“പത്തു വർഷങ്ങൾക്കു മുൻപ് വർക്കല ശിവഗിരി തീർത്ഥാടനത്തിന് നാരങ്ങ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഞാനിന്ന് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്. ഇതിലും വലുതായി എങ്ങനെയാണ് എനിക്ക് എന്‍റെ ഇന്നലെകളോട് റിവഞ്ച് ചെയ്യുക?”
ആനി ശിവ എന്ന 31 കാരിയുടെ ഈ വരികൾക്കു പിന്നിലെ കനലും കരുത്തും അയിരക്കണക്കിന് ആളുകൾക്ക് പ്രചോദനം ആയിരിക്കുകയാണ്
വർക്കല റൂറൽ പോലീസ് സബ് ഡിവിഷനിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി നിയമിതയായ ആനി പെൺകരുത്തിന്‍റെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നു. സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും ഒരുവശത്ത് സ്ത്രീകളെ ദുർബലരായി മുദ്ര കുത്തുമ്പോൾ പെൺകുട്ടികൾ ആനിയെ കണ്ടുപഠിക്കുക.
ഇരുപതാം വയസ്സിൽ ജീവിതപങ്കാളി ഉപേക്ഷിച്ചു താമസിയാതെ വീട്ടുകാരും കൈവിട്ടു. പക്ഷേ ജീവിതം എന്ന നിധിയെ നെഞ്ചോട് ചേർത്ത് പൊരുതാനുള്ള ഇച്ഛാശക്തി അവൾക്ക് ഉള്ളിലുണ്ടായിരുന്നു എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടപ്പോൾ ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് ആയിരുന്നു ജീവിക്കാനുള്ള പ്രചോദനം.ആ കുഞ്ഞുമായി ബന്ധുവീടുകളിലും മറ്റു പലയിടങ്ങളിലും മാറിമാറി താമസിച്ചു ഒരു പാട് ജോലികൾ ചെയ്തു അന്നന്നത്തെ ജീവിത മാർഗം കണ്ടെത്താൻ ശ്രമിച്ചു. അതിനിടയിലാണ് ശിവഗിരി തീർത്ഥാടനകാലത്ത് പലരും ചെയ്യുന്ന പോലെ നാരങ്ങ വെള്ളവും ഐസ്ക്രീമും വിറ്റു നടന്നത്. ഇതിനിടയിൽ ഡിഗ്രി പഠനം പൂർത്തിയാക്കി.
“കിടക്കാൻ ഇടമില്ലാതെ വന്നപ്പോൾ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കൈകുഞ്ഞുമായി ഞാൻ കിടന്നിട്ടുണ്ട് പെൺകുട്ടി എന്ന് പെട്ടെന്ന് മനസ്സിലാക്കാതെ ഇരിക്കാനാണ് മുടി പറ്റെ വെട്ടിയത്. ആ അനുഭവങ്ങൾ ഈ വേളയിൽ ആനി തുറന്നു പറയുമ്പോൾ അത് കേൾക്കേണ്ടത് ജീവിതത്തിനു മുന്നിൽ പ്രതിസന്ധികൾക്ക് മുന്നിൽ പകച്ചു നിൽക്കുന്ന കുറേപ്പേർ തന്നെയാണ്.”
പിന്നീട് സർക്കാർ ജോലി എന്ന സ്വപ്നവുമായി തിരുവനതപുരത്തു പിഎസ്‍സി കോച്ചിങ് ചേർന്നു. കുറെ പരിശ്രമിച്ചപ്പോൾ കോൺസ്റ്റബിൾ പോസ്റ്റ് ലഭിച്ചു. എന്നാൽ അതിൽ ഒതുങ്ങാതെ വാശിയോട് പഠിച്ചു. 10 വർഷങ്ങൾക്കുള്ളിൽ ആഗ്രഹിച്ച വിജയത്തിലേക്ക് എത്തിച്ചേർന്നു. ഈ വർഷങ്ങൾക്കിടയിൽ പരാജയം എന്ന ചിന്ത മനസ്സിൽ പ്രതിഷ്ഠിക്കാൻ തയ്യാറായില്ല അതുകൊണ്ടാണ് ഇന്ന് പദവിയിലേക്ക് എത്തിയത്.
എന്‍റെ മകൻ ശിവ സൂര്യ സർക്കാർ സ്കൂളിലാണ് പഠിക്കുന്നത്. അവിടെ നിന്നാണ് അവൻ ഭക്ഷണം കഴിച്ചിരുന്നത് സാമ്പത്തിക പരാധീനത ഉണ്ടായിരുന്ന സമയത്ത് ആനിക്ക് അത് വലിയ ആശ്വാസമായി.
“എന്നെ റിജക്ട് ചെയ്തവർക്ക് ഇതിലും നല്ലൊരു റിവഞ്ച് എന്താണ് വേറെ നൽകുക” ആനിയുടെ ഈ ചോദ്യമാണ് ഇന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തിൽ പ്രതിസന്ധി നേരിടുന്നവരോട് എനിക്ക് പറയാൻ ഇതേ ഉള്ളൂ കഠിനാധ്വാനം ചെയ്യുക സമൂഹം എന്തു പറയും എന്ന് പേടിച്ച് സ്വന്തം ജീവിതത്തെയും ആഗ്രഹങ്ങളെയും തടവറയിൽ അടയ്ക്കാതിരിക്കുക.”
വീടുകൾതോറും സോപ്പും ക്ലീനറും മറ്റു സാമഗ്രികളും വിറ്റു നടന്നും കുട്ടികൾക്ക് റെക്കോഡ് എഴുതി കൊടുത്തും ട്യൂഷൻ എടുത്തും ഒക്കെയാണ് ഞാൻ പഠിക്കാനും ജീവിക്കാനുള്ള പണം ഒരുവിധം സ്വരൂപിച്ചത്. ആൺകുട്ടികളെപ്പോലെ മുടി വെട്ടി വസ്ത്രം ധരിച്ചപ്പോൾ കുറച്ചുകൂടി യാത്ര സ്വാതന്ത്ര്യം ലഭിച്ചു.. എന്‍റെ മകൻ സഹോദരൻ ആണോ എന്ന് പോലും ആളുകൾക്ക് തോന്നിയിരുന്നു. എന്തിനും ഏതിനും കുറ്റം പറയുന്ന ഈ നാട്ടിൽ ഞാനും മകനും ചേട്ടനും അനിയനും ആയി ജീവിച്ചു. ആനിയുടെ ഈ വാക്കുകളിൽ സമൂഹത്തിലെ എല്ലാ കാര്യങ്ങളും പ്രതിഫലിക്കുന്നുണ്ട്.