ആസ്ട്രസനിക്കയുടെ വാക്സിൻ എടുക്കുന്ന അപൂർവ്വം ചിലരിൽ (ലക്ഷത്തിൽ ഒരാൾ) രക്തത്തിൽ ക്ലോട്ടുകൾ കണ്ടതിന്‍റെ കാരണത്തെ പറ്റിയായിരുന്നു അന്നെഴുതിയത്.

ഇപ്പോഴിതാ ജർമ്മനിയിലെ ശാസ്ത്രജ്ഞർ അത് തെളിയിച്ചു കഴിഞ്ഞു. ആ വാർത്ത പങ്കു വയ്ക്കുന്നു. ശാസ്ത്രം അങ്ങിനെയാണ്. പല കാര്യങ്ങളും ആദ്യമായി, പുതുതായി കേൾക്കുമ്പോൾ ചിലർക്ക് വിചിത്രമായി തോന്നാം.

ഇൻട്രാ മസ്കുലാർ അഥവാ മസിലിനുള്ളിൽ കുത്തി വയ്‌ക്കേണ്ട വാക്സിൻ അപൂർവമായി അബദ്ധത്തിൽ ഇൻട്രാ വീനസ് രക്തക്കുഴലിൽ കടന്നു ചെന്നാലുണ്ടാകുന്ന തീവ്രമായ ഇമ്മ്യൂൺ റെസ്പോൺസ് കാരണമാകാം ഇതുണ്ടാവുന്നത് എന്നാണ് ഞാൻ അന്നു പറഞ്ഞത്. ഇത് മനഃപൂർവമല്ല കാരണം, നേർത്ത രക്തക്കുഴലുകൾ ചർമ്മത്തിനടിയിൽ ധാരാളം ഉണ്ടാകാറുണ്ട്. സൂചിയുടെ അറ്റം പേശിക്കു പകരം ഒരു രക്തക്കുഴലിലാണ് (vein) എത്തി നിൽക്കുന്നതെങ്കിൽ ഇങ്ങനെ സംഭവിക്കാം

ജൂൺ 29 നു മ്യൂണിച്ച് സർവകലാശാല പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ ഇക്കാര്യം സ്ഥിതീകരിക്കപ്പെട്ടു. ഫൈസറും ആസ്ട്രയും വാക്സിനുകൾ തമ്മിൽ നേരിട്ടു താരതമ്യം ചെയ്ത് അവർ മൃഗങ്ങളിൽ അതീവ സൂക്ഷ്മമായ പരീക്ഷണം നടത്തി. ഇൻട്ര മാസ്ക്കുലർ ആയി കൊടുത്തപ്പോൾ ഒന്നും സംഭവിച്ചില്ല.

എന്നാൽ ഇൻട്ര വെയ്ൻ ആയി ഈ രണ്ടു വാക്സിനുകളും വേറെ വേറെ  കൊടുത്തപ്പോൾ അതിൽ ഉളള ചിമ്പാൻസി അഡിനോ വൈറസ് (ആസ്ട്രസനിക്കയുടെ വാക്സിൻ) മാത്രം രക്തത്തിലെ പ്ലേറ്റ്ലറ്റ്സിനെ മൊത്തമായി ബാധിക്കുകയും, അവയെ സ്പ്ലീനിൽ ഉള്ള മാക്രോഫേജ് എന്നുള്ള രക്ത അണുക്കൾ വിഴുങ്ങുകയും, തന്മൂലം ഇവരിൽ തീവ്രമായ ഇമ്മ്യൂൺ റിയാക്ഷൻ നടക്കുകയും ചെയ്തതായി തെളിഞ്ഞു. ഇപ്രകാരമുള്ള പ്ലേറ്റ്ലറ്റ് ആക്ടിവേഷൻ ആൻഡ് ഇമ്മ്യൂൺ ഡെസ്ട്രക്ഷൻ ക്ലോട്ടുകൾ അടക്കം പല പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.

ഇത്രയും കാലം ഇതിനു കാരണം എന്തെന്നറിയാതെ പല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡിനെതിരെ ഏറെ ഫലപ്രദമായ ഈ വാക്സിൻ നിർത്തി വയ്ക്കുക പോലും ചെയ്തിരുന്നു; ഈ വിഷയം അത്രയും ഗൗരവമേറിയതാണ് എന്നു സാരം.

ലോകത്തിൽ ആദ്യമായി ഇക്കാര്യം വ്യക്തമായി തെളിയിച്ച ജർമ്മൻ ഗവേഷകർ കഴിഞ്ഞ ദിവസം പറഞ്ഞത്, ഈ വാക്സിൻ ഇൻട്ര മസ്‌ക്കുലർ ആയി തന്നെയാണ് കൊടുക്കുന്നത് എന്ന് കൊടുക്കുന്നവർ പ്രത്യേകം ഉറപ്പാക്കണം എന്നാണ്.

ഇത് സിംപിൾ ആയി ചെയ്യാവുന്നതാണ് വളരെ ലളിതമായ ചില നടപടികളിലൂടെ. ട്രയിനിംഗ് നടത്തുന്നവർ ഇത് ശ്രദ്ധിക്കേണ്ടതാണ്.

അതായത് വളരെ വലിയ ഒരു പ്രശ്നം വെറും നിസ്സാരമായി, ഒറ്റപ്പൈസ ചിലവില്ലാതെ തടയുന്ന രീതിയാണ് അന്നു മുന്നോട്ടു വച്ചത്. ഇന്ന് അത് ഗവേഷണത്തിൽ കൂടി തെളിഞ്ഞു എന്നുള്ള വിവരം, ശാസ്ത്രീയമായി മാത്രം ചിന്തിക്കുന്നതിന്‍റെ വിജയമായി ഞാൻ കരുതുന്നു

ഈ ഗവേഷണം നടത്തിയത് ലോകോത്തര പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ചിലെ നിക്കോളായി ലിയോയും സംഘവും ആണ്.

വൈറസുമായി മുൻപരിചയം ഇല്ലാത്തതിനാലാവാം, കൂടുതലും ആദ്യത്തെ ഡോസ് എടുത്തവർക്കാണ് ഈ പ്രശ്നം ഉണ്ടായത്. രണ്ടാം ഡോസ് എടുത്തവരിലും ഉണ്ടായിരുന്നു, പത്തു ലക്ഷത്തിൽ ഒരാൾക്ക് മാത്രം. ഇതേ ഗണത്തിലുള്ള J&J വക്സിനിലും ക്ലോട്ടുകൾ പിന്നീട് ഉണ്ടായിട്ടുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...