ഫീൽ ഉണ്ടാകാറില്ലേ? എക്കാലത്തെും ചങ്ങാതിമാര്‍ കൂടെയുണ്ടാവുന്നത് ചിലർക്കൊക്കെ ലഭിക്കുന്ന അപൂർവ്വ സൗഭാഗ്യങ്ങളാണ്. നിങ്ങളുടെ ഓരോ ചങ്ങാതിമാരെയും ശ്രദ്ധിച്ചു നോക്കൂ.

ഓരോരുത്തർക്കും ജീവിതത്തിൽ ഓരോ റോൾ ആയിരിക്കും. വ്യത്യസ്‌തമായ ആവശ്യങ്ങളുടെയോ ആശയങ്ങളുടെയോ അടിസ്‌ഥാനത്തിലാണ് പല സൗഹൃദങ്ങളും ശക്‌തിപ്പെടുന്നത്. ഇനി നല്ല ചങ്ങാതിമാരല്ല കൂടെ ഉള്ളതെങ്കിലോ, നിരാശയ്ക്കു മറ്റൊരു കാരണം വേണ്ട. നല്ലതും ചീത്തയുമായ കൂട്ടുകെട്ടുകൾ നമ്മെ രണ്ടു രീതിയിലും ബാധിക്കും. എങ്കിലും നല്ല ചങ്ങാതിമാർ എക്കാലവും നല്ല മാറ്റങ്ങൾ ആണ് ഉണ്ടാക്കുന്നത് എന്ന് ആശ്വസിക്കാമെങ്കിലും ചങ്ങാതിമാരെ അവരുടെ സ്വഭാവങ്ങൾക്കനുസരിച്ച് നമുക്ക് വേർതിരിക്കാവുന്നതാണ്.

സൗഹൃദം എന്നു പറയുന്നത് ഒരു ബോണ്ടിംഗ് ആണ്. അത് എല്ലാവരുമായും പങ്കുവയ്‌ക്കാൻ കഴിയുന്ന സംഗതിയല്ല.

അയ്യോ... പേഴ്സ് മറന്നു!

കൂട്ടു കൂടാനും സംസാരിക്കാനും സിനിമ കാണാനും ചായ കുടിക്കാനുമൊക്കെ മുൻപന്തിയിൽ തന്നെ നിങ്ങളുടെ കൂടെ ഉണ്ടാകുന്ന ഒരു സുഹൃത്തായിരിക്കും ഇയാൾ. നിങ്ങളുടെ സെൽഫിയിലും യാത്രകളിലും ഒക്കെ ഈ കക്ഷി ഉണ്ടാക്കും. ക്ലബ്ബിൽ ഷോപ്പിംഗ് സെന്‍ററുകളിൽ എല്ലാം സന്തോഷത്തോടെ കൂടെ വരും. ഇവരുടെ കമ്പനി മിക്കവാറും മതിയാവുന്നത്, ഒരേയൊരു ഡയലോഗിലായിരിക്കും. “ഓഫ്... സോറി. ഞാൻ പേഴ്സ് എടുക്കാൻ മറന്നു.”

സത്യം പറയാലോ, നല്ല അഭിനയശേഷി ഉള്ള ഇവരുടെ മുഖഭാവവും സംസാരവും കണ്ടാൽ പിന്നെ നോ പറയാൻ ആർക്കും കഴിയില്ല. ഒരു പ്രാവശ്യമൊക്കെ ഇതു ആർക്കും സംഭവിക്കില്ലെന്നല്ല. പക്ഷേ പലവട്ടം ആവർത്തിച്ചു കഴിഞ്ഞാൽ പിന്നെ അതൊരു അവിചാരിതമായ കാര്യമല്ലെന്ന് ആർക്കാ മനസ്സിലാവില്ലാത്തത്? ഇത്തരക്കാരുടെ പ്രശ്നമെന്തെന്നോ? അവർ പണം ചെലവഴിക്കുന്നവരല്ല, സമ്പാദിക്കാൻ ഇഷ്‌ടപ്പെടുന്നവരാണ്!

സങ്കടം ലൈൻ

ഇത്തരം സുഹൃത്തുക്കളെ നിങ്ങൾക്ക് ഒരിക്കലും അവഗണിക്കാൻ കഴിയില്ല. എന്നാൽ അവരെ സഹിക്കാനും ഇത്തിരി പ്രയാസമാണ്. സ്വന്തം കദനകഥ പങ്കുവയ്‌ക്കാൻ മാത്രമാണ് അവർക്ക് നിങ്ങളെ ആവശ്യം. അവരോട് സഹതാപം കാണിക്കുകയും, ഉപദേശവും വേണ്ടി വന്നാൽ കൗൺസിലിംഗും നൽകും നിങ്ങൾ. കാരണം അവർക്ക് അത്രയേറെ അത് ആവശ്യമാണെന്ന് നമുക്ക് തോന്നും. എന്നാൽ സത്യം എന്തെന്നോ, നിങ്ങളുടെ ആശ്വസിപ്പിക്കൽ അല്ല ആവശ്യം. തലചായ്ച്ചു കരയാൻ ഒരു തോൾ വേണം. സ്വന്തം പ്രയാസങ്ങൾ എണ്ണിപ്പെറുക്കി പറയുമ്പോൾ ശ്രദ്ധയോടെ കേട്ടിരിക്കാൻ ഒരാൾ! അവർക്ക് സന്തോഷം ഉള്ള അവസരത്തിൽ ഈ ചങ്ങാതിയുടെ പൊടി പോലും ഉണ്ടാകില്ല. നിങ്ങളെ ഓർക്കുകയും ഇല്ല.

വിശ്വസ്തരായ അസൂയാലു

ഇത്തരക്കാർ പേരു പറയുംപോലെ അത്ര മോശം ആളുകളല്ല. പക്ഷേ അവർ ചങ്ങാതിമാരെ കണ്ടെത്തുന്നത് തങ്ങളുടെ കാര്യ സാദ്ധ്യത്തിനു കൂടിയാണ്. എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും എന്നുറപ്പുള്ളവരോടെ ഇവർ കൂട്ടു കൂടു. കാര്യം നടത്തിക്കിട്ടാൻ വേണ്ടി, ഇവർ വലിയ സ്വീറ്റ് ആയി സംസാരിക്കും, ഇംപ്രസീവ് ആയിരിക്കും. ആവശ്യങ്ങൾ ബോധ്യപ്പെടുത്തുന്ന രീതിയിലും ഇവരെ വെല്ലാൻ ആളുണ്ടാവില്ല. വാഹനത്തിൽ കൊണ്ടുവിടാനും വിളിച്ചു കൊണ്ടു വരാനും വേണ്ടി നിങ്ങളെ ആശ്രയിച്ചേക്കാം. അതുപോലെ വിശപ്പുള്ളപ്പോൾ, ഭക്ഷണം വാങ്ങിത്തരാൻ മടി കൂടാതെ പറയും. നിങ്ങളുടെ പ്രിയപ്പെട്ട വസ്‌ത്രങ്ങൾ കടമായി ചോദിക്കും, പിന്നെ തിരിച്ചുതരാതിരിക്കും. ഇത്തരം സുഹൃത്തുക്കൾ വിശ്വസ്തരായിരിക്കാം. പക്ഷേ അതു നിങ്ങളുടെ സന്മനസ്സ് പിടിച്ചു പറ്റാൻ വേണ്ടിയാണെന്നു മാത്രം. “എ ഫ്രണ്ട് ഇൻ നീഡ്, ഇസ് എ ഫ്രണ്ട് ഇൻഡീഡ്” എന്ന് കരുതുന്നവരാണ് ഇവർ. ഇവരുടെ ആവശ്യങ്ങൾക്ക് ഉപകരിക്കപ്പെടുന്നില്ലെന്നു കണ്ടാൽ പിന്നെ സൗഹൃദം തകരാൻ വലിയ താമസം ഉണ്ടാവില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...