ഡിസൈനർ പെൻ: നിങ്ങളുടെ പ്രിയതമനുള്ള ഏറ്റവും പ്രിയപ്പെട്ട സമ്മാനമാണിത്. അദ്ദേഹത്തിന്‍റെ പോക്കറ്റിൽ ഹൃദയത്തോടത് ചേർന്ന് നിൽക്കും. അദ്ദേഹം ആ പേന വച്ച് എഴുതുമ്പോഴൊക്കെ നിങ്ങളെക്കുറിച്ചോർക്കും. വേണമെങ്കിൽ ഒപ്പം മനോഹരമായ പെൻസ്റ്റാന്‍റും കൂടിയാകട്ടെ. ഓഫീസിലെ മേശമേലിരിക്കുന്ന ഈ പെൻസ്റ്റാന്‍റ് അദ്ദേഹത്തിനു പ്രിയതമയോടുള്ള സ്നേഹം ഇരട്ടിപ്പിക്കും.

റിസ്റ്റ് വാച്ച്: ഭർത്താവിന്‍റെ വ്യക്‌തിത്വത്തിന് ഇണങ്ങുന്ന ഗോൾഡൻ അല്ലെങ്കിൽ സിൽവർ കളർ ലേറ്റസ്റ്റ് റിസ്റ്റ് വാച്ച് സമ്മാനിച്ചു നോക്കൂ. ഇനി ഓരോ നിമിഷവും അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നിങ്ങളെത്രമാത്രം പ്രിയപ്പെട്ടതായിരിക്കുമെന്നോർക്കുക. യുണിക് ഡിസൈനിലുള്ള വാച്ച് തന്നെ തെരഞ്ഞെടുക്കുക. ടൈറ്റൻ, ടൈമെക്സ്, ഫോസിൽ, ടോമി, ഫാസ്റ്റ്ട്രാക്ക് തുടങ്ങിയ ബ്രാൻഡുകളിൽ ഏതെങ്കിലുമൊന്ന് ട്രൈ ചെയ്തു നോക്കൂ.

ഗാഡ്ജറ്റുകൾ: ഭർത്താവൊരു ഗാഡ്ജറ്റ് പ്രേമിയാണോ? എങ്കിൽ അദ്ദേഹത്തിനിഷ്ടമുള്ള ഗാഡ്ജറ്റ് തന്നെയാകട്ടെ ഈ ആഘോഷവേളയിലെ സമ്മാനം. അദ്ദേഹത്തിനിഷ്ടമുള്ള മൊബൈൽ, ടാബ്ലറ്റ്, ഐപാഡ്, കമ്പ്യൂട്ടർ, ലാപ് തുടങ്ങിയവയിൽ ഏതെങ്കിലുമൊന്നു സമ്മാനിക്കാം.

ഷർട്ട്: സ്മാർട്ട് ബ്രാൻഡഡ് ഷർട്ടോ ഫങ്കി ടീഷർട്ടോ ഭർത്താവിന് സമ്മാനിക്കാം. ഷർട്ട് സമ്മാനിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒഫീഷ്യൽ മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോൾ അണിയാൻ യോജിച്ചതോ ആയിരിക്കണം. ടീഷർട്ടാണെങ്കിൽ കളർ കൂടാതെ അതിലെ പ്രിന്‍റഡ് മാറ്റർ കൂടുതൽ ശ്രദ്ധിക്കുക. യുണീക്കായ ക്വട്ടേഷനോ പെയ്ന്‍റിംഗ് ഉള്ള ഷർട്ടോ സമ്മാനിച്ച് അദ്ദേഹത്തേ നിങ്ങളുടെ മനസ്സിലുള്ള സ്നേഹമറിയിക്കുക. അലൻ സോളി, എയറോ, ഫാബ് ഇന്ത്യ, ഫീഫാ, ജെനസിസ്, ജോൺ മില്ലർ, ലീ, ലെവിസ്, റെഡ് ആന്‍റ് ടെയ്ലർ, സ്പൈക്കർ, വിൽസ് ലൈഫ് സ്റ്റൈൽ, റെയ്മണ്ട് തുടങ്ങിയവയില്‍ ഏതെങ്കിലുമൊരു ബ്രൻഡിലുള്ളവയാകട്ടെ ഈ ആഘോഷനാളിലെ പ്രിയപ്പെട്ട സമ്മാനം.

പെർഫ്യൂം: മനസ്സിലുള്ള വികാരം അദ്ദേഹത്തെ അറിയിക്കാനുള്ള ഒരു പ്രിയപ്പെട്ട സമ്മാനമാണ് പെർഫ്യൂം. അല്ലെങ്കിൽ ഡിയോ. നിങ്ങൾ സമ്മാനിച്ച പെർഫ്യൂം ഉപയോഗിക്കുമ്പോഴൊക്കെ ആ സുഗന്ധത്തിലൂടെ അദ്ദേഹം നിങ്ങളുടെ സ്നേഹവും സമീപ്യവും മണത്തറിയും. തീർച്ച! ചിലപ്പോൾ ആ സുഗന്ധം പ്രിയപ്പെട്ടവന് എക്കാലവും പ്രിയപ്പെട്ടതായി മാറാം. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക. തീക്ഷ്ണ ഗന്ധമുള്ള പെർഫ്യൂം ഒഴിവാക്കി.. നേർത്ത ഹൃദ്യമായ സുഗന്ധമുള്ളത് തെരഞ്ഞെടുക്കുക.

ടൈ: ടൈയുടെ കാര്യത്തിൽ പുരുഷനെപ്പോഴും ചൂസിയായിരിക്കും. അദ്ദേഹത്തിന് 100 % ഇഷ്ടപ്പെടാൻ സാദ്ധ്യതയുള്ള ടൈ തന്നെ തെരഞ്ഞെടുക്കണേ.

പുസ്തകങ്ങൾ: വായന ഹോബിയാക്കിയ ഒരു വ്യക്‌തിയാണോ നിങ്ങളുടെ ഭർത്താവ്. എങ്കിൽ അദ്ദേഹത്തിനിഷ്ടപ്പെട്ട നോവലോ ചെറുകഥയോ സമ്മാനിക്കുക. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ ലേഖനങ്ങളും അക്കൂട്ടത്തിൽ ഉൾപ്പെടുത്താം. പുസ്തകങ്ങൾ കൂടാതെ ഡയറി, ബുക്ക് ഹോൾഡർ, ഷെൽഫ് എന്നിവയും ഉൾപ്പെടുത്താം. കാരണം പുസ്തകങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാനാവും. വായനയ്ക്ക് പുറമേ പുസ്തകങ്ങൾ വളരെ ഭംഗിയായി സൂക്ഷിച്ചു വയ്ക്കുകയെന്നുള്ളതും ഒരു കലയാണെന്ന കാര്യം മറന്നുകൂടാ.

പേഴ്സ്: ഭർത്താവിന്‍റെ പണം നിങ്ങളുടേത് കൂടിയാണ്. ഭർത്താവിന് പണം സൂക്ഷിക്കാൻ മനോഹരമായ ഒരു പേഴ്സ് സമ്മാനിക്കുക. അദ്ദേഹത്തിന് വലിയ സന്തോഷമാവും. സമ്മാനം അൽപം കെങ്കേമമാക്കാൻ മുന്തിയ ബ്രാൻഡ് തന്നെ തെരഞ്ഞെടുക്കുക. റാങ്ക്ളർ, കാരാ, മേപ്പൾ, ഫാസ്റ്റ് ട്രാക്ക്, ബാഗിറ്റ്, ഹൈഡ് ക്രാഫ്റ്റ്.. തുടങ്ങിയ ബ്രാൻഡുകളിൽ ഏതെങ്കിലുമൊരു സ്റ്റൈലിഷ് പേഴ്സ് പ്രിയതമന് സമ്മാനിക്കൂ...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...