ഏറ്റവും അത്യാവശ്യ കാര്യങ്ങൾക്കായുള്ള ഔദ്യോഗികവും അല്ലാത്തതുമായ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ദിവസവും അംഗങ്ങളുടെ ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ് മെസ്സേജുകൾ കൊണ്ട് നിറഞ്ഞാൽ എന്താകും അവസ്‌ഥ? എല്ലാവരുടേയും ശ്രദ്ധയിൽപ്പെടേണ്ട അടിയന്തിര സന്ദേശങ്ങൾ ഇത്തരം മെസ്സേജുകൾക്കിടയിൽപ്പെട്ട് അപ്രസക്തമാക്കുക തന്നെ ചെയ്യും. അതോടെ പൊതുജനത്തിന് ഉപകാരപ്പെടുന്ന സർക്കാർ സന്ദേശമോ മറ്റ് അറിയിപ്പുകളോ ആരുമറിയാതെ പോകും. ചിലപ്പോൾ അപേക്ഷ തീയതിയും കഴിഞ്ഞാകും എല്ലാവരും ആ സന്ദേശം അറിയുന്നത് തന്നെ. ഇതാണ് ഇത്തരത്തിലുള്ള ഓരോ വാട്ട്സാപ്പിന്റെയും അവസ്‌ഥ. അത് എന്തിനുവേണ്ടിയാണോ സൃഷ്ട‌ിച്ചത് അതിനായി അത് ഉപകാരപ്പെടുകയുമില്ല. ഇത് കണ്ട് ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആകുന്നവരുമുണ്ട്.

ആധുനിക ആശയവിനിമയം, വിവരങ്ങൾ പങ്കിടൽ, സാമൂഹിക ബന്ധം മെച്ചപ്പെടുത്തൽ എന്നിവയിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവ തൽക്ഷണ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഐക്യം, സുരക്ഷ, വ്യക്തിപരമായ ക്ഷേമം എന്നിവ നിലനിർത്തുന്നതിന് ബുദ്ധിപൂർവ്വം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഒന്നാമതായി ബുദ്ധിപൂർവ്വമായ ഉപയോഗം തെറ്റായ വിവരങ്ങളുടെ വ്യാപനം തടയാൻ സഹായിക്കുന്നു. സ്‌ഥിരീകരണമില്ലാതെ പങ്കിടുന്ന സന്ദേശങ്ങൾ, ഫോർവേഡുകൾ, വീഡിയോകൾ എന്നിവ ആശയക്കുഴപ്പം, ഭയം അല്ലെങ്കിൽ സംഘർഷം എന്നിവ സൃഷ്ട്‌ടിക്കും. പങ്കിടുന്നതിന് മുമ്പ് വസ്‌തുതകൾ പരിശോധിക്കുന്നത് ഉത്തരവാദിത്തമുള്ള ആശയവിനിമയം ഉറപ്പാക്കുന്നു.

സമയം പാഴാക്കുന്നു

അനാവശ്യ സന്ദേശങ്ങൾ അയക്കുന്നത് നമ്മുടെ സമയം മാത്രമല്ല മാനസിക ഊർ‌ജ്ജവും പാഴാക്കും. അനാവശ്യ സന്ദേശങ്ങൾ തലച്ചോറിൽ വിവരങ്ങളുടെ ബഹളം സൃഷ്ടിക്കുന്നു. പ്രധാനപ്പെട്ട വിവരങ്ങൾ തിരിച്ചറിയാൻ ഇത് പ്രയാസകരമാക്കുന്നു. ഈ ശീലം ക്രമേണ ഡിജിറ്റൽ ക്രമക്കേടായി മാറും. പ്രസക്തമായ വിവരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്നോ നമ്മുടെ സർഗ്ഗാത്മകത നിലനിർത്തുന്നതിൽ നിന്നോ അത് നമ്മെ തടയും.

ഒരു സന്ദേശം ഫോർവേഡ് ചെയ്യുന്നതിന് മുമ്പ് 30 സെക്കൻഡ് നേരമെങ്കിലും അത് സത്യമാണോ ആവശ്യമായതാണോ എന്ന് ചിന്തിച്ചാൽ നമ്മുടെ സമയം മാത്രമല്ല മാനസിക ഊർജ്ജം ലാഭിക്കാനും കൂടുതൽ അർത്ഥവത്തായ എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. മധ്യവയസ്ക്‌കരും വൃദ്ധരുമായ ആളുകൾ പൊതുവെ 40 നും 65നും ഇടയിൽ പ്രായമുള്ളവർ മതപരമായ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യാൻ സാധ്യത കൂടുതലാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിന് നിരവധി കാരണങ്ങളുണ്ട്.

പാരമ്പര്യങ്ങളോടുള്ള ആസക്ത‌ി: സാംസ്കാരികവും മതപരവുമായ മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയവരാണ് ഈ പ്രായത്തിലുള്ളവർ അതിനാൽ അത്തരം സന്ദേശങ്ങൾ അവരെ വൈകാരികമായി ബാധിക്കുന്നു.

ഒഴിവു സമയവും ദിനചര്യയും: വിരമിക്കലിനോട് അടുക്കുന്നവരോ ഉത്തരവാദിത്തങ്ങൾ കുറഞ്ഞവരോ ആയ ആളുകൾക്ക് സന്ദേശങ്ങൾ വായിക്കാനും അയയ്ക്കാനും കൂടുതൽ സമയം ലഭിക്കും.

വിശ്വാസം പങ്കുവെയ്ക്കുന്നവർ: മതപരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിലൂടെ പൂണ്യം ലഭിക്കുമെന്നോ അതുവഴി മറ്റുള്ളവർക്ക് നന്മയുണ്ടാകുമെന്നോ വിശ്വസിക്കുന്നവരാണ് ഇക്കൂട്ടർ. ഒറ്റ ക്ലിക്കിലൂടെ നിരവധി ആളുകളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നതിനാൽ വാട്ട്സ്ആപ്പ് അവരുടെ വിശ്വാസം പ്രചരിപ്പിക്കുന്നതിനുള്ള എളുപ്പ വേദിയായി കരുതപ്പെടുന്നു. വിമർശനാത്മകമല്ലാത്ത വിശ്വാസത്തോടെയാണ് പലരും ഇത്തരം സന്ദേശങ്ങളെ സ്വീകരിക്കുന്നത്. അതിനാൽ അവ ഫോർവേഡ് ചെയ്യുന്നതിൽ ഒരു മടിയും കാട്ടുകയില്ല.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...