ആണുങ്ങൾ അടുക്കളയിൽ കയറിയാൽ മലയിടിഞ്ഞു വീഴുമോ? ഇല്ലെന്നാണ് കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ അരുൺ പറയുന്നത്. വീട്ടിലുള്ള സമയത്ത് അമ്മയെ സഹായിക്കാൻ താൻ പരമാവധി ശ്രമിക്കാറുണ്ടെന്ന് അരുൺ പറയുന്നു. അരുൺ മാത്രമല്ല. അവന്‍റെ ഒട്ടു മിക്ക കൂട്ടുകാരും കുക്കിംഗും കിച്ചൻ മെയിന്‍റനൻസും ഇഷ്ടപ്പെടുന്നവരാണത്രേ.

"ഒരു കാലത്ത് സ്ത്രീകളുടെ മാത്രം കുത്തകയാണെന്ന് കരുതിയിരുന്ന അടുക്കള പുരുഷന്മാരുടെയും പ്രവർത്തനമേഖലയായി മാറിയിരിക്കുന്നു. മുമ്പ് ഒരു ഓം ലെറ്റ് ഉണ്ടാക്കാൻ പോലും അറിയാതിരുന്നവർ ഇപ്പോൾ സിങ്കിൽ നിറഞ്ഞു കവിഞ്ഞു കിടക്കുന്ന എച്ചിൽ പാത്രങ്ങൾ കഴുകാനും നിലം അടിച്ചു വാരാനും തയ്യാർ. ഒരു കപ്പ് ചായയിടുന്നതുപോലും ആക്ഷേപമായി കരുതുന്ന പെൺകുട്ടികളുള്ളിടത്താണ് അടുക്കളയിൽ അമ്മയെ സഹായിക്കാൻ ആൺമക്കൾ കടന്നു വരുന്നത്. ഇത് വളരെ സന്തോഷകരമാണ്. " സ്വകാര്യ സ്‌കൂൾ അധ്യാപികയും രണ്ട് ആൺകുട്ടികളുടെ അമ്മയുമായ ഷൈലജ സ്വന്തം അനുഭവം മുൻനിർത്തി പറയുന്നു.

ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ബിസിനസ് മാനേജരാണ് 26കാരൻ അജിത്ത്. കോട്ടയത്തെ ഉദ്യോഗസ്ഥ ദമ്പതികളുടെ ഏകമകൻ. ഓഫീസ് പോലെ അജിത്തിന്‍റെ മറ്റൊരു സാമ്രാജ്യമാണ് അടുക്കളയും, "അടുക്കളയിൽ അവൻ പാചകം ചെയ്യുന്നത് കണ്ടാൽ ഏതോ വലിയ റസ്റ്റോറന്‍റിലെ അനുഭവജ്‌ഞാനമുള്ള ഷെഫാണെന്നേ തോന്നൂ. അത്രയ്ക്ക് സൗന്ദര്യവും വേഗതയും നിറഞ്ഞതാണ് അവന്‍റെ പാചകരീതി. വീട്ടിൽ വിരുന്നുകാർ വരുമ്പോൾ അവനുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്. പാചകം മാത്രമല്ല, വീട്ടിലെ ഏത് ജോലി ചെയ്യാനും അവൻ തയ്യാറാണ്. അതുകൊണ്ട് എനിക്കൊരു ടെൻഷനുമില്ല. ഞാൻ വീട്ടിൽ നിന്ന് മാറി നിന്നാലും അവൻ എല്ലാ കാര്യവും നോക്കി നടത്തിക്കോളും." അജിത്തിന്‍റെ അമ്മ ലളിത അഭിമാനം കൊള്ളുന്നു

എന്നാൽ ഇതിന്‍റെ ഫുൾ ക്രെഡിറ്റ് അമ്മയ്ക്കാണെന്നാണ് അജിത്തിന്‍റെ പക്ഷം. "ചെറുപ്പം തൊട്ടേ വീട്ടിലെ ചെറിയ ചെറിയ ജോലികൾ ചെയ്യിപ്പിക്കുമായിരുന്നു അമ്മ. അന്നൊക്കെ അമ്മയോട് ചോദിച്ച് പാചകവും പഠിച്ചു. ഞാനുണ്ടാക്കുന്നത് അമ്മയും അച്‌ഛനും എൻജോയ് ചെയ്‌ത് കഴിക്കും. രാവിലെ തിരക്കിട്ട് അമ്മ അടുക്കളജോലിയൊക്കെ ചെയ്ത് ഓഫീസിൽ പോകുമ്പോഴുണ്ടാകുന്ന ടെൻഷൻ എനിക്ക് നന്നായി അറിയാമായി രുന്നു. അതുകൊണ്ട് ഞങ്ങൾ മൂന്നുപേരും ചേർന്ന് വീട്ടുജോലികൾ ചെയ്തു. ഇന്നെനിക്ക് അമ്മ വീട്ടിലില്ലെങ്കിലും ഭക്ഷണം നന്നായി കുക്ക് ചെയ്ത് കഴിക്കാനാവും.” അജിത്ത് ചിരിക്കുന്നു.

വീട്ടുജോലികൾ ചെയ്യുന്നതിൽ എന്തിന് ലജ്‌ജിക്കണമെന്നാണ് അജിത്തിനെപ്പോലെയുള്ളവർ ചോദിക്കുന്നത്. പുരുഷൻ അടുക്കളയിൽ കയറി ഭക്ഷണം പാകം ചെയ്യുന്നതോ നിലം അടിച്ചുവാരി തുടച്ച് വൃത്തിയാക്കുന്നതോ കണ്ടാൽ മറ്റുള്ളവർ നെറ്റി ചുളിക്കുന്ന കാലമുണ്ടായിരുന്നു. ഇന്നൽ മാറി തയ്യൽക്കാരനോ ഷെഫോ ആയി പുരുഷന് പ്രവർത്തിക്കാമെങ്കിൽ സ്വന്തം വീട്ടിൽ ഇത്തിരി ഭക്ഷണം പാകം ചെയ്യുന്നതിൽ എന്തിന് ലജ്‌ജിക്കണം.

വീട്ടിലെ പ്രത്യേകാന്തരീക്ഷമാണ് വീട്ടിലേയും പുറത്തേയും ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ പെൺകുട്ടികളെപ്പോലെ ആൺമക്കളേയും പ്രേരിപ്പിക്കുന്നത്. ആണായാലും പെണ്ണായാലും സ്വാശ്രയ ശീലമുള്ളവരാകുക കാലഘട്ടത്തിന്‍റെ ആവശ്യമാണ്. പെണ്ണുങ്ങൾ വീട്ടുകാര്യങ്ങൾ നോക്കേണ്ടവരും ആണുങ്ങൾ പണം സമ്പാദിക്കേണ്ടവരുമാണെന്ന കാഴ്‌ചപ്പാട് കാലഹരണപ്പെട്ടു കഴിഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...