ഒരു വ്യക്‌തി ഇടതു കൈയ്യൻ ആണെന്ന് പറയുമ്പോൾ പൊതുവേ ഒരു കൗതുകം തോന്നുക സ്വഭാവികമാണ്. അയാൾ എഴുതുന്നതും കളിക്കുന്നതും, അടക്കമുള്ള പല കാര്യങ്ങളും പതിവിൽ നിന്ന് വ്യത്യസ്‌തമായ ഒരു കാഴ്ച സമ്മാനിക്കുന്നതു കൊണ്ടാണ് ഈ കൗതുകം. പെതുവേ ഇടതു കൈയ്യിനോടുള്ള അയിത്തം, ഇവരോട് വേണോ? അതിന്‍റെ ആവശ്യമേയില്ല. കാരണം ലോകത്തെ  മൊത്തം ജനസംഖ്യയുടെ 10 ശതമാനം വരും ഇടതു കൈയൻമാർ. എന്നാൽ ഇവരിൽ ഒരുപാട് പ്രശസ്തരുണ്ട്. പേര് കേൾക്കുമ്പോഴേ അമ്പോ എന്ന് ചിന്തിച്ചു പോകും

നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി മുതൽ തുടങ്ങാം. പ്രശസ്തരായ  നടൻമാർ, പൊളിറ്റീഷ്യൻമാർ, ബിസിനസുകാർ, കായിക താരങ്ങൾ... ലെഫ്റ്റ് ഹാൻഡ് ക്ലബ്‌ അത്ര മോശം അല്ല. മറിച്ചു കിടു ആണെന്നർത്ഥം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, നടൻ അമിതാബ് ബച്ചൻ, മൈക്രോ സോഫ്റ്റ്‌ ഫൗണ്ടർ ബിൽ ഗേറ്റ്സ്, മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരക് ഒബാമ, ഫേസ്ബുക് സിഇഒ  മാർക്ക് സുകൻ ബർഗ്, ക്രിക്കറ്റ്‌ താരം സച്ചിൻ ... നിര ഇനിയും ഉണ്ട്.ഇടം കൈയ്യൻ മാരെ 'അണ്ടർ എസ്റ്റിമേറ്റ്' ചെയ്യണ്ട എന്ന് മനസിലായല്ലോ!

എന്നിരുന്നാലും  ഇടതുകൈ കൊണ്ടുള്ള ജീവിതം സ്വസ്ഥമായി നയിക്കാൻ പലപ്പോഴും കഴിയാത്തത് അവരെ കൂടുതൽ പ്രയാസത്തിലാക്കാറുണ്ട് എന്നതാണ് വാസ്തവം. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസർ സ്‌റ്റാൻലി കരെൻ നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്ന ചില വസ്‌തുതകൾക്ക് നേരെ കണ്ണടയ്‌ക്കാൻ പറ്റില്ല.

ഇടതു കൈയ്യന്മാർക്ക്, വലം കൈയ്യന്മാരെ അപേക്ഷിച്ച് 9 വർഷത്തെ ജീവിത കാലയളവ് കുറവാണെന്നാണ് ഗവേഷണം വെളിപ്പെടുത്തിയത്. ഇതനുസരിച്ച് അമേരിക്കയിൽ ഇടതു കൈയ്യന്മാരുടെ ശരാശരി ആയുർദൈർഘ്യം 66 വയസ്സാണ്. വലം കൈയ്യന്മാർക്ക് 75 വയസ്സും. മാത്രമല്ല ഇടതു കൈയ്യന്മാരായവർക്ക് അപകട മരണമുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ അഞ്ചിരട്ടിയാണെന്നും പറയുന്നു. ഇങ്ങനെ സംഭവിക്കുന്നത് ഇടതു കൈയ്യന്മാരായിട്ടല്ല, മറിച്ച് ഈ ലോകം മുഴുവനും രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത് വലം കൈയ്യ്യന്മാർക്കു ഇണങ്ങും വിധമാണ്. അവരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള സംവിധാനങ്ങളാണ് ലോകമെമ്പാടുമുള്ളത്. ഇത് ഇടം കൈയ്യ്യന്മാരായ കുട്ടികളുടെ രക്ഷിതാക്കളെ കുറച്ചെങ്കിലും വിഷമിപ്പിച്ചേക്കാം.

ഇടതു കൈ കൊണ്ടുള്ള അവരുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതിരിക്കുക എന്നതു തന്നെയാണ് ഇവരോട് ചെയ്യാവുന്ന ഏറ്റവും മികച്ച സഹായം. കാരണം വലതുകൈ കൊണ്ട് ജീവിക്കാൻ പാകത്തിന് രൂപപ്പെട്ട ലോകത്തെ ഇടം കൈയ്യന്മാർ മനസ്സിലാക്കുന്നതു പോലെ മറ്റാർക്കും പിടികിട്ടുകയുമില്ല. ഇടതു കൈ കൊണ്ടുള്ള ജീവിതം ഒരു വൈകല്യമാണെന്ന ധാരണ കുട്ടികളിൽ ഉണ്ടാക്കി എടുക്കുന്നതു പോലും രക്ഷിതാക്കൾ ആണ്. അതൊരു കുറവാണെന്ന മട്ടിലുള്ള പ്രതികരണം തുടക്കം മുതലേ കുഞ്ഞുങ്ങളോട് പറയുന്നവർ അച്‌ഛനമ്മമാർ തന്നെയായിരിക്കുമല്ലോ.

നല്ല പരിശീലനമുണ്ടെങ്കിൽ മാറ്റാവുന്ന കാര്യങ്ങളെ വ്യക്‌തിയുടെ ശീലങ്ങളിലും ഉള്ളൂ എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാൽ പ്രശ്നമില്ല. കൈയ്‌ക്ക് വൈകല്യമുള്ള കുട്ടികൾ കാൽ ഉപയോഗിച്ച് പെയിന്‍റ് ചെയ്യുന്നതും, അന്ധരായവർ ടൈപ്പു ചെയ്യുന്നതും ഒക്കെ ഇങ്ങനെ പരിശീലനത്തിലൂടെ നേടിയെടുക്കുന്ന കാര്യമാണ്. കുട്ടികളിൽ ഒരു പ്രശ്നം ഉണ്ടെന്ന് കണ്ടാൽ അതിനെ കറക്‌ട് ചെയ്യാൻ രക്ഷിതാക്കൾക്ക് വ്യഗ്രത കൂടുതലായിരിക്കും. ജനനം കൊണ്ട് ഇടം കൈയ്യ്യനായ ഒരു കുഞ്ഞിനെ ബലം പ്രയോഗിച്ച് വലം കൈയ്യനാക്കാൻ ശ്രമിക്കും. തലച്ചോറിന്‍റെ ഏറ്റവും വികസിച്ച ഭാഗമാണ് ഡോമിനന്‍റ് ആയിരിക്കുക. വലം കൈയ്യന്മാരായ ആളുകളുടെ ഇടതുവശത്തെ ബ്രെയിൻ കൂടുതൽ ശക്‌തമായിരിക്കും. ബ്രെയിനിൽ നിന്നുള്ള നാഡീ ഞരമ്പുകൾ ശരീരത്തിന്‍റെ വിപരീതദീശയിലേക്കാണ് സഞ്ചരിക്കുന്നത്. അതിനാൽ ഇടതുവശത്തെ ബ്രെയിൻ, വലതുഭാഗം ആക്‌ടിവാക്കുകയും വലതുവശത്തെ ബ്രെയിൻ ഇടതുഭാഗം ശക്‌തിപ്പെടുത്തുകയും ചെയ്യുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...