ജീവിതത്തിൽ ഒരിക്കലെങ്കിലും വിലപേശി സാധനങ്ങൾ വാങ്ങാത്തവരായി ആരും ഉണ്ടാവില്ല. ഉൽപന്നത്തിന്‍റെ വില ന്യായമല്ലെന്ന് തോന്നുമ്പോഴാവുമല്ലോ വിലപേശാനുള്ള പ്രവണത മനസ്സിൽ ശക്‌തമാവുക. കച്ചവടക്കാരൻ അമിതവില ഈടാക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും വിലപേശി തന്നെ വാങ്ങുക. അമിത വില നൽകി കയ്യിലെ കാശ് കളയുന്നതിന് പകരം ന്യായമായ വിലയ്‌ക്ക് ഉൽപന്നങ്ങൾ വാങ്ങി ഷോപ്പിംഗ് സ്‌മാർട്ടാക്കുക. നിങ്ങൾ വിലപേശുന്ന ശീലം ഉള്ള ആളാണെങ്കിലും അല്ലെങ്കിലും ഇനി കടയിൽ ചെല്ലുമ്പോൾ ഈ കാര്യങ്ങൾ ഓർക്കുക.

  • വിലപേശുമ്പോൾ കച്ചവടക്കാരൻ ഉൽപന്നത്തിന്‍റെ വില നേരിയതായി കുറയ്‌ക്കാം. എന്നാലും അത് വലിയ വിലയാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുക. നിങ്ങൾ എന്ത് വിലയാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് കച്ചവടക്കാരൻ ചോദിക്കാം. നിങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്നതിനും താഴ്‌ത്തി വില പറയുക. കച്ചവടക്കാരൻ അതിലും അല്‌പം വില ഉയർത്തി അനുയോജ്യമായ വിലയിലെത്തിച്ചേരും.
  • അഥവാ അയാൾ വില താഴ്‌ത്താൻ തയ്യാറല്ലെങ്കിൽ പ്രൊഡക്‌റ്റ് വേണ്ടെന്ന് പറഞ്ഞ് പിൻവാങ്ങാം. നിങ്ങളുടെ പെട്ടെന്നുള്ള പിൻമാറ്റം കച്ചവടക്കാരനെ വില താഴ്‌ത്താൻ പ്രേരിപ്പിക്കും.
  • മറ്റൊരു പ്രധാനകാര്യം നിങ്ങൾ പറഞ്ഞ വിലയോട് കച്ചവടക്കാരൻ യാതൊരു വിധത്തിലും യോജിക്കുന്നില്ലെങ്കിൽ നിങ്ങൾ പറഞ്ഞ വില വളരെ താഴെയാണെന്ന് അനുമാനിക്കാം.
  • വിലപേശൽ രസകരമായ ഒരു ഗെയിം കൂടിയാണ്. ഭൂരിഭാഗം കച്ചവടക്കാരും ഈ ഗെയിം ഇഷ്‌ടപ്പെടാറുണ്ട്. വാങ്ങുന്നയാളുമായി തുറന്ന ആശയവിനിമയത്തിനുള്ള സാധ്യതയാണ് അതുണ്ടാക്കുക. ഒപ്പം ഉൽപന്നങ്ങൾ വിറ്റഴിയുകയും ചെയ്യും.

ശ്രദ്ധിക്കുക

വിലപേശുന്നത് നല്ലതാണെങ്കിലും എവിടേയും വിലപേശിക്കളയാമെന്ന്

ധരിക്കരുത്. റസ്‌റ്റോറന്‍റിലെ ബിൽ, ട്രെയിൻ - ഫ്‌ളൈറ്റ് ടിക്കറ്റ് ചാർജ്, ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലുള്ള വിലപേശൽ പാടില്ല. എന്നാൽ സേവനങ്ങളിൽ പാകപ്പിഴവോ ക്രമക്കേടോ കണ്ടാൽ ചോദ്യം ചെയ്യാനും മറക്കരുത്.

വേണം, വിലപേശാനും ഒരു മിടുക്ക്. മിടുക്കില്ലാത്തവർ ഈ പണിക്കുപോയാൽ ചിലപ്പോൾ മണ്ടത്തരം പറ്റിയെന്നു വരാം. അതുകൊണ്ട് ശ്രദ്ധിക്കുക.

ആവശ്യത്തിനു പണം കരുതുക

കയ്യിൽ നയാ പൈസ വയ്‌ക്കാതെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൊണ്ട് മാത്രം ഷോപ്പിംഗ് ആസ്വദിക്കാൻ ഇറങ്ങുന്നവരുണ്ട്. പക്ഷേ ഇടയ്‌ക്കെങ്ങാനും റോഡരികിൽ നിന്നും ഒരു കരിക്ക് കുടിക്കണമെന്നു തോന്നിയാൽ എന്താവും അവസ്‌ഥ. അവിടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡൊന്നും വിലപ്പോവില്ല. പണം തന്നെ വേണം.

അതുപോലെ എല്ലായിടത്തും ക്രെഡിറ്റ് കാർഡ് സ്വീകരിക്കണമെന്നില്ല. പണം കയ്യിൽ കരുതുകയെന്നാൽ പണം അനാവശ്യമായി ചെലവഴിക്കപ്പെടുമെന്നല്ല അർത്ഥം. എന്നാൽ ക്രെഡിറ്റ് കാർഡിന്‍റെ സ്‌ഥിതി അതായിരിക്കുകയില്ല. പരിധിവിട്ട് പണം ചെലവഴിക്കാൻ അത് നമ്മെ പ്രേരിപ്പിക്കും.

പ്രൊഡക്‌റ്റ് റിസർച്ച്

പരസ്യത്തിൽ ചൂണ്ടിക്കാട്ടുന്ന വിലക്കുറവ് കണ്ട് ഓടി കടയിൽച്ചെന്ന് ഉൽപന്നം സ്വന്തമാക്കും മുമ്പെ നല്ലൊരു റിസർച്ച് നടത്തുക. അതേ ഉൽപന്നത്തിന് മറ്റ് കടകളിലുള്ള വില, വിലക്കിഴിവ് എന്നിവയെക്കുറിച്ചും ഗുണ നിലവാരത്തെക്കുറിച്ചും വിൽപ്പനാനന്തരമുള്ള സേവനങ്ങളെക്കുറിച്ചുമൊക്കെ നന്നായി മനസ്സിലാക്കി ഉൽപന്നം വാങ്ങുന്നതാണ് ബുദ്ധി.

തന്ത്രം

വിലപേശാൻ തുടങ്ങുന്നതും ഒരു തന്ത്രമാണ്. ഒരു ഉൽപന്നത്തിന് വിലയിട്ടിട്ടുണ്ടെങ്കിൽ വിലപേശൽ എന്ന തന്ത്രം വളരെ വിദഗ്‌ദ്ധമായി വേണം അവതരിപ്പിക്കാൻ. എന്താണ് ഇതിന്‍റെ വില എന്നതിനു പകരം നിങ്ങളെന്ത് വിലയാണ് ഉദ്ദേശിക്കുന്നതെന്ന നയതന്ത്രപരമായ ചോദ്യത്തിലൂടെ കാര്യത്തിലേക്ക് കടക്കാം. നല്ല ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്നത് ഏറ്റവും പ്രധാനമാണ്. ചോദ്യം ഉറച്ചതായാൽ ചിലപ്പോൾ വിൽപനക്കാരന് നിങ്ങളിൽ താൽപര്യം തോന്നാം. വില കുറയ്‌ക്കുകയും ചെയ്യും. എന്നാൽ ഒട്ടും ആത്മവിശ്വാസമില്ലാതെയും സങ്കോചത്തോടെയുമാണ് വിലപേശലെങ്കിൽ വിൽപനക്കാരൻ അതെ വിലയിൽ തന്നെ ഉറച്ചുനിൽക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...